Movie prime

പിണറായി വിജയന്‍റെ അക്കിത്തം വിലയിരുത്തൽ അറു പിന്തിരിപ്പനും സംഘപരിവാർ രാഷ്ട്രീയത്തിന് അംഗീകാരം നല്കുന്നതുമെന്നും പി ജെ ബേബി

Akkitham അക്കിത്തത്തിന് ജ്ഞാനപീഠം നല്കിയ നടപടി വ്യക്തമായ ഒരു രാഷ്ട്രീയ പദ്ധതിയായിരുന്നു. കഴിഞ്ഞ 20 വർഷത്തെ സമഗ്ര സംഭാവനയ്ക്കാണ് ജ്ഞാനപീഠ സമിതി പുരസ്കാരം നല്കുന്നത്. കഴിഞ്ഞ 20 വർഷത്തെ അക്കിത്തത്തിന്റെ സംഭാവനകൾ സംഘപരിവാർ പ്രഘോഷിക്കുന്ന അറുപിന്തിരിപ്പൻ യാഗ-യജ്ഞ സംസ്കാരത്തിന്റെ പ്രഘോഷണം മാത്രമായിരുന്നു. ഗുജറാത്തിലെ നിഷ്ഠൂരമായ കൂട്ടക്കൊലയടക്കം നടന്ന നാളുകളിൽ അതിനെതിരെ ഒരക്ഷരം പറയാതെ സംഘ പരിവാറിന്റെ ഫാസിസ്റ്റ്-ജാതി മേധാവിത്വ പ്രത്യയശാസ്ത്രത്തെ സ്ഥിരതയോടെ സേവിക്കുകയാണ് അക്കിത്തം ചെയ്തു പോന്നത്. Akkitham ഫേസ്ബുക്കിലൂടെയാണ് എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ പി ജെ More
 
പിണറായി വിജയന്‍റെ അക്കിത്തം വിലയിരുത്തൽ അറു പിന്തിരിപ്പനും സംഘപരിവാർ രാഷ്ട്രീയത്തിന് അംഗീകാരം നല്കുന്നതുമെന്നും പി ജെ ബേബി

Akkitham

അക്കിത്തത്തിന് ജ്ഞാനപീഠം നല്കിയ നടപടി വ്യക്തമായ ഒരു രാഷ്ട്രീയ പദ്ധതിയായിരുന്നു. കഴിഞ്ഞ 20 വർഷത്തെ സമഗ്ര സംഭാവനയ്ക്കാണ് ജ്ഞാനപീഠ സമിതി പുരസ്കാരം നല്കുന്നത്. കഴിഞ്ഞ 20 വർഷത്തെ അക്കിത്തത്തിന്റെ സംഭാവനകൾ സംഘപരിവാർ പ്രഘോഷിക്കുന്ന
അറുപിന്തിരിപ്പൻ യാഗ-യജ്ഞ സംസ്കാരത്തിന്റെ പ്രഘോഷണം മാത്രമായിരുന്നു. ഗുജറാത്തിലെ നിഷ്ഠൂരമായ കൂട്ടക്കൊലയടക്കം നടന്ന നാളുകളിൽ അതിനെതിരെ ഒരക്ഷരം പറയാതെ സംഘ പരിവാറിന്റെ ഫാസിസ്റ്റ്-ജാതി മേധാവിത്വ പ്രത്യയശാസ്ത്രത്തെ സ്ഥിരതയോടെ സേവിക്കുകയാണ് അക്കിത്തം ചെയ്തു പോന്നത്. Akkitham

ഫേസ്ബുക്കിലൂടെയാണ് എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ പി ജെ ബേബിയുടെ പ്രതികരണം.അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം.
…….

മുഖ്യമന്ത്രി പിണറായി വിജയന്റെ അക്കിത്തം വിലയിരുത്തൽ അറു പിന്തിരിപ്പനും സംഘപരിവാർ രാഷ്ട്രീയത്തിന് അംഗീകാരം നല്കലുമാണ്. ജനാധിപത്യ കേരളം ഇതിൽ ശക്തമായി പ്രതിഷേധിക്കണം.

ഇന്നലെ അക്കിത്തത്തിന് ജ്ഞാനപീഠം സമർപ്പിക്കുന്ന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് ദേശാഭിമാനി, മാതൃഭൂമി പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ട്.

