Movie prime

ബിക്കിനി മോഡലിൻ്റെ അർധനഗ്ന ചിത്രത്തിന് വീണ്ടും “ലൈക്ക് “; മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടും വിവാദത്തിൽ

Pope Francis ബ്രസീലിയൻ മോഡൽ നതാലിയ ഗാരിബോട്ടോയുടെ ചിത്രത്തിന് ലഭിച്ച ഒരു ലൈക്കിൻ്റെ പേരിൽ വിവാദത്തിലകപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിനെ കുഴപ്പത്തിലാക്കി വീണ്ടും മറ്റൊരു ‘ലൈക്ക്.’ മറ്റൊരു സെക്സി മോഡലിൻ്റെ ഫോട്ടോയ്ക്ക് ‘ലൈക്ക് ‘ ചെയ്താണ് ഇത്തവണയും മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കുഴപ്പത്തിലായിരിക്കുന്നത്. ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോക്ക് ലഭിച്ച ലൈക്കിൻ്റെ പേരിൽ നേരത്തേ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽനിന്ന് വത്തിക്കാൻ വിശദീകരണം തേടിയിരുന്നു. ഇത്തവണ ‘മാർഗോ’ എന്ന പേരുള്ള ഒരു സെക്സി മോഡലാണ് തൻ്റെ ഫോട്ടോയ്ക്ക് More
 
ബിക്കിനി മോഡലിൻ്റെ അർധനഗ്ന ചിത്രത്തിന് വീണ്ടും “ലൈക്ക് “; മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടും വിവാദത്തിൽ

Pope Francis

ബ്രസീലിയൻ മോഡൽ നതാലിയ ഗാരിബോട്ടോയുടെ ചിത്രത്തിന് ലഭിച്ച ഒരു ലൈക്കിൻ്റെ പേരിൽ വിവാദത്തിലകപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിനെ കുഴപ്പത്തിലാക്കി വീണ്ടും മറ്റൊരു ‘ലൈക്ക്.’ മറ്റൊരു സെക്സി മോഡലിൻ്റെ ഫോട്ടോയ്ക്ക് ‘ലൈക്ക് ‘ ചെയ്താണ് ഇത്തവണയും മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കുഴപ്പത്തിലായിരിക്കുന്നത്.
ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോക്ക് ലഭിച്ച ലൈക്കിൻ്റെ പേരിൽ നേരത്തേ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽനിന്ന്
വത്തിക്കാൻ വിശദീകരണം തേടിയിരുന്നു.

ഇത്തവണ ‘മാർഗോ’ എന്ന പേരുള്ള ഒരു സെക്സി മോഡലാണ് തൻ്റെ ഫോട്ടോയ്ക്ക് ലഭിച്ച മാർപ്പാപ്പയുടെ ലൈക്കിൻ്റെ സ്ക്രീൻഷോട്ട് ട്വിറ്ററിലൂടെ പങ്കുവെച്ചത്. പോപ്പിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ ലൈക്കും വന്നിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.ആദ്യത്തെ വിവാദം ഉയർന്നുവന്ന് ഒരു മാസം തികയുന്നതിനു മുമ്പാണ് രണ്ടാമത്തെ സംഭവം.

ബിക്കിനി മോഡലിൻ്റെ അർധനഗ്ന ചിത്രത്തിന് വീണ്ടും “ലൈക്ക് “; മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടും വിവാദത്തിൽ

നവംബറിൽ കാത്തലിക് ന്യൂസ് ഏജൻസിയിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, ബ്രസീലിയൻ ബിക്കിനി മോഡലായ നതാലിയ ഗാരിബോട്ടോയുടെ ചിത്രത്തിനാണ് പോപ്പ് ലൈക്ക് നൽകിയത്. ഇതിൽ അനിഷ്ടം പ്രകടിപ്പിച്ച വത്തിക്കാൻ ഇൻസ്റ്റഗ്രാമിൽ നിന്ന് വിശദീകരണം തേടി. ഇക്കാര്യത്തിൽ ഒരു ആഭ്യന്തരതല അന്വേഷണവും കത്തോലിക്കാസഭ ആരംഭിച്ചിട്ടുണ്ട്. പുതിയ വിവാദം കുറേക്കൂടി ചൂടുപിടിക്കുമെന്നുറപ്പാണ്.

ആദ്യത്തെ വിവാദകാലത്ത് മോഡലായ ഗാരിബോട്ടോ
വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത് തന്റെ മമ്മി പോലും വെറുക്കുന്ന ചിത്രങ്ങളെ പോപ്പ് വല്ലാതെ ഇഷ്ടപ്പെടുന്നു എന്നാണ്. ഒരു ബിക്കിനി മോഡലിൻ്റെ അർധനഗ്ന ചിത്രത്തിന് പോപ്പ് ലൈക്ക് നൽകി എന്നത് അസംഭവ്യമാണെന്നും ഇക്കാര്യത്തിൽ ഇൻസ്റ്റഗ്രാമിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും വത്തിക്കാനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചാരമുള്ള,
ഇൻസ്റ്റഗ്രാമിൽ തന്നെ 7.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. ‘ഫ്രാൻസിസ്കസ് ‘ എന്ന പേരിലാണ് അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്. ട്വിറ്ററിൽ 18.8 ദശലക്ഷത്തിലധികം പേരാണ് പരിശുദ്ധ പിതാവിനെ പിന്തുടരുന്നത്. 2017-ൽ സോഷ്യൽ മീഡിയയിലെ ഏറ്റവും ജനപ്രിയനായ ലോക നേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.