Movie prime

കോവിഡ്-19:‌ ഒറ്റദിവസം, ഒമ്പതിനായിരം രോഗികൾ

രാജ്യത്തെ കോവിഡ് വ്യാപനത്തിൻ്റെ തീവ്രത വെളിവാക്കി പുതിയ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടു. രോഗികളുടെ എണ്ണം 2,16,919 ആയി ഉയർന്നു. 24 മണിക്കൂറിനുളളിൽ 9,304 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 47.99 ശതമാനം രോഗമുക്തരായി. 1,04,107 പേരാണ് പുതിയ കണക്കുകൾ പ്രകാരം രോഗമുക്തരായവർ. മഹാരാഷ്ട്രയാണ് രോഗവ്യാപനത്തിൽ മുന്നിലുള്ളത്. 74,860 രോഗികളാണ് സംസ്ഥാനത്തുള്ളത്. 2581 പേരാണ് മരണമടഞ്ഞത്. ഇന്നലെ മാത്രം 122 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 2,560 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 1,276 പേരും മുംബൈയിൽ More
 
കോവിഡ്-19:‌ ഒറ്റദിവസം, ഒമ്പതിനായിരം രോഗികൾ

രാജ്യത്തെ കോവിഡ് വ്യാപനത്തിൻ്റെ തീവ്രത വെളിവാക്കി പുതിയ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടു. രോഗികളുടെ എണ്ണം 2,16,919 ആയി ഉയർന്നു. 24 മണിക്കൂറിനുളളിൽ 9,304 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 47.99 ശതമാനം രോഗമുക്തരായി. 1,04,107 പേരാണ് പുതിയ കണക്കുകൾ പ്രകാരം രോഗമുക്തരായവർ.

മഹാരാഷ്ട്രയാണ് രോഗവ്യാപനത്തിൽ മുന്നിലുള്ളത്. 74,860 രോഗികളാണ് സംസ്ഥാനത്തുള്ളത്. 2581 പേരാണ് മരണമടഞ്ഞത്. ഇന്നലെ മാത്രം 122 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 2,560 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 1,276 പേരും മുംബൈയിൽ നിന്നുള്ളവരാണ്.

രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 25,000 രോഗികളുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസമായി ആയിരത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. 23,645 പേരാണ് രോഗബാധിതർ. അതിനിടെ പുറത്തുനിന്നെത്തുന്നവർക്ക് ക്വാറൻ്റൈൻ വേണ്ട എന്ന തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കി. ബസ്, ട്രെയിൻ, വിമാനം വഴി സംസ്ഥാനത്തെത്തുന്ന മുഴുവൻപേരും ഒരാഴ്ച ക്വാറൻ്റൈനിൽ കഴിയണമെന്നാണ് പുതിയ ഉത്തരവ്.

അസമിൽ ഇന്നലെമാത്രം 269 പേർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ രോഗികളിൽ 90 ശതമാനം പേരും ലക്ഷണങ്ങൾ പ്രകടമാക്കാത്തവരാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

തെലങ്കാനയിൽ രോഗികളുടെ എണ്ണം 3,000 കടന്നു. 129 പേർക്കാണ് ഇന്നലെ മാത്രം രോഗം ബാധിച്ചത്. 7 പേരാണ് ഇന്നലെ മരിച്ചത്.

രോഗവ്യാപനം തീവ്രമായ രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിൽ ഇന്നലെ മാത്രം 919 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണമടഞ്ഞവരുടെ സംഖ്യ 1,07,099 ആയി ഉയർന്നു. ലോകത്താകമാനം 64,30,800 രോഗികളാണ് ഉള്ളത്.