Movie prime

ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാത്തതിന് അച്ഛൻ മകനെ തീവെച്ച് കൊന്നു

Online പഠനത്തിൽ മോശമായതിനും ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാത്തതിനും മകനെ പിതാവ് തീവെച്ച് കൊന്നു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പന്ത്രണ്ടുകാരനായ ചരൺ ആണ് പിതാവ് ബാലുവിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. Online സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇപ്രകാരമാണ്. സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള കുകട്പള്ളി ഹൗസിങ്ങ് ബോർഡ് കോളനിയിലാണ് സംഭവം. ഒരു സ്വകാര്യ സ്കൂളിൻ്റെ കാമ്പസ് വളപ്പിൽ കുടിൽ കെട്ടിയാണ് കുടുംബം കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മയ്ക്ക് സ്കൂളിൽ അറ്റൻഡൻഡ് ആയി ജോലിയുണ്ട്. ആറാം ക്ലാസ്സിലാണ് ചരൺ പഠിക്കുന്നത്. കഴിഞ്ഞ More
 
ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാത്തതിന് അച്ഛൻ മകനെ തീവെച്ച് കൊന്നു

Online
പഠനത്തിൽ മോശമായതിനും ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാത്തതിനും മകനെ പിതാവ് തീവെച്ച് കൊന്നു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പന്ത്രണ്ടുകാരനായ ചരൺ ആണ് പിതാവ് ബാലുവിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. Online

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇപ്രകാരമാണ്. സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള കുകട്പള്ളി ഹൗസിങ്ങ് ബോർഡ് കോളനിയിലാണ് സംഭവം. ഒരു സ്വകാര്യ സ്കൂളിൻ്റെ കാമ്പസ് വളപ്പിൽ കുടിൽ കെട്ടിയാണ് കുടുംബം കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മയ്ക്ക് സ്‌കൂളിൽ അറ്റൻഡൻഡ് ആയി ജോലിയുണ്ട്. ആറാം ക്ലാസ്സിലാണ് ചരൺ പഠിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. മദ്യപിച്ചുവന്ന പിതാവ് മകനെ മർദിക്കാൻ തുടങ്ങി. പിടിച്ചുമാറ്റാൻ ശ്രമിച്ച അമ്മയെയും അയാൾ ഉപദ്രവിച്ചു. അരിശം മൂത്ത ബാലു പിന്നീട് ചരണിൻ്റെ ശരീരത്തിൽ ടർപെൻറ്റൈൻ ഒഴിച്ച് കത്തിക്കുകയായിരുന്നു. പരാക്രമത്തോടെ വീട്ടിൽ നിന്നും പുറത്തേക്കോടിയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ 93 ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരണം.

ബീഡി വാങ്ങി വരാൻ വൈകിയതിൻ്റെ പേരിൽ പിതാവ് മകനെ തീവെച്ചു കൊന്നു എന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. എന്നാൽ അത്തരം വാർത്തകൾ തെറ്റായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. പഠനത്തിൽ പിന്നാക്കം ആയിരുന്നു ചരൺ. ഓൺലൈൻ ക്ലാസ്സിൽ ഇരിക്കുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു. ഇതിൽ കുപിതനായ പിതാവ് മകനെ ക്രൂരമായി മർദിക്കുകയും തീവെച്ച് കൊല്ലുകയുമായിരുന്നു.

2019-ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓപ്പറേഷൻ സ്മൈൽ എന്ന പദ്ധതിയുടെ ഭാഗമായിരുന്നു വിദ്യാർഥി എന്ന് അധികൃതർ പറഞ്ഞു. പഠനം ഉപേക്ഷിച്ച് പണിക്കിറങ്ങിയ വിദ്യാർഥികളെ തിരികെ സ്കൂളിലെത്തിക്കാൻ ആവിഷ്കരിച്ച പദ്ധതിയായിരുന്നു അത്. അന്ന് ഒരു ബൈക്ക് റിപ്പയർ ഷോപ്പിലാണ് ചരൺ ജോലി ചെയ്തിരുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കും കൗൺസലിങ്ങ് നൽകിയിരുന്നു.