Movie prime

കുടിയേറ്റ തൊഴിലാളികളുടെ കുടിലുകൾ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി

കർണാടകയിൽ കലബുർഗി ജില്ലയിലെ സൺഡേ ബസാർ പ്രദേശത്ത്(കച്ചറകനഹള്ളി) കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന വീടുകളും കുടിലുകളും തീയിട്ടു നശിപ്പിച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അറുന്നൂറിലേറെ കുടിയേറ്റ തൊഴിലാളികൾ ഇരുപതു വർഷത്തിലേറെയായി താമസിച്ചുപോരുന്ന വീടുകളാണ് സാമൂഹ്യ ദ്രോഹികൾ കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിച്ചത്. രാജ്യമൊട്ടാകെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റിയുള്ള വാർത്തകൾ അടിക്കടി വരുന്നതിനിടയിലാണ് കർണാടകയിൽ അതിക്രൂരമായ സംഭവം അരങ്ങേറുന്നത്. കുടിയേറ്റ തൊഴിലാളികളുടെ തട്ടകമാണ് സൺഡേ ബസാർ പ്രദേശം. ദശകങ്ങളായി അവിടെ കഴിഞ്ഞു പോരുന്നവരാണ് പ്രദേശത്ത് ഏറെയും More
 
കുടിയേറ്റ തൊഴിലാളികളുടെ കുടിലുകൾ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി

കർണാടകയിൽ കലബുർഗി ജില്ലയിലെ സൺഡേ ബസാർ പ്രദേശത്ത്(കച്ചറകനഹള്ളി) കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന വീടുകളും കുടിലുകളും തീയിട്ടു നശിപ്പിച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അറുന്നൂറിലേറെ കുടിയേറ്റ തൊഴിലാളികൾ ഇരുപതു വർഷത്തിലേറെയായി താമസിച്ചുപോരുന്ന വീടുകളാണ് സാമൂഹ്യ ദ്രോഹികൾ കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിച്ചത്.

രാജ്യമൊട്ടാകെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റിയുള്ള വാർത്തകൾ അടിക്കടി വരുന്നതിനിടയിലാണ് കർണാടകയിൽ അതിക്രൂരമായ സംഭവം അരങ്ങേറുന്നത്. കുടിയേറ്റ തൊഴിലാളികളുടെ തട്ടകമാണ് സൺഡേ ബസാർ പ്രദേശം. ദശകങ്ങളായി അവിടെ കഴിഞ്ഞു പോരുന്നവരാണ് പ്രദേശത്ത് ഏറെയും ഉള്ളത്. മിക്കവരും കുടുംബമായി കഴിയുകയാണ്. അസം, ബിഹാർ, യു പി, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും.

ലോക്ഡൗൺ വന്നപ്പോൾ തൊഴിലാളികൾ നാട്ടിലേക്ക് പോയതാണ്. ലോക്ഡൗണിൽ ഇളവുകൾ നല്കിയപ്പോൾ തിരിച്ചെത്തിയ തൊഴിലാളികൾ കണ്ടത് വെന്തുവെണ്ണീറായി കിടക്കുന്ന തങ്ങളുടെ വീടുകളാണ്.

സാമൂഹ്യ വിരുദ്ധ ശക്തികളാണ് സംഭവത്തിനു പിന്നിലെന്ന് അഡ്വ. വൈശാലി ഹെഗ്ഡെ തൻ്റെ കത്തിൽ പറയുന്നു. നിയമം കൈയിലെടുത്താണ് ദുഷ്ടശക്തികൾ ഈ നീചപ്രവൃത്തി ചെയ്തത്. കുടിയേറ്റ തൊഴിലാളികളെ എന്നന്നേക്കുമായി പ്രദേശത്തുനിന്ന് ഒഴിവാക്കുക എന്ന ഗൂഢോദ്ദേശ്യം ഇതിനു പിന്നിലുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടനടി നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

സംഭവം നടക്കുമ്പോൾ പൊലീസ് മൂകസാക്ഷികളായി നിന്നെന്ന് വൈശാലി ഹെഗ്ഡെ കത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മതിയായ സുരക്ഷയും താമസസ്ഥലവും ഭക്ഷണവും ഒരുക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ജൂൺ 11-ന് കേസിൽ വാദം തുടങ്ങും.