Movie prime

ചൂലുകൊണ്ടു തൂത്താൽ പോകാത്തത്ര രക്തം ഡൽഹി തെരുവുകളിലൂടെ ഒഴുകുന്നുണ്ട്

അക്ഷരാർഥത്തിൽ ആളിക്കത്തുകയാണ് ഡൽഹിയിലെ തെരുവുകൾ. വംശഹത്യയുടെ ഗുജറാത്ത് പരീക്ഷണശാലയിൽ അവശേഷിക്കുന്ന വിത്തുകൾ രാജ്യതലസ്ഥാനത്തെ മണ്ണിൽ മുളപ്പിച്ചെടുക്കാനാവുമോ എന്ന പരീക്ഷണമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നത്. മുസ്ലിം നാമധാരികളെ തിരഞ്ഞുപിടിച്ചാണ് അക്രമം. ഗാന്ധി മാർഗത്തിൽ സമാധാനപരമായി നടന്നുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ ഗോഡ്സെ മാതൃകയിൽ നേരിട്ട് ചോരയിൽ മുക്കി കൊല്ലാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. എതിർക്കുന്നവരും അനുകൂലിക്കുന്നവരും ആയുധങ്ങൾ കൊണ്ട് ഏറ്റുമുട്ടുന്ന തരത്തിലേക്ക് ഡൽഹി കലാപ കലുഷിതമായിരിക്കുന്നു. പതിമൂന്നു പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. വീടുകളും കച്ചവട More
 
ചൂലുകൊണ്ടു തൂത്താൽ പോകാത്തത്ര രക്തം ഡൽഹി തെരുവുകളിലൂടെ ഒഴുകുന്നുണ്ട്

അക്ഷരാർഥത്തിൽ ആളിക്കത്തുകയാണ് ഡൽഹിയിലെ തെരുവുകൾ. വംശഹത്യയുടെ ഗുജറാത്ത് പരീക്ഷണശാലയിൽ അവശേഷിക്കുന്ന വിത്തുകൾ രാജ്യതലസ്ഥാനത്തെ മണ്ണിൽ മുളപ്പിച്ചെടുക്കാനാവുമോ എന്ന പരീക്ഷണമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നത്. മുസ്ലിം നാമധാരികളെ തിരഞ്ഞുപിടിച്ചാണ് അക്രമം. ഗാന്ധി മാർഗത്തിൽ സമാധാനപരമായി നടന്നുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ ഗോഡ്‌സെ മാതൃകയിൽ നേരിട്ട് ചോരയിൽ മുക്കി കൊല്ലാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. എതിർക്കുന്നവരും അനുകൂലിക്കുന്നവരും ആയുധങ്ങൾ കൊണ്ട് ഏറ്റുമുട്ടുന്ന തരത്തിലേക്ക് ഡൽഹി കലാപ കലുഷിതമായിരിക്കുന്നു. പതിമൂന്നു പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. ഒട്ടേറെ വാഹനങ്ങൾ അഗ്നിക്കിരയായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവൻ പ്രക്ഷോഭങ്ങൾ അരങ്ങേറുകയും മതേതര കാഴ്ച്ചപ്പാട് കൈവിടുന്നതിന്റെ പേരിൽ ലോക രാഷ്ട്രങ്ങൾ ഇന്ത്യയെ അപലപിക്കുകയും ചെയ്യുമ്പോൾ പിടിച്ചുനിൽക്കാൻ ഭരണകൂടത്തിനും അതിന് ആശയപരമായ ഇന്ധനം പകർന്നു നൽകുന്ന ആർ എസ് എസ്സിനും ഇതേയുള്ളൂ വഴി! ആസൂത്രിതമായി കലാപം ഉണ്ടാക്കുക. അത് അടിച്ചമർത്താനുള്ള നീക്കങ്ങളുടെ മറവിൽ പ്രക്ഷോഭങ്ങളുടെയും പ്രക്ഷോഭകാരികളുടെയും ചിറകുകൾ അരിയുക. കാഞ്ഞ ബുദ്ധിയാണ് സംഘികളുടേത്.

അത്യന്തം സ്ഫോടനാത്മകമായ ഈ സാഹചര്യത്തിൽ ഗുജറാത്തിന്റെ തനിയാവർത്തനങ്ങൾക്ക് ദൽഹി സാക്ഷ്യം വഹിച്ചേക്കാം എന്ന മുന്നറിയിപ്പാണ് ദീപ നിശാന്ത് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്. ജനാധിപത്യമതേതരരാഷ്ട്രം എന്ന പദവി അഴിച്ച് വെക്കേണ്ട കാലം അടുത്തെത്തിയതായി അവർ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

സോഫിയാഖാൻ എന്നൊരു യുവതി ഗുജറാത്തിലുണ്ട്. ഗുജറാത്തിൽ കലാപം നടക്കുന്ന സമയത്ത് ഗോധ്ര പ്ലാറ്റ്ഫോമിൽ സ്വന്തം ഉമ്മയ്ക്കൊപ്പം നിൽക്കുകയായിരുന്ന സോഫിയ ഖാനെ അക്രമകാരികൾ ബലമായി കടന്നുപിടിക്കുകയും തീവണ്ടിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സോഫിയ “മമ്മീ ” എന്നുറക്കെക്കരഞ്ഞു.’ അബ്ബാ’ന്നും ‘അമ്മീ’ന്നും’ വിളിച്ച് കരയാതിരുന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ട സോഫിയ ഖാന്റെ അനുഭവം ഒരു പാഠമാണ്…

സമകാലിക ഇന്ത്യയിൽ ജീവൻ നിലനിർത്താനുള്ള പാഠം. ഹിന്ദുമതവിശ്വാസിയായ ഒരു സാമൂഹ്യ പ്രവർത്തകൻ കലാപത്തിനിടയിൽ നിന്ന് ഒരു കുഞ്ഞിനെ തന്റെ കുഞ്ഞാണെന്നും പറഞ്ഞ് രക്ഷപ്പെടുത്തിക്കൊണ്ടുപോകുന്നതിനിടയിൽ ആ കുഞ്ഞ് ‘അബ്ബാ’ എന്നു വിളിച്ച് കാറിക്കരഞ്ഞത്രേ…കൊലയാളികൾ ഓടി വന്ന് ആ കുഞ്ഞിനെ തട്ടിപ്പറിച്ച് കൺമുന്നിൽ വെച്ച് പിച്ചിച്ചീന്തിക്കൊന്ന അനുഭവം ആ സാമൂഹ്യ പ്രവർത്തകൻ പങ്കുവെയ്ക്കുന്നുണ്ട്.

ഡൽഹിയിൽ അത്തരം അനുഭവങ്ങളുടെ ആവർത്തനങ്ങളുണ്ടാകാം…

ചൂലുകൊണ്ടു തൂത്താൽ പോകാത്തത്ര രക്തം ഡൽഹി തെരുവുകളിലൂടെ ഒഴുകുന്നുണ്ട്..

ലജ്ജിച്ച് തല താഴ്ത്തണം!

‘ ജനാധിപത്യമതേതരരാഷ്ട്രം ‘എന്ന പദവി അഴിച്ച് താഴെ വെക്കേണ്ട കാലം തൊട്ടരികിലുണ്ട്.