Movie prime

ആൽക്കഹോൾ ആവി ചികിത്സ അനുവദിക്കണം: സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

കൊറോണ വൈറസിനെ തുരത്താൻ എഥനോൾ ആവി ഉപയോഗിച്ചുള്ള ആൽക്കഹോൾ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. “സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ” ചന്ദ്രശേഖരൻ രാമസ്വാമി എന്നയാളാണ് ഹർജിക്കാരൻ. കൊറോണ വൈറസ് ആക്രമണത്തിൻ്റെ ആദ്യഘട്ടത്തിലുള്ളവർക്ക് ആൽക്കഹോൾ ആവി ചികിത്സ ഗുണകരമായിരിക്കുമെന്ന് ഹർജിയിൽ പറയുന്നു. അതിനായി എഥനോൾ വേപ്പറോ അനുയോജ്യമായ മറ്റേതെങ്കിലും ആൽക്കഹോൾ വേപ്പറോ ഉപയോഗിക്കാം. കൃത്യമായ ഇടവേളകളിൽ ആൽക്കഹോൾ ആവി പിടിക്കണം. നന്നേ ചെറിയ അളവിലോ മിതമായ അളവിലോ ആൽക്കഹോൾ ഉപയോഗിക്കാം. ഇത് രോഗത്തിൻ്റെ ആദ്യഘട്ടത്തിൽ ഉള്ളവർക്ക് More
 
ആൽക്കഹോൾ ആവി ചികിത്സ അനുവദിക്കണം: സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

കൊറോണ വൈറസിനെ തുരത്താൻ എഥനോൾ ആവി ഉപയോഗിച്ചുള്ള ആൽക്കഹോൾ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. “സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ” ചന്ദ്രശേഖരൻ രാമസ്വാമി എന്നയാളാണ് ഹർജിക്കാരൻ.

കൊറോണ വൈറസ് ആക്രമണത്തിൻ്റെ ആദ്യഘട്ടത്തിലുള്ളവർക്ക് ആൽക്കഹോൾ ആവി ചികിത്സ ഗുണകരമായിരിക്കുമെന്ന് ഹർജിയിൽ പറയുന്നു. അതിനായി എഥനോൾ വേപ്പറോ അനുയോജ്യമായ മറ്റേതെങ്കിലും ആൽക്കഹോൾ വേപ്പറോ ഉപയോഗിക്കാം.

കൃത്യമായ ഇടവേളകളിൽ ആൽക്കഹോൾ ആവി പിടിക്കണം. നന്നേ ചെറിയ അളവിലോ മിതമായ അളവിലോ ആൽക്കഹോൾ ഉപയോഗിക്കാം. ഇത് രോഗത്തിൻ്റെ ആദ്യഘട്ടത്തിൽ ഉള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും – ഹർജിയിൽ പറയുന്നു.

60% ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറിന് കൊറോണ വൈറസിനെ കൊല്ലാൻ കഴിയുമെന്നുള്ളപ്പോൾ ആൽക്കഹോൾ ധൂമ ചികിത്സ വഴി ശ്വാസകോശത്തിലെ കോവിഡ്- 19 വൈറസിനെ നശിപ്പിക്കാനാവും.

എഥനോൾ വേപ്പർ ഉപയോഗിച്ചുള്ള പരീക്ഷണം സ്വന്തം ശരീരത്തിൽ നടത്തി വിജയം കൈവരിച്ചിട്ടുണ്ടെന്നാണ് ഹർജിക്കാരൻ അവകാശപ്പെടുന്നത്. പനി, ജലദോഷം എന്നിവ വന്നപ്പോഴാണ് എഥനോൾ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയത്. അത് വിജയം കണ്ടു. ഇൻഫ്ലുവൻസ, ജലദോഷം എന്നിവയ്ക്ക് കാരണമായ വൈറസുകളെ മാത്രമല്ല, മറ്റു വൈറസുകൾക്കും ഫംഗസ്, ബാക്ടീരിയ എന്നിവ മൂലമുള്ള അണുബാധയ്ക്കും ആവി ചികിത്സ ഫലപ്രദമാണ്.

ഏപ്രിൽ 3 നും ഏപ്രിൽ 8 നുമായി രണ്ടു തവണ ഇതേ ആവശ്യവുമായി കേന്ദ്ര സർക്കാർ, ലോകാരോഗ്യ സംഘടന, ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.