Movie prime

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യു.കെയിൽ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. നാല് മില്യണ് പൗണ്ട് ജാമ്യത്തുക കെട്ടി വയ്ക്കാമെന്നു സമ്മതിച്ചെങ്കിലും നീരവിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യം നൽകിയാൽ രാജ്യം വിടാൻ സാദ്ധ്യതയുണെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്. ഇത് അഞ്ചാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. തന്നെ ഇന്ത്യക്ക് കൈമാറിയാല് ആത്മഹത്യചെയ്യുമെന്ന് നീരവ് മോദി പറഞ്ഞിട്ടുള്ളതായി പ്രോസക്യൂഷന് ചൂണ്ടിക്കാട്ടി. മോദിയെ വിട്ടു നല്കണമെന്ന More
 
നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യു.കെയിൽ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. നാല് മില്യണ്‍ പൗണ്ട് ജാമ്യത്തുക കെട്ടി വയ്ക്കാമെന്നു സമ്മതിച്ചെങ്കിലും നീരവിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

ജാമ്യം നൽകിയാൽ രാജ്യം വിടാൻ സാദ്ധ്യതയുണെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്. ഇത് അ‍ഞ്ചാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

തന്നെ ഇന്ത്യക്ക് കൈമാറിയാല്‍ ആത്മഹത്യചെയ്യുമെന്ന് നീരവ് മോദി പറഞ്ഞിട്ടുള്ളതായി പ്രോസക്യൂഷന്‍ ചൂണ്ടിക്കാട്ടി. മോദിയെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍വിചാരണയാരംഭിക്കും