Movie prime

പി എം കെയേഴ്സ് എൻഡിആർഎഫിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി

PM Cares കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പി എം കെയേഴ്സ് ഫണ്ട്, ദേശീയ ദുരന്തനിവാരണ നിധിയിലേക്ക് കൈമാറേണ്ടതില്ലെന്ന കേന്ദ്രസർക്കാർ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇതു സംബന്ധിച്ച് സെന്റർ ഫോർ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. PM Cares പിഎം കെയേഴ്സിലേക്ക് വരുന്ന പണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സംഘടന നല്കിയ ഹർജിയിലാണ് കോടതി വിധി. പി എം കെയേഴ്സ് ഫണ്ട് എൻഡിആർഫിന് കൈമാറാൻ സർക്കാരിന് More
 
പി എം കെയേഴ്സ് എൻഡിആർഎഫിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി

PM Cares

കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പി എം കെയേഴ്സ് ഫണ്ട്, ദേശീയ ദുരന്തനിവാരണ നിധിയിലേക്ക് കൈമാറേണ്ടതില്ലെന്ന കേന്ദ്രസർക്കാർ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇതു സംബന്ധിച്ച് സെന്റർ ഫോർ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. PM Cares

പിഎം കെയേഴ്സിലേക്ക് വരുന്ന പണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സംഘടന നല്കിയ ഹർജിയിലാണ് കോടതി വിധി. പി എം കെയേഴ്സ് ഫണ്ട് എൻഡിആർഫിന് കൈമാറാൻ സർക്കാരിന് നിർദേശം നൽകണം എന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചത്.

എന്നാൽ പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (പി എം കെയേഴ്സ് ) എന്ന പി എം കെയേഴ്സ് ഫണ്ടിൽനിന്ന് ദേശീയ ദുരന്തനിവാരണ നിധിയിലേക്ക് പണം കൈമാറ്റം ചെയ്യണമെന്ന് ഉത്തരവിടാൻ തങ്ങൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.കോവിഡ്-19 സാഹചര്യം കൈകാര്യം ചെയ്യാൻ 2019-ലെ ദുരന്ത നിവാരണ പദ്ധതി മതി. പുതിയ പദ്ധതിയുടെ ആവശ്യമില്ല.

ഫണ്ട് എൻഡിആർഎഫിന് കൈമാറണം എന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ഫണ്ടുകൾ പ്രത്യേക വ്യവസ്ഥകൾക്കനുസരിച്ച് രൂപീകരിക്കുന്നതാണ്. അവ ഭരണഘടനയുടെ മുപ്പത്തിരണ്ടാം അനുച്ഛേദപ്രകാരം കൈകാര്യം ചെയ്യാനാകില്ല. 2005-ലെ നിയമത്തിന്റെ നാല്പത്താറാം വകുപ്പ് പ്രകാരം ഒരു ദേശീയ ദുരന്ത നിവാരണ ഫണ്ടുണ്ട്. ഇതിൽ സ്വകാര്യ സംഭാവനകളില്ല. വിവിധ തരത്തിലുള്ള ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ ഫണ്ടുകൾ രൂപീകരിക്കാറുണ്ട്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന അത്തരം സംഭാവനകൾക്കായാണ് പിഎം കെയേഴ്സ് രൂപീകരിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് പിഎം കെയേഴ്സിൻ്റെ രൂപീകരണം. ദേശീയ ദുരിതാശ്വാസനിധി ഉള്ളപ്പോൾ മറ്റൊരു ഫണ്ട് രൂപീകരിക്കുന്നതിനെ ചൊല്ലി പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. പിഎം കെയേഴ്സ് ഓഡിറ്റിംഗിന് വിധേയമല്ലെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായും കേന്ദ്ര മന്ത്രിമാരിൽ ചിലർ ട്രസ്റ്റികളുമായ സ്വകാര്യ ട്രസ്റ്റാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. അത് വിവരാവകാശ നിയമത്തിൻ്റെ പരിധിയിലും ഉൾപ്പെടുന്നില്ല.

പൊതുജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി പിരിച്ചെടുത്ത്, പബ്ലിക്ക് ഓഡിറ്റിങ്ങിന് വിധേയമാക്കാതെയും സുതാര്യതയില്ലാതെയും കൈകാര്യം ചെയ്യുന്നതിന് എതിരെ വലിയ വിമർശനങ്ങളാണ് രാജ്യത്ത് ഉയർന്നു വന്നിട്ടുള്ളത്.