Movie prime

പൊഴിയൂര്‍ തുറമുഖം: എം എൽ എ വ്യാജ പ്രചാരണം നടത്തുന്നെന്ന് ആരോപണം

പൊഴിയൂര് മല്സ്യബന്ധന തുറമുഖത്തിന്റെ പേരില് നെയ്യാറ്റിന്കര എം.എല്.എ നടത്തുന്ന “വ്യാജ പ്രചാരണങ്ങള്” അവസാനിപ്പിക്കണമെന്ന് നെയ്യാറ്റിന്കര മുന് എം.എല്.എയും കോണ്ഗ്രസ് നേതാവുമായ ആര്.സെല്വരാജ്. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള് വഴി തുറമുഖത്തിന്റെ നിര്മ്മാണം അടുത്ത വര്ഷം ആരംഭിക്കുമെന്നാണ് കെ. ആന്സലന് എം.എല്.എ അവകാശപ്പെടുന്നത്. എന്നാല് ഇത് യഥാര്ത്ഥ വസ്തുതകളെ മറച്ച് വെച്ച് കൊണ്ടുള്ളതാണ് എന്നതാണ് സത്യം എന്ന് ആർ സെൽവരാജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ കണ്ണില് പൊടിയിടാനുള്ള ചെപ്പടി വിദ്യ മാത്രമാണ് ഇത്. തുറമുഖം നിര്മ്മിക്കുന്നതിനായി അടിസ്ഥാനപരമായി More
 
പൊഴിയൂര്‍ തുറമുഖം: എം എൽ എ വ്യാജ പ്രചാരണം നടത്തുന്നെന്ന് ആരോപണം

പൊഴിയൂര്‍ മല്‍സ്യബന്ധന തുറമുഖത്തിന്റെ പേരില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ നടത്തുന്ന “വ്യാജ പ്രചാരണങ്ങള്‍” അവസാനിപ്പിക്കണമെന്ന് നെയ്യാറ്റിന്‍കര മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ആര്‍.സെല്‍വരാജ്. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വഴി തുറമുഖത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് കെ. ആന്‍സലന്‍ എം.എല്‍.എ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ വസ്തുതകളെ മറച്ച് വെച്ച് കൊണ്ടുള്ളതാണ് എന്നതാണ് സത്യം എന്ന് ആർ സെൽവരാജ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യ മാത്രമാണ് ഇത്. തുറമുഖം നിര്‍മ്മിക്കുന്നതിനായി അടിസ്ഥാനപരമായി നടത്തേണ്ട പല പ്രധാന നടപടി ക്രമങ്ങളും ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ പരിസ്ഥിതി ആഘാത പഠനം പോലും ഇനിയും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ടെണ്ടര്‍ നടപടികള്‍ പോലും ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുക, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച തുറമുഖ നിര്‍മ്മാണ നടപടികളില്‍ നിന്ന് ഒരടി പോകാന്‍ പോലും മുന്നോട്ട് പോകാന്‍ ആന്‍സലന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. തുറമുഖ നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് തീരദേശ ഇടവകകള്‍ സംയുക്തമായിട്ട് സമരപ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിതലത്തില്‍ ഉണ്ടായ ഇടപെടലിനെ തുടര്‍ന്ന് സമരം ആരംഭിക്കുന്നതിന് തലേദിവസം സമരം നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് തുറമുഖ വകുപ്പ് ചീഫ് എന്‍ജിനിയറുടെ സാന്നിധ്യത്തില്‍ യോഗം നടത്തിയിരുന്നു, അദ്ദേഹം ഓർമ്മിപ്പിച്ചു.

അടുത്ത വര്‍ഷം നിര്‍മ്മാണ നടപടികള്‍ ആരംഭിക്കാമെന്ന് സര്‍ക്കാര്‍ തലത്തില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരനടപടികള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ എം.എല്‍.എയും അധികൃതരും ഇക്കാര്യത്തില്‍ യാതൊരു തുടര്‍നടപടികളും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ എം.എല്‍.എ വീണ്ടും പൊള്ളയായ വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ നാലര വര്‍ഷക്കാലം പൊഴിയൂര്‍ തുറമുഖത്തിന് വേണ്ടി ചെറുവിരല്‍ പോലും അനക്കാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്നവരെ ജനങ്ങള്‍ മനസിലാക്കും, സെൽവരാജ് പറഞ്ഞു.