Movie prime

പതഞ്ജലിയുടെ ‘കൊറോണിൽ’ ട്രേഡ് മാർക്കിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി; 10 ലക്ഷം രൂപ പിഴയും അടയ്ക്കണം

Patanjali പതഞ്ജലിയുടെ കൊറോണിൽ ട്രേഡ് മാർക്കിന് വിലക്ക് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ചെന്നൈ ആസ്ഥാനമായ അരുദ്ര എഞ്ചിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉത്പന്നങ്ങളായ കൊറോണിൽ-92 ബി, കൊറോണിൽ-213 എസ്പിഎൽ എന്നിവയിലെ കൊറോണിൽ എന്ന പേര് കോപ്പിയടിച്ചാണ് പതഞ്ജലി തങ്ങളുടെ ഉത്പന്നത്തിന് പേര് നൽകിയത്. patanjali വ്യാവസായിക ശുചീകരണത്തിനും രാസവസ്തുക്കളുടെ ഉത്പാദനത്തിനും ഉപയോഗിക്കുന്ന ആസിഡ് ഇൻഹിബിറ്ററാണ് അരുദ്രയുടെ ഉത്പന്നങ്ങൾ. ട്രേഡ് മാർക്ക് നിയമപ്രകാരം 1993 ജൂണിലാണ് അവ രജിസ്റ്റർ ചെയ്തത്. ട്രേഡ് മാർക്ക് ലംഘനത്തിനെതിരെ അരുദ്ര നൽകിയ പരാതിയിൽ കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി More
 
പതഞ്ജലിയുടെ ‘കൊറോണിൽ’ ട്രേഡ് മാർക്കിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി; 10 ലക്ഷം രൂപ പിഴയും അടയ്ക്കണം

Patanjali

പതഞ്ജലിയുടെ കൊറോണിൽ ട്രേഡ് മാർക്കിന് വിലക്ക് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ചെന്നൈ ആസ്ഥാനമായ അരുദ്ര എഞ്ചിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉത്പന്നങ്ങളായ കൊറോണിൽ-92 ബി, കൊറോണിൽ-213 എസ്‌പിഎൽ എന്നിവയിലെ കൊറോണിൽ എന്ന പേര് കോപ്പിയടിച്ചാണ് പതഞ്ജലി തങ്ങളുടെ ഉത്പന്നത്തിന് പേര് നൽകിയത്. patanjali

വ്യാവസായിക ശുചീകരണത്തിനും രാസവസ്തുക്കളുടെ ഉത്പാദനത്തിനും ഉപയോഗിക്കുന്ന ആസിഡ് ഇൻഹിബിറ്ററാണ് അരുദ്രയുടെ ഉത്പന്നങ്ങൾ.

ട്രേഡ് മാർക്ക് നിയമപ്രകാരം 1993 ജൂണിലാണ് അവ രജിസ്റ്റർ ചെയ്തത്. ട്രേഡ് മാർക്ക് ലംഘനത്തിനെതിരെ അരുദ്ര നൽകിയ പരാതിയിൽ കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി പതഞ്ജലിക്കെതിരെ ഇടക്കാല നിരോധനം പുറപ്പെടുവിച്ചിരുന്നു. അത് നീക്കിക്കിട്ടാൻ പതഞ്ജലിയും ദിവ്യയോഗ മന്ദിർ ട്രസ്റ്റും നല്കിയ ഹർജി തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്.

പതഞ്ജലി ഈ വിധി സ്വയം ക്ഷണിച്ചു വരുത്തിയതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ട്രേഡ് മാർക്ക് രജിസ്ട്രി വെറുതേയൊന്ന് മറിച്ചു നോക്കിയിരുന്നെങ്കിൽ കൊറോണിൽ എന്നത് ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്ത ട്രേഡ് മാർക്കാണ് എന്ന വിവരം മനസ്സിലാകുമായിരുന്നു. ഇക്കാര്യത്തിൽ അജ്ഞത നടിക്കാനാവില്ല. മനസ്സിലാക്കിയിട്ടും ട്രേഡ് മാർക്ക് നിയമം ലംഘിക്കാൻ ധൈര്യം കാണിച്ചതാണെങ്കിൽ ഒരുതരത്തിലുള്ള പരിഗണനയും അർഹിക്കുന്നില്ല.

പതഞ്ജലി 10,000 കോടി രൂപയുടെ കമ്പനിയാണെന്നാണ് അവകാശവാദം. എന്നാൽ, വൈറസിനെ സംബന്ധിച്ച്, പൊതുജനങ്ങൾക്കിടയിലെ ഭയവും പരിഭ്രാന്തിയും മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കൊറോണിൽ ഗുളികകൾ കോവിഡിനുള്ള മരുന്നല്ല. മറിച്ച് ചുമ, ജലദോഷം, പനി എന്നിവയ്ക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് – ജസ്റ്റിസ് കാർത്തികേയൻ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ഉഴലുമ്പോൾ അവരെ ചൂഷണം ചെയ്യാതെ, ജനക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. നഷ്ടപരിഹാരമായി വിധിച്ച പത്ത് ലക്ഷം രൂപയിൽ, അഞ്ച് ലക്ഷം രൂപ വീതം അത്തരം രണ്ട് സ്ഥാപനങ്ങളായ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, അരുമ്പാക്കം സർക്കാർ യോഗ പ്രകൃതിചികിത്സ മെഡിക്കൽ കോളെജ് ഹോസ്പിറ്റൽ എന്നിവയ്ക്ക് നല്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.