Movie prime

പാർട്ടിയുടെ പാർലമെന്ററി നേതൃസ്ഥാനം വഹിക്കാൻ തയ്യാറെന്ന് തരൂർ

വേണ്ടിവന്നാൽ പാർട്ടി പാർലമെന്ററി നേതൃസ്ഥാനം വഹിക്കാൻ തയ്യാറാവുമെന്ന് ശശി തരൂർ. ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകും എന്ന സൂചന തരൂർ നൽകിയത്. പാർട്ടി പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കുകയും അതേ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ ശക്തിപ്പെടുകയും പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് ആര് വരും എന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ തുടരുന്നതിനുമിടയിലാണ് പാർട്ടി ആവശ്യപ്പെടുന്ന പക്ഷം ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാകും എന്ന മട്ടിൽ തരൂർ More
 
പാർട്ടിയുടെ പാർലമെന്ററി നേതൃസ്ഥാനം വഹിക്കാൻ തയ്യാറെന്ന് തരൂർ

വേണ്ടിവന്നാൽ പാർട്ടി പാർലമെന്ററി നേതൃസ്ഥാനം വഹിക്കാൻ തയ്യാറാവുമെന്ന് ശശി തരൂർ. ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകും എന്ന സൂചന തരൂർ നൽകിയത്. പാർട്ടി പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കുകയും അതേ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ ശക്തിപ്പെടുകയും പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് ആര് വരും എന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ തുടരുന്നതിനുമിടയിലാണ് പാർട്ടി ആവശ്യപ്പെടുന്ന പക്ഷം ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാകും എന്ന മട്ടിൽ തരൂർ പ്രതികരിച്ചിരിക്കുന്നത്.

പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താൻ ഏറ്റെടുക്കും. ആര് പാർലമെന്ററി പാർട്ടി ലീഡർ ആവണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. ഉചിതമായ സമയത്ത് തന്നെ അക്കാര്യത്തിൽ തീരുമാനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നെ സംബന്ധിച്ച് ഏതു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണ്.
കഴിഞ്ഞ പത്തു വർഷമായി പാർലമെന്റിൽ ഉണ്ട്. പാർലമെന്ററി പാർട്ടി നേതാവാകാൻ പാർട്ടി നിശ്ചയിക്കുന്ന ചില യോഗ്യതകളുണ്ട്. അത്തരം യോഗ്യതകൾ തനിക്കുണ്ടോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണ് . കഴിഞ്ഞ പത്തുവർഷക്കാലമായി തന്നെ പാർട്ടിക്കറിയാം. മുഴുവൻ ശേഷിയും പാർട്ടിക്കുവേണ്ടി വിനിയോഗിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ലോക് സഭയിൽ നേതൃപദവിയിലേക്ക് രാഹുൽ ഗാന്ധി തന്നെ മുന്നോട്ടു വരണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും തരൂർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ നിന്ന് ഹാട്രിക് വിജയം കരസ്ഥമാക്കിയാണ് തരൂർ ഇത്തവണ പാർലമെൻറിൽ എത്തുന്നത്. മുൻ മിസോറാം ഗവർണറും ബി ജെ പി നേതാവുമായ കുമ്മനം രാജശേഖരനും സി പി ഐ നേതാവ് സി ദിവാകരനുമായിരുന്നു മണ്ഡലത്തിൽ തരൂരിന്റെ എതിരാളികൾ.

പതിനാറാം ലോക്സഭയിലേതുപോലെ ലോക്സഭാ പ്രതിപക്ഷ സ്ഥാനം കോൺഗ്രസിന് ലഭിക്കാനിടയില്ലാത്ത സാഹചര്യമാണ് ഇക്കുറിയും ഉള്ളത്. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.