Movie prime

പന്മന രാമചന്ദ്രൻ നായർക്കുള്ള സമർപ്പണമായി ‘പന്മന’ ഫോണ്ട്

Panmana Ramachandran Nair മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് സമ്മാനമായി പുതുവത്സര ദിനത്തിൽ പുതിയ ഫോണ്ട് പുറത്തിറങ്ങുന്നു. ‘രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി’ യാണ് പുതിയ ഫോണ്ട് പുറത്തിറക്കുന്നത്.Panmana Ramachandran Nair രചനയുടെ ഗണത്തിൽപ്പെടുന്ന ഈ സെറിഫ് ഫോണ്ട് പ്രൊഫ. പന്മന രാമചന്ദ്രൻ നായർക്കാണ് സമർപ്പിച്ചിരിക്കുന്നത്. പുസ്തകങ്ങൾ ടൈപ്പ്സെറ്റ് ചെയ്യാനായി രചനയെപ്പോലെ ഉപയോഗിക്കാവുന്ന ഒരു ബോഡിടെക്സ്റ്റ് ഫോണ്ടാണിത്. ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായരുടെ സ്മരണാർഥം അദ്ദേഹത്തോടുള്ള ആദരമായാണ് പുതിയ ഫോണ്ടിന് ‘പന്മന’ എന്ന പേര് നൽകിയത്. നഷ്ടപ്പെട്ട More
 
പന്മന രാമചന്ദ്രൻ നായർക്കുള്ള സമർപ്പണമായി ‘പന്മന’ ഫോണ്ട്

Panmana Ramachandran Nair
മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് സമ്മാനമായി പുതുവത്സര ദിനത്തിൽ പുതിയ ഫോണ്ട് പുറത്തിറങ്ങുന്നു. ‘രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി’ യാണ് പുതിയ ഫോണ്ട് പുറത്തിറക്കുന്നത്.Panmana Ramachandran Nair

രചനയുടെ ഗണത്തിൽപ്പെടുന്ന ഈ സെറിഫ് ഫോണ്ട് പ്രൊഫ. പന്മന രാമചന്ദ്രൻ നായർക്കാണ് സമർപ്പിച്ചിരിക്കുന്നത്. പുസ്തകങ്ങൾ ടൈപ്പ്സെറ്റ് ചെയ്യാനായി രചനയെപ്പോലെ ഉപയോഗിക്കാവുന്ന ഒരു ബോഡിടെക്സ്റ്റ് ഫോണ്ടാണിത്.

ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായരുടെ സ്മരണാർഥം അദ്ദേഹത്തോടുള്ള ആദരമായാണ് പുതിയ ഫോണ്ടിന് ‘പന്മന’ എന്ന പേര് നൽകിയത്.

നഷ്ടപ്പെട്ട അക്ഷരങ്ങൾ വീണ്ടെടുക്കാനായി 1999-ൽ ആർ. ചിത്രജകുമാറിന്റെ നേതൃത്വത്തിൽ രചന അക്ഷരവേദി രൂപീകരിക്കുമ്പോൾ ഒപ്പം മുന്നിൽ നിന്ന ഭാഷാശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു പ്രൊഫസർ പന്മനയെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സയൻ്റിസ്റ്റും രചനയുടെ സാരഥിയുമായ ഡോ. ഹുസൈൻ കെ എച്ച് പറഞ്ഞു.

ഡോ. പ്രബോധചന്ദ്രൻ നായരെപ്പോലുള്ള ലിപിപരിഷ്കരണവാദികളെ അദ്ദേഹം പല വേദികളിലും പരസ്യമായി എതിർത്തു. ഉറ്റ സുഹൃദ്‌വലയങ്ങൾ പലതും ഉലയുന്നത് അദ്ദേഹം ഗൗനിച്ചില്ല. യഥാർഥ അക്ഷരങ്ങൾ എന്തു വിലകൊടുത്തും പുനസ്ഥാപിക്കാനായുള്ള ശ്രമം, ഭാഷയുടെ ‘തെറ്റും ശരിയും’ നിരന്തരം ചിന്തിച്ച അദ്ദേഹം സ്വന്തം ജീവിതത്തിന്റെ കർത്തവ്യമായിത്തന്നെ പരിഗണിച്ചു. യൂണിവേഴ്സിറ്റി കോളെജിൽ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ചിത്രജകുമാറുമൊത്തുള്ള രചനയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിനൊരു ആവേശം തന്നെയായിരുന്നു.

രചന ഒരു ഹരിത സാങ്കേതികതയാണെന്ന വാദം ആദ്യം അവതരിപ്പിച്ച ഭാഷാശാസ്ത്രജ്ഞൻ പന്മനയായിരുന്നു. ലിപിപരിഷ്കരണത്തിലൂടെ മുറിക്കപ്പെട്ട കൂട്ടക്ഷരങ്ങൾ രചനയിലൂടെ പുനഃസംയോജിക്കുമ്പോൾ അച്ചടിയിൽ പത്തുശതമാനം സ്ഥലലാഭമുണ്ടാകുന്നത് കടലാസ്സിന്റെ ഗണ്യമായ കുറവായി അദ്ദേഹം തിട്ടപ്പെടുത്തി. പരിഷ്കരണത്തിലൂടെ നഷ്ടപ്പെട്ട കയ്യെഴുത്തിന്റെ സ്വാഭാവിക ഒഴുക്ക് രചന വീണ്ടെടുക്കുന്നതായി അദ്ദേഹം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തു.

2018-ൽ മരിക്കുന്നതിനു ഏതാനും മാസം മുമ്പ് യൂണികോഡ് രചന കൈവരിക്കുന്ന നേട്ടങ്ങളറിഞ്ഞ് അദ്ദേഹം അത്യധികം ആഹ്ലാദിച്ചതായി ഡോ. ഹുസൈൻ ഓർമിച്ചു.
2019-ൽ ഇരുപതാം വാർഷികത്തിൽ രചനയുടെ ദൗത്യം സാക്ഷാൽക്കരിച്ചു കൊണ്ടിരിക്കുന്ന സന്ദേശം വിജെടി ഹാളിൽ(ഇന്നത്തെ അയ്യങ്കാളി ഹാൾ) വെച്ചുതന്നെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. നടപ്പാക്കാൻ കഴിയാതെപോയൊരു ആഗ്രഹമാണത്. രണ്ടുദശക കാലയളവിൽ കൈവരിച്ച വളർച്ചയും നേട്ടങ്ങളും സമഗ്രമായി വിലയിരുത്തുന്ന ഒരു സെമിനാർ അദ്ദേഹത്തിന്റെ ഓർമക്കായി സംഘടിപ്പിക്കണം എന്നാണ് രചനയുടെ ആഗ്രഹം. സെമിനാറിൽ അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം മലയാളഭാഷാ സാങ്കേതികതയുടെ കനപ്പെട്ട ഒരു ഡോക്യുമെന്റായി, പന്മന ഫോണ്ടുപോലെയൊരു സമർപ്പണമായി മാറുമെന്നും ഡോ. ഹുസൈൻ പറഞ്ഞു.