ജനാധിപത്യത്തിലും ഇന്ത്യൻ ഭരണഘടനയിലും വിശ്വസിക്കുന്ന കേരളീയരെ അമ്പരപ്പിക്കുന്നതും അറുപിന്തിരിപ്പനും സംഘപരിവാറിന്റെ വർഗീയ -ഫാസിസ്റ്റ് നയങ്ങൾക്ക് അംഗീകാരം നല്കുന്നതുമായ വാക്കുകളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഒന്നാമതായി അക്കിത്തത്തിന് ജ്ഞാനപീഠം നല്കിയ നടപടി വ്യക്തമായ ഒരു രാഷ്ട്രീയ പദ്ധതിയായിരുന്നു. കഴിഞ്ഞ 20 വർഷത്തെ സമഗ്ര സംഭാവനയ്ക്കാണ് ജ്ഞാനപീഠ സമിതി പുരസ്കാരം നല്കുന്നത്. കഴിഞ്ഞ 20 വർഷത്തെ അക്കിത്തത്തിന്റെ സംഭാവനകൾ സംഘപരിവാർ പ്രഘോഷിക്കുന്ന

അറുപിന്തിരിപ്പൻ യാഗ-യജ്ഞ സംസ്കാരത്തിന്റെ പ്രഘോഷണം മാത്രമായിരുന്നു. ഗുജറാത്തിലെ നിഷ്ഠൂരമായ കൂട്ടക്കൊലയടക്കം നടന്ന നാളുകളിൽ അതിനെതിരെ ഒരക്ഷരം പറയാതെ സംഘ പരിവാറിന്റെ ഫാസിസ്റ്റ്-ജാതി മേധാവിത്വ പ്രത്യയശാസ്ത്രത്തെ സ്ഥിരതയോടെ സേവിക്കുകയാണ് അക്കിത്തം ചെയ്തു പോന്നത്.

എന്നാൽ ആ ജ്ഞാനപീഠ ദാനത്തിന്റെ പ്രകടമായ രാഷ്ട്രീയ വിവക്ഷകളെ മൂടി വെയ്ക്കാനായി തികച്ചും വഴിതെറ്റിക്കുന്ന വിധത്തിൽ 50 കളിലെ അദ്ദേഹത്തിന്റെ തികച്ചും മീഡിയോക്കർ (mediocre) എന്നു പറയാവുന്ന കവിതകളെ കൊട്ടിപ്പാടുകയായിരുന്നു ഇടതു പക്ഷം എന്നു സ്വയം വിശേഷിപ്പിക്കുന്ന കുറേപ്പേർ. ഇപ്പോൾ മുഖ്യമന്ത്രിയും അതു തന്നെ ചെയ്യുന്നു.

അദ്ദേഹം പറയുന്നു:
“അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഒരു കമ്യൂണിസ്റ്റു വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതുന്നത് കണ്ടിട്ടുണ്ട്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്ന ഖണ്ഡകാവ്യത്തെയും അക്കിത്തത്തിന്റെ 20-ാം നൂറ്റാണ്ടിൻ്റെ ഇതിഹാസത്തെയും ഇടതു സഹയാത്രികരുടെ സൗഹൃദപൂർണമായ വിമർശനമായി എന്തുകൊണ്ട് കണ്ടുകൂടായെന്ന ചോദ്യം ഇവിടെ ഉന്നയിക്കുകയാണ്.”

ഇതിൽ കാതലായ രണ്ടു തെറ്റുകൾ(കബളിപ്പിക്കലുകൾ) ഉണ്ട്.

1. വൈലോപ്പിളളിയെയും അക്കിത്തത്തെയും ഒരേ തരക്കാരായി കൂട്ടിക്കെട്ടൽ.

2. അക്കിത്തത്തെ ഇടതുപക്ഷ സഹയാത്രികനായി അവതരിപ്പിക്കൽ.

അതിനൊരു പശ്ചാത്തലമൊരുക്കാൻ കമ്യൂണിസ്റ്റു വിരുദ്ധ രചനയോ അല്ലയോ എന്ന, ഇന്നാരും പറയാത്ത വികൃത നിലപാടിനെ പണ്ടെങ്ങോ നിന്ന് ഒരാവശ്യവുമില്ലാതെ കെട്ടിയെഴുന്നള്ളിച്ചുകൊണ്ടുവന്ന് വലതുപക്ഷത്തിന് വലിയ മേൽക്കോയ്മ നല്കുന്നതും അക്ഷന്തവ്യമായ തെറ്റാണ്.

കഴിഞ്ഞ 20 കൊല്ലമല്ല, അമ്പതു കൊല്ലത്തെ അക്കിത്തത്തിന്റെ ജീവിതവും രചനകളും കേരളത്തിനു മുന്നിലുണ്ട്. സംഘ പരിവാറിന്റെ നിരവധിയായ ഘടക സംഘടനയായ തപസ്യയുടെ അധ്യക്ഷനും തപസ്യ പ്രഘോഷിക്കുന്ന അറു പിന്തിരിപ്പൻ പ്രത്യയശാസ്ത്രത്തിനു വേണ്ടി മുന്നിൽ നിന്നു പോരാടിയ ബുദ്ധിജീവിയുമാണദ്ദേഹം.

യാഗ-യജ്ഞ സംസ്കാരത്തിന്റെ മഹത്വവും ഔന്നത്യവും കേരളീയ സമൂഹത്തിൽ സ്ഥാപിച്ചെടുക്കുന്നതിൽ വലിയൊരളവിൽ സംഘപരിവാർ വിജയിച്ചിരിക്കുന്ന ഇന്ന് അതിന്റെ നമ്പർ വൺ പോരാളിയാണ് അക്കിത്തം.

