Movie prime

എയർപോർട്ട് മോഡൽ സുരക്ഷ റെയിൽവേ സ്റ്റേഷനുകൾക്കും

എയർ പോർട്ട് മാതൃകയിൽ നാലുവശവും അടച്ചുകെട്ടിയ ഹൈടെക് സുരക്ഷാ സംവിധാനം റെയിൽവേ സ്റ്റേഷനുകളിലും വരുന്നു. നാലുവശവും അടച്ചുകെട്ടി നിശ്ചിത എൻട്രി, എക്സിറ്റ് പോയിന്റുകളിലൂടെ മാത്രം യാത്രക്കാരെ അകത്തേക്കും പുറത്തേക്കും എത്തിക്കുന്ന സംവിധാനത്തിനാണ് റെയിൽവേ തുടക്കം കുറിക്കുന്നത്. രാജ്യത്തെ വൻകിട റെയിൽവേ സ്റ്റേഷനുകളിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. അനധികൃതമായി ആളുകൾ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും കയറുന്നതും സുരക്ഷാഭീഷണി തീർക്കുന്നതും തടയുകയാണ് ലക്ഷ്യം. നിലവിൽ സ്റേഷനുകളിലുള്ള സ്കാനിങ് ഉപകരണങ്ങളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കും. രാജ്യത്തെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും ഉന്നത More
 
എയർപോർട്ട് മോഡൽ സുരക്ഷ റെയിൽവേ സ്റ്റേഷനുകൾക്കും

എയർ പോർട്ട് മാതൃകയിൽ നാലുവശവും അടച്ചുകെട്ടിയ ഹൈടെക് സുരക്ഷാ സംവിധാനം റെയിൽവേ സ്റ്റേഷനുകളിലും വരുന്നു. നാലുവശവും അടച്ചുകെട്ടി നിശ്ചിത എൻട്രി, എക്സിറ്റ് പോയിന്റുകളിലൂടെ മാത്രം യാത്രക്കാരെ അകത്തേക്കും പുറത്തേക്കും എത്തിക്കുന്ന സംവിധാനത്തിനാണ് റെയിൽവേ തുടക്കം കുറിക്കുന്നത്. രാജ്യത്തെ വൻകിട റെയിൽവേ സ്റ്റേഷനുകളിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. അനധികൃതമായി ആളുകൾ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും കയറുന്നതും സുരക്ഷാഭീഷണി തീർക്കുന്നതും തടയുകയാണ് ലക്ഷ്യം.

നിലവിൽ സ്റേഷനുകളിലുള്ള സ്കാനിങ് ഉപകരണങ്ങളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കും. രാജ്യത്തെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും ഉന്നത പരിശീലനം ലഭിച്ച ആർ പി എഫ് കമാൻഡോകളെ നിയോഗിക്കും. പ്രധാനപ്പെട്ട മുഴുവൻ റെയിൽവേ സ്റ്റേഷനുകൾക്കും സുരക്ഷാ മതിൽ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ ആർക്കും എപ്പോഴും ഏതുസമയത്തും കടന്നുകയറാവുന്ന നിലയിലാണ്. ഒന്നിലേറെ എൻട്രി പോയിന്റുകളും എക്സിറ്റ് പോയിന്റുകളും ഉണ്ട്.

മധ്യപ്രദേശിലെ ഹബീബ് ഗഞ്ചിലും ഗുജറാത്തിലെ ഗാന്ധിനഗറിലും ഈയിടെ പണിതീർത്ത പുതിയ റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലുള്ളവയാണ്. ഡൽഹി, മുംബൈ സ്റ്റേഷനുകളിലും ഉടൻതന്നെ അക്സസ്സ് കൺട്രോൾ സെക്യൂരിറ്റി സംവിധാനം നടപ്പിലാക്കും. ആർ പി എഫിന് കൂടുതൽ അധികാരങ്ങൾ നൽകാനാണ് തീരുമാനം. നിലവിൽ മാവോയിസ്റ്റുകൾക്ക് കാര്യമായ സ്വാധീനമുള്ള മേഖലകളിലാണ് ആർ പി എഫിന്റെ സേവനം കൂടുതലായും ഉപയോഗിക്കുന്നത്.

ജനങ്ങൾ തിങ്ങി നിറഞ്ഞ പ്ലാറ്റ്‌ഫോമുകളിലേക്ക് തീവ്രവാദികൾക്ക് അനായാസം കടന്നുവരാവുന്ന നിലവിലെ സ്ഥിതി അത്യന്തം അപകടകരമാണെന്ന് വിലയിരുത്തപ്പെടുന്നു. മുംബൈ ഭീകരാക്രമണവും ഗുവാഹത്തി സീരിയൽ ബോംബ് ആക്രമണവുമെല്ലാം നേരത്തേതന്നെ ഈ ദിശയിൽ അപായ സൂചനകൾ നൽകിയതാണ്.