Movie prime

ആരവല്ലി മലനിരകളിൽ പതഞ്‌ജലി വനഭൂമി കൈയേറിയതായി ആരോപണം

ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലുള്ള ആരവല്ലി മലനിരകളുടെ ഭാഗമായുള്ള നാനൂറ് ഏക്കറോളം വനഭൂമി യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പും മറ്റുചിലരും ചേർന്ന് കയ്യേറിയതായി പരാതി. 2014 – 2016 കാലയളവിലാണ് കയ്യേറ്റം നടന്നതായി പറയപ്പെടുന്നത്. കൃഷിയോ മറ്റുതരത്തിലുള്ള വികസനപ്രവർത്തനങ്ങളോ പാടില്ല എന്ന് കർക്കശ നിയന്ത്രണമുള്ള വനഭൂമി തരം മാറ്റാനുള്ള നീക്കം സംസ്ഥാന സർക്കാർ അടുത്തിടെ നടത്തിയിരുന്നു. തുണ്ടുകളായി കിടക്കുന്ന 3184 ഏക്കറോളം ഭൂമി ഏകീകരിച്ച് കാർഷികവൃത്തിക്കായി മാറ്റിയെടുക്കാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ, More
 
ആരവല്ലി മലനിരകളിൽ പതഞ്‌ജലി വനഭൂമി കൈയേറിയതായി ആരോപണം

ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലുള്ള ആരവല്ലി മലനിരകളുടെ ഭാഗമായുള്ള നാനൂറ് ഏക്കറോളം വനഭൂമി യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി ഗ്രൂപ്പും മറ്റുചിലരും ചേർന്ന് കയ്യേറിയതായി പരാതി. 2014 – 2016 കാലയളവിലാണ് കയ്യേറ്റം നടന്നതായി പറയപ്പെടുന്നത്.

കൃഷിയോ മറ്റുതരത്തിലുള്ള വികസനപ്രവർത്തനങ്ങളോ പാടില്ല എന്ന് കർക്കശ നിയന്ത്രണമുള്ള വനഭൂമി തരം മാറ്റാനുള്ള നീക്കം സംസ്ഥാന സർക്കാർ അടുത്തിടെ നടത്തിയിരുന്നു. തുണ്ടുകളായി കിടക്കുന്ന 3184 ഏക്കറോളം ഭൂമി ഏകീകരിച്ച് കാർഷികവൃത്തിക്കായി മാറ്റിയെടുക്കാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ, 1990 ലെ ഭൂപരിപാലന നിയമം ഭേദഗതി ചെയ്തതും ഇതേ ലാക്കോടെ.

റിയൽ എസ്റേറ്റ് ഉടമകൾക്കും ഖനന മാഫിയക്കും സഹായകരമാണ് നീക്കം എന്ന് വ്യാപകമായ പരാതികൾ ഉയർന്നുവന്നു. കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ സംസ്ഥാന സർക്കാരിനെതിരെ അതി രൂക്ഷമായ വിമർശനമാണ് കോടതിയിൽ നിന്നുണ്ടായത്. ഭേദഗതിപ്രകാരമുള്ള പ്രവർത്തനങ്ങൾ ഒന്നുംതന്നെ നിർദിഷ്ട വനഭൂമിയിൽ നടത്തരുത് എന്ന് കോടതി താക്കീത്നൽകുകയും ചെയ്തു. ഭൂമികയ്യേറ്റത്തിൽ രാംദേവിന്റെ വ്യാപാര പങ്കാളിയായ ആചാര്യ ബാലകൃഷ്ണക്കും അവരുടെ ബിനാമി ട്രസ്റ്റുകൾക്കും പങ്കുള്ളതായി പറയപ്പെടുന്നു.