Movie prime

ബിയോൺസെയുടെ ‘ഞാൻ ഒരു ആൺകുട്ടിയാണെങ്കിൽ’ വിസ്മയിപ്പിക്കുന്ന വിധത്തിൽ പാടുന്ന തത്ത- വീഡിയോ കാണാം

Parrot ഒരു തത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങുന്നത്. പ്രശസ്ത പോപ്പ്, ഹിപ്പ് ഹോപ്പ് ഗായിക ബിയോൺസെയുടെ ‘ഇഫ് ഐ വേർ എ ബോയ് ‘ എന്ന ഹിറ്റ് ഗാനം ആലപിച്ചാണ് ചിക്കോ എന്ന ഒമ്പതു വയസ്സുള്ള ഈ തത്ത ആളുകളെ വിസ്മയിപ്പിക്കുന്നത്. 2008-ൽ പുറത്തിറങ്ങിയ ‘ഐ ആം സാഷാ ഫിയേഴ്സ് ‘ എന്ന ആൽബത്തിലെ ഈ ഹിറ്റ് ഗാനത്തിന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ബിയോൺസെ തൻ്റെ കിടിലൻ പെർഫോമൻസ് പുറത്തെടുക്കുന്ന More
 
ബിയോൺസെയുടെ ‘ഞാൻ ഒരു ആൺകുട്ടിയാണെങ്കിൽ’ വിസ്മയിപ്പിക്കുന്ന വിധത്തിൽ പാടുന്ന തത്ത- വീഡിയോ കാണാം

Parrot

ഒരു തത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങുന്നത്. പ്രശസ്ത പോപ്പ്, ഹിപ്പ് ഹോപ്പ് ഗായിക ബിയോൺസെയുടെ ‘ഇഫ് ഐ വേർ എ ബോയ് ‘ എന്ന ഹിറ്റ് ഗാനം ആലപിച്ചാണ് ചിക്കോ എന്ന ഒമ്പതു വയസ്സുള്ള ഈ തത്ത ആളുകളെ വിസ്മയിപ്പിക്കുന്നത്. 2008-ൽ പുറത്തിറങ്ങിയ ‘ഐ ആം സാഷാ ഫിയേഴ്സ് ‘ എന്ന ആൽബത്തിലെ ഈ ഹിറ്റ് ഗാനത്തിന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ബിയോൺസെ തൻ്റെ കിടിലൻ പെർഫോമൻസ് പുറത്തെടുക്കുന്ന ബ്ലാക്ക് ആൻ്റ് വൈറ്റ് മ്യൂസിക്ക് വീഡിയോക്ക് ഇന്ത്യയിലും ആയിരക്കണക്കിന് ആരാധകരുണ്ട്. അമ്പത്തിരണ്ടാമത് ഗ്രാമി അവാർഡ് വേളയിലും ഓപ്ര വിൻഫ്രി ഷോയിലും വേൾഡ് ടൂറിലുമെല്ലാം കോളിളക്കം സൃഷ്ടിച്ച ഈ പോപ്പ് ഗാനം സൂപ്പർഹിറ്റ് ചാർട്ടുകളിൽ കാലങ്ങളായി ഇടം പിടിച്ചു പോരുന്നു. Parrot

യുകെയിലെ ലിങ്കൺഷെയർ വൈൽഡ്‌ലൈഫ് പാർക്കിലെ അന്തേവാസിയാണ് ചിക്കോ. ഒമ്പത് വയസുള്ള ചിക്കോ പാർക്കിലെത്തുന്നവരുടെയെല്ലാം മനം കവരുന്ന സുന്ദരനാണ്. നമ്മുടെ കാലത്തെ ഏറ്റവും വലിയ പോപ്പ് ഗായകരിൽ ഒരാളെയാണ് ചിക്കോ അനുകരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. വിചിത്രമായ ഈ കഴിവ് ചിക്കോയെ അക്ഷരാർഥത്തിൽ ഒരു താരമാക്കി മാറ്റിയിട്ടുണ്ട്.

ചിക്കോയെ കാണാനും അവൻ്റെ പാട്ട് കേൾക്കാനും ആളുകൾ തടിച്ചുകൂടുന്നതിനാൽ ചില്ലറ പൊല്ലാപ്പല്ല പാർക്ക് അധികൃതർക്കുള്ളത്.

കൊറോണ കാരണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. സാമൂഹ്യ അകലം വേണം. എന്നാൽ ‘ഗായകനെ’ ഒരു നോക്കു കാണാനും അവനൊപ്പം സെൽഫിയെടുക്കാനുമുള്ള ആവേശത്തിൽ ഇതെല്ലാം ലംഘിക്കപ്പെടുന്നു എന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ബിയോൺസെയുടെ ‘ഇഫ് ഐ വേർ എ ബോയ് ‘ പാടുന്നതിൻ്റെ ഫൂട്ടേജ് ലിങ്കൺഷയർ വൈൽഡ്‌ലൈഫ് പാർക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തതോടെയാണ് ചിക്കോ താരമായി മാറിയത്. ‘സംഗതി’യൊക്കെ കിറുകൃത്യമാക്കി അടിപൊളിയായി ചിക്കോ പാടുമ്പോൾ ആസ്വാദകർ വായും പൊളിച്ച് നില്ക്കുന്നതായി പത്രം റിപ്പോർട്ടു ചെയ്യുന്നു.

ചിക്കോയുടെ ആലാപനം ഏറെ ഇഷ്ടപ്പെടുന്നതായി ഒട്ടേറെ പേർ കമൻ്റ് ചെയ്തിട്ടുണ്ട്. അവൻ്റെ കിടിലൻ പ്രകടനങ്ങൾക്കായി തുടർന്നും കാത്തിരിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

ലേഡി ഗാഗയുടെ ‘പോക്കർ ഫെയ്സ് ‘, കാറ്റി പെറിയുടെ ‘ഫയർ വർക്ക് ‘ തുടങ്ങി നിരവധി ഗാനങ്ങൾ അതി മനോഹരമായി അനുകരിക്കാനുള്ള കഴിവ് ഈ പക്ഷിക്കുണ്ടെന്ന് മെട്രോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇതൊക്കെ എന്ത് എന്ന മട്ടിലാണ് പാർക്ക് സിഇഒ സ്റ്റീവ് നിക്കോൾസൻ്റെ പ്രതികരണം. കഴിഞ്ഞ 25 വർഷത്തിലേറെയായി അത്ഭുതകരമായ കഴിവുകളാണ് ചിക്കോ അടക്കമുള്ള പാർക്കിലെ അന്തേവാസികളെല്ലാം പ്രദർശിപ്പിക്കുന്നതെന്ന് സ്റ്റീവ് പറയുന്നു. കൊറോണപ്പേടി പോലും കാറ്റിൽ പറന്നുപോവുന്നു. ആരാധകവൃന്ദം ചുറ്റിലും തടിച്ചുകൂടുന്നു. ഒരു തത്തക്ക് ഇങ്ങനെയൊരു സൂപ്പർ താരപദവി കിട്ടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എന്നാണ് സ്റ്റീവിൻ്റെ ചോദ്യം.