Movie prime

റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഇന്ത്യയെ വീണ്ടെടുക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ

Republic Day റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഇന്ത്യയെ വീണ്ടെടുക്കുകയാണെന്ന് പ്രമുഖ അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. കിസാൻ റിപ്പബ്ലിക് റാലിയെ പിന്തുണച്ചു കൊണ്ടുള്ള തൻ്റെ ട്വിറ്റർ സന്ദേശത്തിലാണ് മഹത്തായ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ കർഷകർ രാജ്യത്തെ വീണ്ടെടുക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ കുറിച്ചത്. Republic Day സർക്കാരിൻ്റെ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനെ മറികടക്കുന്നതാവും കർഷകരുടെ ട്രാക്റ്റർ റാലി. അക്കാര്യത്തിൽ സന്ദേഹങ്ങൾ ഇല്ല. മഹത്തായ ഈ ദിനത്തിൽ ഒരു തിരിഞ്ഞു നടത്തം ആവശ്യമാണ്. ഉജ്ജ്വലമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ More
 
റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഇന്ത്യയെ വീണ്ടെടുക്കുകയാണെന്ന്    പ്രശാന്ത് ഭൂഷൺ

Republic Day
റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഇന്ത്യയെ വീണ്ടെടുക്കുകയാണെന്ന് പ്രമുഖ അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. കിസാൻ റിപ്പബ്ലിക് റാലിയെ പിന്തുണച്ചു കൊണ്ടുള്ള തൻ്റെ ട്വിറ്റർ സന്ദേശത്തിലാണ് മഹത്തായ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ കർഷകർ രാജ്യത്തെ വീണ്ടെടുക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ കുറിച്ചത്. Republic Day

സർക്കാരിൻ്റെ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനെ മറികടക്കുന്നതാവും കർഷകരുടെ ട്രാക്റ്റർ റാലി. അക്കാര്യത്തിൽ സന്ദേഹങ്ങൾ ഇല്ല. മഹത്തായ ഈ ദിനത്തിൽ ഒരു തിരിഞ്ഞു നടത്തം ആവശ്യമാണ്. ഉജ്ജ്വലമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ നമുക്കപ്പോൾ കാണാനാവും. എണ്ണമറ്റ ധീരന്മാരാണ് സ്വാതന്ത്ര്യ സമര മുന്നേറ്റത്തിൽ പങ്കെടുത്തതും രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലികഴിച്ചതും. മഹത്തായ ഭരണഘടനയോടെ ഒരു റിപ്പബ്ലിക് നിലവിൽ
വന്നത് അതിൻ്റെ ഫലമായാണ്. ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്ന് രാജ്യത്തെ വഞ്ചിച്ചവരുടെ പിന്മുറക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സ്വാതന്ത്ര്യ സമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം കനത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് പ്രശാന്ത് ഭൂഷൺ കുറിച്ചു.

ട്വീറ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്. വലിയ വ്യക്തിത്വങ്ങൾ എന്ന് കരുതുന്നവരുടെ വൃത്തികെട്ട ട്വീറ്റുകൾ കാണേണ്ടി വരുന്നതാണ് മഹത്തായ ഈ ദിനത്തിലെ സങ്കടകരമായ കാര്യമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഭൂഷൻ്റെ ട്വീറ്റിൽ വൃത്തികേടൊന്നും ഇല്ലെന്നും അദ്ദേഹം സത്യമാണ് പറഞ്ഞതെന്നും യാഥാർഥ്യം എല്ലാവർക്കും കണ്ടറിയാവുന്നതാണെന്നും പറഞ്ഞ് സവർക്കറുടെ മാപ്പപേക്ഷ അറ്റാച്ച് ചെയ്താണ് അത്തരം കമൻ്റുകൾക്ക് ചിലർ മറുപടി കൊടുക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെങ്കിലും സംഘികളോട് അല്പം ദയ കാണിച്ചു കൂടേ തുടങ്ങിയ രസികൻ കമൻ്റുകളും ഉണ്ട്. രാജ്യത്തെ ഒറ്റിക്കൊടുത്ത സവർക്കറും രാഷ്ട്രപിതാവിനെ നിഗ്രഹിച്ച ഗോഡ്സേയുമാണ് സംഘികളുടെ മുൻഗാമികൾ എന്നും സംഘികളുടെ ഭരണം രാജ്യത്തിന് അപമാനകരമാണെന്നും ഒരാൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ റിപ്പബ്ലിക് സ്ഥാപിച്ചത് സംഘി ഭീരുക്കളല്ലെന്നും സവർക്കറുടെ പിന്മുറക്കാർക്ക് അതിനെ സംരക്ഷിക്കാനാവില്ലെന്നും രൂക്ഷമായി പ്രതികരിക്കുന്നവരും ഉണ്ട്. എന്തായാലും രാജ്യം ആദരിക്കുന്ന അഭിഭാഷകൻ്റെ റിപ്പബ്ലിക് ദിന ട്വീറ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.