Movie prime

കോവിഡിനെ തടയാൻ ഉത്തരകൊറിയൻ അതിർത്തിയിൽ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവുണ്ടെന്ന് അമേരിക്ക

North Korea ചൈനയിൽനിന്ന് വടക്കൻ കൊറിയയിലേക്ക് കോവിഡ് കടക്കുന്നത് തടയാൻ അതിർത്തിയിൽ ഷൂട്ട്-റ്റു-കിൽ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് അമേരിക്കൻ സേനയുടെ തെക്കൻ മേഖലാ കമാൻഡർ. നാളിതുവരെ ഒറ്റ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് വടക്കൻ കൊറിയ. North Korea സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യത്തിൻ്റെ ആരോഗ്യസംവിധാനത്തിന് ഒരു പകർച്ചവ്യാധിയെ നേരിടാനുള്ള കരുത്തില്ല. പ്രധാന സഖ്യകക്ഷിയായ ചൈനയിൽ ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വടക്കൻ കൊറിയയിൽ ഇതുവരെ ഒരു കേസുപോലും സ്ഥിരീകരിച്ചിട്ടില്ല. ചൈനയുമായുള്ള അതിർത്തി പ്യോങ്യാങ് ജനുവരിയിൽ More
 
കോവിഡിനെ തടയാൻ ഉത്തരകൊറിയൻ അതിർത്തിയിൽ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവുണ്ടെന്ന് അമേരിക്ക

North Korea

ചൈനയിൽനിന്ന് വടക്കൻ കൊറിയയിലേക്ക് കോവിഡ് കടക്കുന്നത് തടയാൻ അതിർത്തിയിൽ ഷൂട്ട്-റ്റു-കിൽ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് അമേരിക്കൻ സേനയുടെ തെക്കൻ മേഖലാ കമാൻഡർ. നാളിതുവരെ ഒറ്റ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് വടക്കൻ കൊറിയ. North Korea

സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യത്തിൻ്റെ ആരോഗ്യസംവിധാനത്തിന് ഒരു പകർച്ചവ്യാധിയെ നേരിടാനുള്ള കരുത്തില്ല. പ്രധാന സഖ്യകക്ഷിയായ ചൈനയിൽ ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വടക്കൻ കൊറിയയിൽ ഇതുവരെ ഒരു കേസുപോലും സ്ഥിരീകരിച്ചിട്ടില്ല. ചൈനയുമായുള്ള അതിർത്തി പ്യോങ്‌യാങ് ജനുവരിയിൽ തന്നെ
അടച്ചിരുന്നു.

ജൂലൈയിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം അതിർത്തിലെ ജാഗ്രത പരമാവധി നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു. അതിർത്തിയിലെ അടച്ചുപൂട്ടൽ കള്ളക്കടത്ത് സാധനങ്ങൾക്കുള്ള ആവശ്യം വർധിപ്പിച്ചതായി യുഎസ് ഫോഴ്‌സ് കൊറിയ (യുഎസ്എഫ്കെ) കമാൻഡർ റോബർട്ട് അബ്രാംസ് പറഞ്ഞു. വാഷിംഗ്ടണിൽ സെന്റർ ഫോർ സ്ട്രാറ്റജിക് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസ്(സി‌എസ്‌ഐഎസ്) സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനീസ് അതിർത്തിയിൽ നിന്ന് ഒന്നോ രണ്ടോ കിലോമീറ്റർ അകലെ വടക്കൻ കൊറിയ ഒരു പുതിയ “ബഫർ സോൺ” അവതരിപ്പിച്ചിട്ടുണ്ട്. ഉത്തരകൊറിയൻ സ്‌പെഷ്യൽ ഓപ്പറേഷൻ ഫോഴ്‌സ്(എസ്‌ഒ‌എഫ്) അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. അവർ സ്‌ട്രൈക്ക് ഫോഴ്‌സ് ആണ്. അവർക്ക് ഷൂട്ട്-റ്റു-കിൽ ഓർഡർ നല്കിയിട്ടുണ്ട്. അതിർത്തിയിലെ അടച്ചുപൂട്ടലോടെ ആണവ പദ്ധതികളുടെ പേരിൽ ഉത്തര കൊറിയയ്ക്കുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിൻ്റെ പ്രത്യാഘാതങ്ങൾ അധികരിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതി 85 ശതമാനം ഇടിഞ്ഞു.

മെയ്‌സാക്ക് ചുഴലിക്കാറ്റിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ വരിഞ്ഞുമുറുക്കുകയാണ്. രണ്ടായിരത്തിലധികം വീടുകളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുകയോ തകരുകയോ ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.