Movie prime

കോവിഡ് ഡ്യൂട്ടിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് അരക്കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ഒഡീഷ സർക്കാർ

Odisha കൃത്യനിർവഹണത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. കോവിഡ്-19 ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് ധനസഹായം ലഭിക്കുക. Odisha ഇതോടൊപ്പം ആശ, അങ്കണവാടി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ വിരമിക്കൽ പ്രായംവരെ പ്രതിമാസ പെൻഷനും ലഭിക്കും. ഡ്യൂട്ടിക്കിടെ മരിക്കുന്ന അങ്കണവാടി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രതിമാസം 7,500 രൂപ പെൻഷനും, മരണമടയുന്ന ആശാവർക്കർമാരുടെ കുടുംബാംഗങ്ങൾക്ക് പ്രതിമാസം 5,000 രൂപ പെൻഷനും ലഭിക്കുമെന്ന് പ്രത്യേക More
 
കോവിഡ് ഡ്യൂട്ടിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് അരക്കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ഒഡീഷ സർക്കാർ

Odisha

കൃത്യനിർവഹണത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. കോവിഡ്-19 ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർ, ഡോക്ടർമാർ, നഴ്‌സുമാർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് ധനസഹായം ലഭിക്കുക. Odisha

ഇതോടൊപ്പം ആശ, അങ്കണവാടി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ വിരമിക്കൽ പ്രായംവരെ പ്രതിമാസ പെൻഷനും ലഭിക്കും. ഡ്യൂട്ടിക്കിടെ മരിക്കുന്ന അങ്കണവാടി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രതിമാസം 7,500 രൂപ പെൻഷനും, മരണമടയുന്ന ആശാവർക്കർമാരുടെ കുടുംബാംഗങ്ങൾക്ക് പ്രതിമാസം 5,000 രൂപ പെൻഷനും ലഭിക്കുമെന്ന് പ്രത്യേക വിജ്ഞാപനത്തിലൂടെ സർക്കാർ അറിയിച്ചു.

ഒഡീഷയിൽ കൊറോണ ഡ്യൂട്ടിയിലുള്ള 600-ലധികം പേർക്ക് ഇതേവരെ കോവിഡ്-19 രോഗബാധയുണ്ടായിട്ടുണ്ട് രണ്ട് ദിവസം മുമ്പ് ഖുർദ ജില്ലയിലെ ഒരു ആശാ വർക്കർ മരുന്ന് വിതരണം ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മെയ് മാസത്തിൽ വൈറസിനെപ്പറ്റി ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ അങ്കുൾ ജില്ലയിലെ 50 വയസ്സുള്ള ആശാവർക്കർ മരണമടഞ്ഞു. കഴിഞ്ഞയാഴ്ച ഗവിജം ജില്ലയിലെ ഒരു അങ്കണവാടി സൂപ്പർവൈസറും കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. ഇത്തരത്തിൽ കോവിഡ് ഡ്യൂട്ടിക്കിടെ അസുഖം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വർധിക്കുന്നതിനിടെയാണ് അരക്കോടി രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിക്കുന്നത്.

ഇന്നലെ ഭുവനേശ്വറിൽ മാത്രം 124 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒഡീഷയിൽ രോഗികളുടെ എണ്ണം 16,000 കടന്നു. തലസ്ഥാനമായ ഭുവനേശ്വറിൽ മാത്രം ഇതുവരെ ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസവും ഏഴു മണിക്കൂർ നേരത്തെ ഇടവേള നല്കി തലസ്ഥാനത്ത് ജൂലൈ 31 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് (പരിശോധിക്കപ്പെടുന്നതിൽ രോഗം സ്ഥിരീകരിക്കപ്പെടുന്ന കേസുകൾ) ഒമ്പത് ആയി ഉയർന്നു. ദേശീയ തലത്തിൽ ഇത് പത്താണ്. അതായത് ഓരോ പത്ത് സാമ്പിളിലും ഒരാൾക്ക് പോസിറ്റീവ് ആവുന്ന അവസ്ഥ. കേരളത്തിൽ നാല് ശതമാനത്തിൽ താഴെയാണ് പോസിറ്റിവിറ്റി നിരക്കെന്ന് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ പറയുന്നു. ഡബ്ല്യു എച്ച് ഒയുടെ മാനദണ്ഡപ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ കൂടുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. രോഗം അതിവേഗം വ്യാപിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പത്തുദിവസത്തിനിടെ, ദിവസവും ശരാശരി 600 പുതിയ രോഗബാധയെങ്കിലും ഒഡീഷയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 33 ശതമാനം ആളുകൾക്കും പ്രാദേശിക സമ്പർക്കം മൂലമാണ് രോഗബാധ എന്നതിനാൽ സാമൂഹ്യ വ്യാപനമാണ് സംശയിക്കുന്നത്.