Movie prime

ജനുവരിയിൽ രാഷ്ട്രീയ പാർടി ആരംഭിക്കുമെന്ന് രജനികാന്ത്; ഡിസംബർ 31-ന് പ്രഖ്യാപനം

January അടുത്തവർഷം ജനുവരിയിൽ തൻ്റെ പുതിയ രാഷ്ട്രീയ പാർടിക്ക് തുടക്കം കുറിക്കുമെന്ന് തമിഴ് സൂപ്പർ താരം രജനികാന്ത്. ഡിസംബർ 31-ന് ഇതു സംബന്ധിച്ച വിശദമായ പ്രഖ്യാപനം നടത്തും. രാഷ്ട്രീയ പാർടിയെ സംബന്ധിച്ച മുഴുവൻ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.January തിങ്കളാഴ്ച ഫാൻസ് അസോസിയേഷനായ ‘രജനി മക്കൾ മൻട്രം’ ജില്ലാ ഭാരവാഹികളുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ സാധ്യതകളെ കുറിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകരുമായി വിശദമായ More
 
ജനുവരിയിൽ രാഷ്ട്രീയ പാർടി ആരംഭിക്കുമെന്ന് രജനികാന്ത്; ഡിസംബർ 31-ന് പ്രഖ്യാപനം

January
അടുത്തവർഷം ജനുവരിയിൽ തൻ്റെ പുതിയ രാഷ്ട്രീയ പാർടിക്ക് തുടക്കം കുറിക്കുമെന്ന് തമിഴ് സൂപ്പർ താരം രജനികാന്ത്. ഡിസംബർ 31-ന് ഇതു സംബന്ധിച്ച വിശദമായ പ്രഖ്യാപനം നടത്തും. രാഷ്ട്രീയ പാർടിയെ സംബന്ധിച്ച മുഴുവൻ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.January

തിങ്കളാഴ്ച ഫാൻസ് അസോസിയേഷനായ ‘രജനി മക്കൾ മൻട്രം’ ജില്ലാ ഭാരവാഹികളുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ സാധ്യതകളെ കുറിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകരുമായി വിശദമായ ചർച്ചകളും നടത്തി. തന്റെ തീരുമാനം എന്തുതന്നെയായാലും പ്രവർത്തകർ തന്നോടൊപ്പം ഉണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള തീരുമാനം എത്രയും വേഗം അറിയിക്കുമെന്നും യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

അടുത്ത മുഖ്യമന്ത്രി എന്ന നിലയിലാണ് രജനി മക്കൾ മൻട്രം പ്രവർത്തകർ അദ്ദേഹത്തെ കാണുന്നത്. യോഗത്തിൽ അദ്ദേഹം ഒന്നര മണിക്കൂറോളം സംസാരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കണമെന്ന് മിക്ക ഭാരവാഹികളും ആഗ്രഹം പ്രകടിപ്പിച്ചതായി തൂത്തുക്കുടി ജില്ലാ സെക്രട്ടറി എ ജെ സ്റ്റാലിൻ പറഞ്ഞു.

2016-ൽ അമേരിക്കയിൽ വെച്ച് രജനികാന്ത് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കൊറോണ വൈറസ് കണക്കിലെടുത്ത് സജീവ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനെതിരെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി ഒക്ടോബറിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

2017 ഡിസംബറിലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പാർടി കെട്ടിപ്പടുക്കുന്നതിന് ശക്തമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. 2020 മാർച്ചിൽ തന്റെ പാർടിക്ക് താൻ തന്നെ നേതൃത്വം നൽകുമെന്ന് പറഞ്ഞ രജനി മുഖ്യമന്ത്രി സ്ഥാനാർഥിയായി അഭ്യസ്തവിദ്യനായ മറ്റൊരാളെ കൊണ്ടുവരും എന്നാണ് പറഞ്ഞത്.

അതേസമയം, ചലച്ചിത്ര ജീവിതത്തിൽ രജനിയുടെ സമകാലികനായ കമൽഹാസൻ 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം(പീപ്പിൾസ് ജസ്റ്റിസ് പാർടി) എന്ന രാഷ്ട്രീയ പാർടിയുണ്ടാക്കി മത്സരിച്ചിരുന്നു. വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ 234 നിയമസഭാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിയോഗിക്കാനുള്ള ഒരുക്കത്തിലാണ് കമലിൻ്റെ പാർടി. ദ്രാവിഡ
പാർടികളുമായി യോജിച്ച് മത്സരിക്കില്ലെന്ന് കമൽ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.