Movie prime

പത്മശ്രീ ജേതാവ് നിർമൽ സിങ്ങ് കോവിഡ് ബാധിച്ച് മരിച്ചു

പത്മശ്രീ ജേതാവും ഗായകനുമായ നിർമൽ സിങ്ങ് കോവിഡ് ബാധിച്ച് മരിച്ചു. വിശേത്തു നിന്നാണ് അദ്ദേഹത്തിന് വൈറസ് പകർന്നു കിട്ടിയത് എന്നു കരുതുന്നു. 62 വയസ്സായിരുന്നു. മാർച്ച് 30 -നാണ് ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ട സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ആസ്ത് മാ രോഗി കൂടിയായിരുന്നു. ഇത് ആരോഗ്യനില വഷളാകാൻ ഇടയാക്കി. ബുധനാഴ്ച അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റി. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് കാണിച്ചതിൻ്റെ പിറ്റേന്നു തന്നെ അദ്ദേഹം മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. More
 
പത്മശ്രീ ജേതാവ് നിർമൽ സിങ്ങ് കോവിഡ് ബാധിച്ച് മരിച്ചു

പത്മശ്രീ ജേതാവും ഗായകനുമായ നിർമൽ സിങ്ങ് കോവിഡ് ബാധിച്ച് മരിച്ചു. വിശേത്തു നിന്നാണ് അദ്ദേഹത്തിന് വൈറസ് പകർന്നു കിട്ടിയത് എന്നു കരുതുന്നു. 62 വയസ്സായിരുന്നു. മാർച്ച് 30 -നാണ് ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ട സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ആസ്ത് മാ രോഗി കൂടിയായിരുന്നു. ഇത് ആരോഗ്യനില വഷളാകാൻ ഇടയാക്കി. ബുധനാഴ്ച അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റി. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് കാണിച്ചതിൻ്റെ പിറ്റേന്നു തന്നെ അദ്ദേഹം മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

നിർമൽ സിങ്ങിൻ്റെ വീടും പരിസരവും ലോക്ക് ഡൗൺ ചെയ്തെന്നും കുടുംബാംഗങ്ങളെ മുഴുവൻ ക്വാറൻറ്റൈനിൽ കൊണ്ടുവന്നെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിദേശയാത്ര കഴിഞ്ഞെത്തിയ സിങ്ങ് ഡൽഹിയിൽ നടന്ന വലിയൊരു മതസമ്മേളനത്തിൽ പരിപാടി അവതരിപ്പിച്ചിരുന്നു. അതിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനുമുള്ള പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.

സുവർണക്ഷേത്രത്തിലെ മുൻ ‘ഹസൂരി രാഗി’ യാണ് നിർമൽ സിങ്ങ്. സിഖ് ദേവാലയങ്ങളിലെ പുരോഹിത ഗായകരാണ് ഹസൂരി രാഗികൾ. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിലെ കീർത്തനങ്ങൾ വ്യത്യസ്ത രാഗങ്ങളിൽ ആലപിക്കാൻ കഴിവുള്ളവരെയാണ് രാഗി എന്ന് വിശേഷിപ്പിക്കുന്നത്. 31രാഗങ്ങളിൽ ഗുർബാനി അവതരിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന പ്രതിഭയായിരുന്നു നിർമൽ സിങ്ങ്. 2009 -ലാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്.