Movie prime

പതഞ്ജലിയുടെ കൊറോണിൽ കിറ്റ് നാല് മാസം കൊണ്ട് വിറ്റത് 25 ലക്ഷത്തിലധികം കിറ്റുകള്‍, നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്

Patanjali കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലിറങ്ങിയ പതഞ്ജലിയുടെ സ്വാസരില് കൊറോണിൽ കിറ്റ് നാല് മാസത്തിനുള്ളിൽ നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്. ഇത് വരെ 25 ലക്ഷത്തിലധികം കിറ്റുകളാണ് വിറ്റഴിച്ചത്.Patanjali ഇന്ത്യയ്ക്ക് പുറമേ വിദേശരാജ്യങ്ങളിലേക്കും കൊറോണിൽ കിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ട്. ഒക്ടോബർ 8 വരെ 25 ലക്ഷം കൊറോണിൽ കിറ്റുകളാണ് പതഞ്ജലി വിറ്റഴിച്ചതെന്ന് കമ്പനി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈനിലൂടേയും നേരിട്ടും മെഡിക്കൽ സെന്ററുകളിലൂടെയും പതഞ്ജലി ഡിസ്പെൻസറികളിലൂടെയുമാണ് കൊറോണിൽ വിൽപ്പന നടന്നത്. ജൂൺ 23നാണ് പതഞ്ജലി More
 
പതഞ്ജലിയുടെ കൊറോണിൽ കിറ്റ് നാല് മാസം കൊണ്ട് വിറ്റത് 25 ലക്ഷത്തിലധികം കിറ്റുകള്‍, നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്

Patanjali

കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലിറങ്ങിയ പതഞ്ജലിയുടെ സ്വാസരില്‍ കൊറോണിൽ കിറ്റ് നാല് മാസത്തിനുള്ളിൽ നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്. ഇത് വരെ 25 ലക്ഷത്തിലധികം കിറ്റുകളാണ് വിറ്റഴിച്ചത്.Patanjali

ഇന്ത്യയ്ക്ക് പുറമേ വിദേശരാജ്യങ്ങളിലേക്കും കൊറോണിൽ കിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ട്. ഒക്ടോബർ 8 വരെ 25 ലക്ഷം കൊറോണിൽ കിറ്റുകളാണ് പതഞ്ജലി വിറ്റഴിച്ചതെന്ന് കമ്പനി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഓൺലൈനിലൂടേയും നേരിട്ടും മെഡിക്കൽ സെന്ററുകളിലൂടെയും പതഞ്ജലി ഡിസ്‌പെൻസറികളിലൂടെയുമാണ് കൊറോണിൽ വിൽപ്പന നടന്നത്.

ജൂൺ 23നാണ് പതഞ്ജലി കൊറോണിൽ കിറ്റ് വിപണിയിലിറക്കിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്ന് കോവിഡിന് പ്രതിവിധി എന്നവകാശപ്പെട്ട് വിപണിയിലിറക്കിയതിന് കൊറോണിൽ കിറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിവാദവും ഉയർന്നിരുന്നു. അതിന് പിന്നാലെ വിശദീകരണം തേടി കേന്ദ്രസർക്കാർ പതഞ്ജലിക്ക് നോട്ടീസ് അയച്ചു.

എന്നാൽ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള മരുന്നാണ് കൊറോണിൽ എന്ന് വിശദീകരിച്ച് പതഞ്ജലി രംഗത്തെത്തി. തുടർന്നാണ് ഇതിന്റെ വിൽപ്പനയ്ക്ക് കേന്ദ്രം അംഗീകാരം നൽകിയത്.