Movie prime

ബിഹാറിൽ പുതിയ അവകാശവാദവുമായി നേപ്പാൾ

Nepal വിവാദമായ രാഷ്ട്രീയ ഭൂപടം നേപ്പാളി പാർലമെൻ്റ് അംഗീകരിച്ച് നാലു ദിവസത്തിനുളളിൽ ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പുതിയ അവകാശവാദവുമായി നേപ്പാൾ. ഇത്തവണ തർക്കവിഷയം ബിഹാറുമായുള്ള അതിർത്തിയിലാണ്.Nepal നദീതട സംരക്ഷണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിൽ നിന്ന് ബിഹാർ ജലവിഭവ വകുപ്പിന്റെ (ഡബ്ല്യുആർഡി) ഉദ്യോഗസ്ഥരെ നേപ്പാൾ അധികൃതർ തടഞ്ഞു. അതിർത്തിയിലുള്ള നിശ്ചിത പ്രദേശം നേപ്പാളിൻ്റെ ഭാഗമാണെന്നാണ് അവരുടെ അവകാശവാദം. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ലാൽ ബാക്കി നദീതീരത്താണ് സംഭവം. ജലവിഭവവകുപ്പ് നടത്തിവന്ന ജോലികൾ തുടരാൻ നേപ്പാളി അധികൃതർ അനുവദിച്ചില്ല. നേപ്പാളി More
 
ബിഹാറിൽ പുതിയ അവകാശവാദവുമായി നേപ്പാൾ

Nepal

വിവാദമായ രാഷ്ട്രീയ ഭൂപടം നേപ്പാളി പാർലമെൻ്റ് അംഗീകരിച്ച് നാലു ദിവസത്തിനുളളിൽ ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പുതിയ അവകാശവാദവുമായി നേപ്പാൾ. ഇത്തവണ തർക്കവിഷയം ബിഹാറുമായുള്ള അതിർത്തിയിലാണ്.Nepal

നദീതട സംരക്ഷണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിൽ നിന്ന് ബിഹാർ ജലവിഭവ വകുപ്പിന്റെ (ഡബ്ല്യുആർഡി) ഉദ്യോഗസ്ഥരെ നേപ്പാൾ അധികൃതർ തടഞ്ഞു. അതിർത്തിയിലുള്ള നിശ്ചിത പ്രദേശം നേപ്പാളിൻ്റെ ഭാഗമാണെന്നാണ് അവരുടെ അവകാശവാദം.
ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ലാൽ ബാക്കി നദീതീരത്താണ് സംഭവം. ജലവിഭവവകുപ്പ് നടത്തിവന്ന ജോലികൾ തുടരാൻ നേപ്പാളി അധികൃതർ അനുവദിച്ചില്ല. നേപ്പാളി അധികൃതരുടെ എതിർപ്പ് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഡബ്ല്യുആർ‌ഡി അധികൃതർ പ്രാദേശിക തലത്തിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബീഹാർ സർക്കാർ ഇപ്പോൾ ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നേപ്പാളിലെ ഇന്ത്യൻ എംബസിക്കും റിപ്പോർട്ട് നൽകിയിരിക്കുകയാണ്.

നേപ്പാളിലെ ദേശീയ അസംബ്ലി പാസാക്കിയ പുതിയ ഭൂപടത്തിൽ രാജ്യത്തിൻ്റെ ഭാഗമായി ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് കാണിക്കുന്ന രാഷ്ട്രീയഭൂപട പുനർനിർമാണ ബിൽ നേപ്പാൾ പാർലമെന്റിന്റെ അധോസഭ പാസാക്കിയതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.