Movie prime

ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മലയാളി വനിത, ആദ്യ ഇന്ത്യക്കാരി

Priyanka Radhakrishanan കേരളത്തിന് അഭിമാനമായി ന്യൂസിലന്ഡില് ജസിന്ഡ ആര്ഡേന് മന്ത്രിസഭയില് മലയാളി വനിതയും. എറണാകുളം പറവൂര് സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില് ഇടംപിടിച്ചത്. രണ്ടാം വട്ടം എംപിയാവുന്ന പ്രിയങ്കയ്ക്ക് മൂന്ന് വകുപ്പുകളുടെ ചുമതലായണ് ലഭിച്ചത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ സംഘടന എന്നിവയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്കിയത്. ഇതാദ്യമായാണ് ന്യൂസിലന്ഡില് ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. കഴിഞ്ഞ മന്ത്രിസഭയില് മന്ത്രിയായിരുന്ന ജെന്നി സെയില്സയുടെ പേഴ്സണല് സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്. ലേബര് പാര്ട്ടി സര്ക്കാരിന്റെ രണ്ടാമത്തെ ടേമില് അസിസ്റ്റന്റ് സ്പീക്കര് പദവിയും More
 
ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മലയാളി വനിത, ആദ്യ ഇന്ത്യക്കാരി

Priyanka Radhakrishanan

കേരളത്തിന് അഭിമാനമായി ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി വനിതയും. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്.

രണ്ടാം വട്ടം എംപിയാവുന്ന പ്രിയങ്കയ്ക്ക് മൂന്ന് വകുപ്പുകളുടെ ചുമതലായണ് ലഭിച്ചത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ സംഘടന എന്നിവയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യ വിട്ട പ്രിയങ്ക, സിംഗപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് ന്യൂസിലന്‍ഡിലേക്ക് പോയത്. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ പ്രിയങ്ക ന്യൂസിലന്‍ഡില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

മന്ത്രിയാകുന്നതിന് മുന്‍പ് വിവിധ സംഘടനകളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയാണ്.ഏഷ്യ ന്യൂസിലന്‍ഡ് ഫൗണ്ടഷേന്‍ ലീഡര്‍ഷിപ്പ് നെറ്റ് വര്‍ക്കിലെ അംഗമാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് വുമണ്‍, യുഎന്‍ വുമണ്‍ എന്നിവയിലും പ്രിയങ്ക അംഗമാണ്.