Movie prime

മോഷ്ടിച്ച കാർ 2 വർഷത്തിന് ശേഷം കണ്ടെത്തി, പൊലീസുകാരൻ കുറ്റക്കാരൻ

police മോഷ്ടിച്ച കാർ രണ്ടു വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ കുറ്റവാളിയായത് ഒരു പൊലീസുകാരൻ ! യു പി യിലാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. police രണ്ടുവർഷം മുമ്പാണ് ഒമേന്ദ്ര സോണി എന്ന ഉത്തർപ്രദേശുകാരൻ്റെ വാഗൺ ആർ കാർ മോഷണം പോയത്. കൃത്യമായി പറഞ്ഞാൽ 2018 ഡിസംബർ 31-ന്. പുതുവർഷത്തലേന്ന് ബാറ മേഖലയിലെ ഒരു കാർ വാഷിങ്ങ് സെൻ്ററിൽ നിന്നാണ് കാർ മോഷ്ടിക്കപ്പെട്ടത്. വാഷിങ്ങ് സെൻ്ററിൽ ഏൽപിച്ച കാർ മോഷണം പോയെന്ന് കാണിച്ച് അന്നുതന്നെബാറ പൊലീസ് സ്റ്റേഷനിൽ More
 
മോഷ്ടിച്ച കാർ 2 വർഷത്തിന് ശേഷം കണ്ടെത്തി,  പൊലീസുകാരൻ കുറ്റക്കാരൻ

police
മോഷ്ടിച്ച കാർ രണ്ടു വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ കുറ്റവാളിയായത് ഒരു പൊലീസുകാരൻ ! യു പി യിലാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. police

രണ്ടുവർഷം മുമ്പാണ് ഒമേന്ദ്ര സോണി എന്ന ഉത്തർപ്രദേശുകാരൻ്റെ വാഗൺ ആർ കാർ മോഷണം പോയത്. കൃത്യമായി പറഞ്ഞാൽ 2018 ഡിസംബർ 31-ന്. പുതുവർഷത്തലേന്ന് ബാറ മേഖലയിലെ ഒരു കാർ വാഷിങ്ങ് സെൻ്ററിൽ നിന്നാണ് കാർ മോഷ്ടിക്കപ്പെട്ടത്. വാഷിങ്ങ് സെൻ്ററിൽ ഏൽപിച്ച കാർ മോഷണം പോയെന്ന് കാണിച്ച് അന്നുതന്നെബാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും നാളിതുവരെ കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കഥയിലെ രസകരമായ ട്വിസ്റ്റ് ഇനിയാണ്. കഴിഞ്ഞ ദിവസം കെ ടി എൽ എന്ന ഒരു കാർ സർവീസ് സെൻ്ററിൽ നിന്ന് ഒമേന്ദ്ര സോണിക്ക് ഒരു ഫോൺകോൾ വരുന്നു. വാഗൺ ആർ കാർ സർവീസ് ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റമറുടെ ഫീഡ്ബാക്ക് എടുക്കാനായിരുന്നു ഫോൺ കോൾ. ഒമേന്ദ്ര ഞെട്ടിപ്പോയി. ഫോൺ കട്ടു ചെയ്ത് ബിത്തൂരിലുള്ള സർവീസ് സെൻ്ററിലേക്ക് വെച്ചുപിടിച്ചു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത്, സർവീസ് ചെയ്ത കാർ കൊണ്ടുപോയത് ബിത്തൂർ പൊലീസ് സ്റ്റേഷനിലേക്കാണ്. നേരെ സ്റ്റേഷനിലേക്ക് പാഞ്ഞ ഒമേന്ദ്രയെ കാത്തിരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ്. രണ്ട് വർഷമായി കാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സ്റ്റേഷനിലെ കൗശലേന്ദ്ര പ്രതാപ് സിങ്ങ് എന്ന പൊലീസുകാരൻ ! അതെങ്ങനെ സംഭവിച്ചു?

പൊലീസുകാരൻ പറയുന്നത് ഇപ്രകാരമാണ്. ഏതോ മോഷ്ടാക്കളിൽ നിന്ന് പിടിച്ചെടുത്തതാണ് കാർ. രണ്ടുവർഷമായി ആരും അന്വേഷിച്ചു വന്നില്ല. അതു കൊണ്ട് താൻ അത് ഉപയോഗിച്ചു. എന്നാൽ കൗശലേന്ദ്രയുടെ കൗശലം നിറഞ്ഞ ഈ മറുപടി ഒട്ടും തൃപ്തികരമല്ല. ഒരു തൊണ്ടിമുതൽ, അത് പിടിച്ചെടുത്ത പൊലീസുകാരന് ഉപയോഗിക്കാമോ എന്ന നിയമപരമായ ചോദ്യമാണ് ഉയരുന്നത്. തന്നെയുമല്ല ബാറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലെ തൊണ്ടിമുതൽ തങ്ങൾ കണ്ടെടുത്ത വിവരം എന്തുകൊണ്ട് ബിത്തൂർ പൊലീസ് ബാറ പൊലീസിനെ അറിയിച്ചില്ല എന്ന പ്രശ്നവുമുണ്ട്. എന്തായാലും പൊലീസുകാരനെതിരെ “മോഷണ”ത്തിന് പരാതി നൽകിയിരിക്കുകയാണ് ഒമേന്ദ്ര എന്ന ഹതഭാഗ്യൻ.

കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാൺപൂർ റേഞ്ച് ഐ ജി മോഹിത് അഗർവാളിൻ്റെ അഭിപ്രായത്തിൽ പൊലീസുകാരൻ ചെയ്തത് നിയമവിരുദ്ധമായ കാര്യമാണ്. കൗശലേന്ദ്രയ്ക്ക് വകുപ്പുതല നടപടി നേരിടേണ്ടി വരും എന്നത് ഉറപ്പാണ്.

2019 ജൂലൈ 3-ന് കുപ്രസിദ്ധ ഗുണ്ടാത്തലവൻ വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുറിവേറ്റ പൊലീസുകാരിൽ ഒരാളാണ് കൗശലേന്ദ്ര എന്നതാണ് കൗതുകകരമായ മറ്റൊരു സംഗതി. സംഭവത്തിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.