“ദർശന വൈഭവം കൊണ്ട് ഋഷി തുല്യനായ കവി” എന്നു മുഖ്യമന്ത്രി അദ്ദേഹത്തിനു പട്ടം ചാർത്തുമ്പോൾ കുറച്ചു നാൾ മുമ്പ് പി പരമേശ്വരനെ മുഖ്യമന്ത്രി ഋഷി തുല്യനെന്നു വിശേഷിപ്പിച്ചതുമായി കൂട്ടി വായിക്കേണ്ടി വരും. അവ യാദൃച്ഛികമല്ല തന്നെ.

തന്റെ ജീവിതം മുഴുവൻ കേരളത്തിൽ സംഘപരിവാറിനെ നട്ടുപരിപാലിച്ച് വരുത്താൻ നീക്കിവച്ചയാളായിരുന്നു ബ്രാഹ്മണനായ പരമേശ്വരൻ. ബ്രാഹ്മണമേധാവിത്വ ഹിന്ദു രാഷ്ട്രത്തെ ഇന്ത്യയിൽ തിരിച്ചു കൊണ്ടുവരാൻ ജീവിതം നീക്കിവച്ച രണ്ടു ബ്രാഹ്മണരാണ് പരമേശ്വരനും അക്കിത്തവുമെന്നത് മറന്നുകൂടാ.

നിരുപാധിക സ്നേഹം അക്കിത്തം കവിതകളുടെ അടിക്കല്ലാണെന്ന് മുഖ്യമന്ത്രി പറയുന്നു.യാഥാർഥ്യമെന്താണ്?
അദ്വാനിയുടെ രഥയാത്രക്കാലത്തെ വർഗീയക്കൊലകളിലോ, ബാബറി മസ്ജിദ് തകർക്കലിലോ, തുടർന്നു നടന്ന മുംബൈ വർഗീയ കലാപങ്ങളിലോ ഗുജറാത്ത് കൂട്ടക്കൊലയിലോ
യാതൊരുവിധ കൂട്ടക്കൊലകളും നൃശംസതകളും ഒരണുവിടപോലും തന്റെ മനസിൽ ചാഞ്ചല്യമുണ്ടാക്കാത്ത വിധം കർമകാണ്ഡത്തിൽ ഉറച്ചു നിന്നു, അക്കിത്തം.

നീട്ടുന്നില്ല.

സാംസ്കാരിക ദേശീയതയുടെയും പാൻ ഇസ്ലാമിസത്തിന്റെയും അറു പിന്തിരിപ്പത്തത്തെയും സ്വേച്ഛാധിപത്യ ഉള്ളടക്കത്തെയും കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലെനിൻ വിപുലമായി എഴുതി.

തുടർന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം ഗ്രാംഷി ഫാസിസത്തെക്കുറിച്ചും അതിന് പൊതുസമ്മതി നല്കാൻ ക്രോച്ചെയെപ്പോലുള്ള ബുദ്ധിജീവികളും അവരുടെ ദാർശനിക നിലപാടുകളും നല്കുന്ന സംഭാവനകളെക്കുറിച്ചും വിശാലമായി ചിന്തിച്ചു.

1950-കൾക്കു ശേഷം ശീതസമര പശ്ചാത്തലത്തിൽ പുതുതായി സ്വാതന്ത്ര്യം നേടിയ മൂന്നാം ലോകരാജ്യങ്ങളിലുടനീളം ജനാധിപത്യത്തിന്റെ നാമ്പു നുള്ളാൻ സാംസ്കാരിക ദേശീയതയെ കൂടുതൽ പിന്തിരിപ്പനായ മത-സാംസ്കാരിക-ദേശീയതയായി സാമ്രാജ്യത്വം വളർത്തി, വികസിപ്പിച്ചു, ഒട്ടനവധി രാജ്യങ്ങളിൽ അധികാരത്തിലേറ്റി.

ആ പദ്ധതിക്കായി കേരളത്തിൽ അരനൂറ്റാണ്ടെങ്കിലും “ഋഷിതുല്യമായി ” പ്രവർത്തിച്ചതിന് നല്കപ്പെട്ട ഒരു രാഷ്ട്രീയ പുരസ്കാരം മാത്രമായിരുന്നു അക്കിത്തത്തിന്റെ ജ്ഞാനപീഠം.

അതിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടി വന്നത് “വെറും ഔപചാരികത മാത്രം” എന്ന ഒരു ന്യായവും പറയാനില്ലാത്ത വിധത്തിലുള്ള പ്രത്യയശാസ്ത്രവൽക്കരണമാണ് പിണറായി വിജയൻ നടത്തിയത്.

അത് തീർത്തും തെറ്റാണ്. സംഘപരിവാർ ഫാസിസത്തിനും വർഗീയതക്കും അംഗീകാരം നല്കലാണ്. ഇക്കാര്യത്തിൽ കെ ഇ എൻ, ജി പി രാമചന്ദ്രൻ, വി കെ ജോസഫ് തുടങ്ങിയ പു ക സ നേതാക്കൾ എന്തു പറയുന്നുവെന്നറിയാൻ താല്പര്യമുണ്ട്.