Movie prime

മോദി സർക്കാർ, യെദിയൂരപ്പ സർക്കാർ വിശേഷണങ്ങൾക്കെതിരെ ഹർജി, റിട്ട് നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി

Modi കേന്ദ്ര-സംസ്ഥാന സർക്കാരുകളെ മോദി സർക്കാർ, യെദിയൂരപ്പ സർക്കാർ തുടങ്ങി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും പേരിട്ട് വിളിക്കുന്നതിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. മാധ്യമങ്ങളും പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ അടക്കമുളള ഔദ്യോഗിക സംവിധാനങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം കേന്ദ്ര സർക്കാരിനെ നരേന്ദ്രമോദി സർക്കാരെന്നും സംസ്ഥാന സർക്കാരിനെ ബി എസ് യെദിയൂരപ്പ സർക്കാരെന്നും വിശേഷിപ്പിക്കുന്നത് അനുചിതമാണെന്ന് ഹർജിക്കാരനായ മല്ലികാർജുന എ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ റിട്ട് നൽകാൻ ആവില്ലെന്ന നിരീക്ഷണത്തോടെ ഹർജിയിൽ കോടതി തീർപ്പു കല്പിച്ചു.Modi കേന്ദ്ര സർക്കാരിനെ മോദി സർക്കാരെന്ന് More
 
മോദി സർക്കാർ, യെദിയൂരപ്പ സർക്കാർ വിശേഷണങ്ങൾക്കെതിരെ ഹർജി, റിട്ട് നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി

Modi
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ മോദി സർക്കാർ, യെദിയൂരപ്പ സർക്കാർ തുടങ്ങി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും പേരിട്ട് വിളിക്കുന്നതിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. മാധ്യമങ്ങളും പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ അടക്കമുളള ഔദ്യോഗിക സംവിധാനങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം കേന്ദ്ര സർക്കാരിനെ നരേന്ദ്രമോദി സർക്കാരെന്നും സംസ്ഥാന സർക്കാരിനെ ബി എസ് യെദിയൂരപ്പ സർക്കാരെന്നും വിശേഷിപ്പിക്കുന്നത് അനുചിതമാണെന്ന് ഹർജിക്കാരനായ മല്ലികാർജുന എ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ റിട്ട് നൽകാൻ ആവില്ലെന്ന നിരീക്ഷണത്തോടെ ഹർജിയിൽ കോടതി തീർപ്പു കല്പിച്ചു.Modi

കേന്ദ്ര സർക്കാരിനെ മോദി സർക്കാരെന്ന് ആർക്കെങ്കിലും വിളിക്കാൻ കഴിയുമോ? അത് ഭരണഘടന പ്രകാരം അനുവദനീയമാണോ? സംസ്ഥാന സർക്കാരിനെ വിളിക്കുന്നത് യെദിയൂരപ്പ സർക്കാരെന്നാണ്. പത്രസമ്മേളനങ്ങളിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം സർക്കാരുകളെ വിശേഷിപ്പിക്കുന്നത് അപ്രകാരമാണ്. ഭരണഘടന പ്രകാരം ഇത് അനുവദനീയമാണോ എന്ന് ഹർജിക്കാരൻ ചോദിച്ചു. നേതൃത്വം കൊടുക്കുന്ന വ്യക്തിയുടേതല്ല സർക്കാർ. മറിച്ച് ആ വ്യക്തി പ്രതിനിധീകരിക്കുന്ന മുഴുവൻ ജനങ്ങളുടെയുമാണ്. അതുകൊണ്ടുതന്നെ വ്യക്തികളുടെ പേരിൽ സർക്കാരുകൾ അറിയപ്പെടുന്നത്
ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല- ഹർജിയിൽ പറയുന്നു.

കേന്ദ്ര സർക്കാർ എന്നത് രാജ്യത്തെ മുഴുവൻ പൗരന്മാരെയും പ്രതിനിധാനം ചെയ്യുന്നതാണെന്നും സംസ്ഥാന സർക്കാർ എന്നത് സംസ്ഥാനത്തെ മുഴുവൻ പൗരന്മാരുടേതുമാണെന്നും ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഒരു രാജ്യത്തെ മുഴുവൻ പൗരൻമാരുടെയും പ്രതിനിധിയാണ് പ്രധാനമന്ത്രി. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയുമാണ് മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്നത്. സർക്കാരുകളെ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിമാരുടെയോ പേരുകൾ ചൊല്ലി വിളിക്കുന്നത് ശരിയായ നടപടി അല്ല.

ചീഫ് ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. മാധ്യമങ്ങൾ സർക്കാരുകളെ ഇന്ന രീതിയിൽ വിളിക്കണമെന്ന് കോടതിക്ക് റിട്ട് നൽകാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം സമർപ്പിക്കാൻ പരാതിക്കാരന് കഴിയുമെന്ന് കോടതി പറഞ്ഞു. അത്തരം പരാതികളുടെ കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തിൽ ഒരു ഓർഡിനൻസ് പുറത്തിറക്കാൻ സർക്കാരിന് നിർദേശം നൽകണം എന്ന ഹർജിക്കാരൻ്റെ ആവശ്യം കോടതി തള്ളി. ഒരു പ്രത്യേക രീതിയിൽ നിയമ നിർമാണം നടത്തണം എന്ന് നിയമ നിർമാണ സഭകളോട് നിർദേശിക്കാൻ കോടതിക്കാവില്ല.