Movie prime

നിർഭയ: വധശിക്ഷ നടപ്പിലാക്കി

അക്ഷയ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ്ങ്- നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിഞ്ഞിരുന്ന നാലു കൊടും കുറ്റവാളികൾക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഒറ്റയ്ക്കൊറ്റക്ക് നാലുപേരെയും ഇട്ടിരുന്ന സെല്ലുകളിൽ വെളുക്കുവോളം അവർ ഉറങ്ങാതെ കഴിച്ചുകൂട്ടിയെന്ന് ജയിൽ അധികൃതർ പറഞ്ഞു. വെളുപ്പിന് അഞ്ചരക്ക് വിധി നടപ്പിലാക്കുന്നതിന് മുമ്പായി കുളിക്കാനും പ്രാതൽ കഴിക്കാനും നാലുപേരും തയ്യാറായില്ല. അവസാനത്തെ അപ്പീലും തള്ളി രണ്ടുമണിക്കൂറിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കി. അവസാനത്തെ ആഗ്രഹം എന്ന നിലയിൽ നാലുപേരും ഒന്നും ആവശ്യപ്പെട്ടില്ല. മൂന്നരയോടെ സെല്ലുകളിൽ എത്തിയ More
 
നിർഭയ: വധശിക്ഷ നടപ്പിലാക്കി

അക്ഷയ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ്ങ്- നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിഞ്ഞിരുന്ന നാലു കൊടും കുറ്റവാളികൾക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഒറ്റയ്ക്കൊറ്റക്ക് നാലുപേരെയും ഇട്ടിരുന്ന സെല്ലുകളിൽ വെളുക്കുവോളം അവർ ഉറങ്ങാതെ കഴിച്ചുകൂട്ടിയെന്ന് ജയിൽ അധികൃതർ പറഞ്ഞു. വെളുപ്പിന് അഞ്ചരക്ക് വിധി നടപ്പിലാക്കുന്നതിന് മുമ്പായി കുളിക്കാനും പ്രാതൽ കഴിക്കാനും നാലുപേരും തയ്യാറായില്ല.

അവസാനത്തെ അപ്പീലും തള്ളി രണ്ടുമണിക്കൂറിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കി. അവസാനത്തെ ആഗ്രഹം എന്ന നിലയിൽ നാലുപേരും ഒന്നും ആവശ്യപ്പെട്ടില്ല. മൂന്നരയോടെ സെല്ലുകളിൽ എത്തിയ ജയിൽ ഉദ്യോഗസ്ഥർ നാലുപേരോടും കുളിക്കാനും പ്രാതൽ കഴിക്കാനും ആവശ്യപ്പെട്ടെങ്കിലും നാലുപേരും വിസമ്മതിച്ചു.

ഇന്നലെ വൈകീട്ട് മുതൽ കനത്ത സുരക്ഷയിലായിരുന്നു തിഹാർ ജയിലും പരിസരവും. അഞ്ചുവർഷം മുൻപാണ് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. തൂക്കിലേറ്റുന്നതിനു മുൻപായി ചട്ടപ്രകാരമുള്ള മെഡിക്കൽ ചെക്കപ്പ് നടത്തി. ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡന്റ് മെഡിക്കൽ ഓഫീസർ, ജില്ലാ മജിസ്‌ട്രേറ്റ്, ഒരു ജയിൽ സ്റ്റാഫ് ഉൾപ്പെടെ അഞ്ചുപേരാണ് അവസാന രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നത്. ഉത്തർപ്രദേശിൽനിന്നുള്ള ആരാച്ചാർ പവൻ ജലാദ് ആണ് ശിക്ഷാവിധി നടപ്പിലാക്കിയത്.

പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ്ങ് എന്നിവർ ജയിലിൽ ജോലി ചെയ്തിരുന്നു. അതിനുള്ള പ്രതിഫലമായി നൽകേണ്ട തുക മൂന്നുപേരുടെയും വീടുകളിലേക്ക് അയച്ചുകൊടുക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. ജോലി ചെയ്യാതിരുന്നതിനാൽ അക്ഷയ് താക്കൂറിന്‌ വരുമാനം ഉണ്ടായിരുന്നില്ല.

പ്രിസൺ റൂൾ പ്രോട്ടോക്കോൾ പ്രകാരം അരമണിക്കൂർ നേരം കയറിൽ തന്നെ തൂങ്ങിനിന്നതിനു ശേഷമാണ് നാലുപേരുടെയും ശവശരീരങ്ങൾ താഴെ ഇറക്കിയത്. തുടർന്ന് മരണം ഉറപ്പുവരുത്തി ഡോക്ടർ സാക്ഷ്യപത്രം നൽകി. മൃതദേഹ പരിശോധനയ്ക്കായി ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്ക് മാറ്റി.