Movie prime

കോണ്ടമല്ല, ഭക്ഷണവും തൊഴിലുമാണ് വേണ്ടതെന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ

പതിനാലു ദിവസത്തെ ക്വാറൻ്റൈൻ കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കോണ്ടവും ഗർഭനിരോധന ഗുളികകളും നല്കുന്ന ബിഹാർ സർക്കാർ നടപടിയെ പരിഹസിച്ച് അവിടത്തെ കുടിയേറ്റ തൊഴിലാളികൾ. സർക്കാറിൻ്റെ പുതിയ നടപടി പരിഹാസ്യമാണ്. ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ മതിയായ ഭക്ഷണവും വൃത്തിയുള്ള ശുചിമുറികളും ഒരുക്കണം. സർക്കാർ അത് ചെയ്യുന്നില്ല. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. വൃത്തിഹീനമായ ശുചിമുറികളാണ് ക്വാറൻ്റൈൻ കേന്ദ്രങ്ങളിലുള്ളത്. നല്ല ഭക്ഷണവും വൃത്തിയുള്ള ടോയ് ലെറ്റും ഒരുക്കുന്നതിനു പകരം വീട്ടിലേക്ക് മടങ്ങുമ്പോൾ കോണ്ടം പാക്കറ്റുകൾ നല്കുന്നത് തങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഭക്ഷ്യധാന്യങ്ങളും More
 
കോണ്ടമല്ല, ഭക്ഷണവും തൊഴിലുമാണ് വേണ്ടതെന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ

പതിനാലു ദിവസത്തെ ക്വാറൻ്റൈൻ കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കോണ്ടവും ഗർഭനിരോധന ഗുളികകളും നല്കുന്ന ബിഹാർ സർക്കാർ നടപടിയെ പരിഹസിച്ച് അവിടത്തെ കുടിയേറ്റ തൊഴിലാളികൾ.

സർക്കാറിൻ്റെ പുതിയ നടപടി പരിഹാസ്യമാണ്. ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ മതിയായ ഭക്ഷണവും വൃത്തിയുള്ള ശുചിമുറികളും ഒരുക്കണം. സർക്കാർ അത് ചെയ്യുന്നില്ല. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. വൃത്തിഹീനമായ ശുചിമുറികളാണ് ക്വാറൻ്റൈൻ കേന്ദ്രങ്ങളിലുള്ളത്. നല്ല ഭക്ഷണവും വൃത്തിയുള്ള ടോയ് ലെറ്റും ഒരുക്കുന്നതിനു പകരം വീട്ടിലേക്ക് മടങ്ങുമ്പോൾ കോണ്ടം പാക്കറ്റുകൾ നല്കുന്നത് തങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഭക്ഷ്യധാന്യങ്ങളും തൊഴിലുമാവണം സർക്കാറിൻ്റെ മുൻഗണനകളിൽ ഇടം പിടിക്കേണ്ടത്; ഗർഭനിരോധന ഉറകളും ഗുളികകളുമല്ല – കുടിയേറ്റ തൊഴിലാളികൾ പറഞ്ഞു.
കോവിഡ്-19 ലോക്ഡൗണിനെ തുടർന്ന് ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കാണ് ബിഹാർ സ്റ്റേറ്റ് ഹെൽത്ത് സൊസൈറ്റി കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്യുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് സംസ്ഥാനത്ത് മടങ്ങിയെത്തുന്നതെന്നും ജനസംഖ്യാ നിയന്ത്രണം പ്രധാന വിഷയമാണെന്നും അധികൃതർ പറയുന്നു.
ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ നിന്നും ഐസൊലേഷൻ സംവിധാനങ്ങളിൽ നിന്നും സ്വന്തം വീടുകളിലേക്ക് മടങ്ങുന്നവർക്ക് കുടുംബാസൂത്രണത്തിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച നിർദേശങ്ങൾ നല്കി വരുന്നുണ്ട്. ഇതോടൊപ്പമാണ് കോണ്ടം പാക്കറ്റുകളും ഗർഭനിരോധന ഗുളികകളും നല്കുന്നത്.
ഗോപാൽഗഞ്ച്, സമസ്തിപുർ, കിഴക്കൻ ചമ്പാരൻ ഉൾപ്പെടെ ഏഴോളം ജില്ലകളിൽ ഇതിനോടകം പദ്ധതി നടപ്പിലാക്കി. ഗോപാൽഗഞ്ചിൽ 20,000 പാക്കറ്റ് ഉറകൾ വിതരണം ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്ന 7,000 പേർക്ക് അവരുടെ ക്വാറൻ്റൈൻ കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കോണ്ടം നല്കും.
ഇതിനിടെ, ബ്ലോക്ക് തല ക്വാറൻ്റൈൻ അവസാനിപ്പിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. ജൂൺ 15-നു ശേഷം ക്വാറൻ്റൈൻ രജിസ്ട്രേഷൻ സംവിധാനം ഉണ്ടാവില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്.