Movie prime

സംവരണം: നാടാര്‍ ജനവിഭാഗത്തിൻ്റെ കണ്ണില്‍ പൊടിയിടാന്‍ നീക്കമെന്ന് ആർ സെൽവരാജ്

നിയമസഭ ഇലക്ഷന് അടുത്തതോടെ നാടാര് സമുദായത്തിൻ്റെ കണ്ണിൽ പൊടിയിടാൻ പിണറായി സര്ക്കാര് നടത്തുന്ന ശ്രമങ്ങള് അപഹാസ്യമാണ് എന്ന് മുൻ എം എൽ എ, ആർ സെൽവരാജ് ആരോപിച്ചു. നാടാര് ജനവിഭാഗങ്ങളെ കബളിപ്പിച്ചുകൊണ്ട് വോട്ട് നേടാമെന്ന ഇടതുമുന്നണിയുടെ വ്യാമോഹമാണ് കഴിഞ്ഞ ദിവസങ്ങളില് പത്രവാര്ത്തകളിലൂടെ പുറത്ത് വന്നത്. നാടാര് സമുദായത്തിന് സംവരണം ഏര്പ്പെടുത്താന് ഇടതു സര്ക്കാര് തീരുമാനിക്കുമെന്ന രീതിയില് നടത്തുന്ന പ്രചാരണം വെറും തെരഞ്ഞടുപ്പ് സ്റ്റണ്ട് മാത്രമാണ്, അദ്ദേഹം പറഞ്ഞു തങ്ങൾ അധികാരത്തിൽ വന്നാൽ നാടാർ വിഭാഗങ്ങൾക്ക് ഉടനെ സംവരണം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ More
 
സംവരണം: നാടാര്‍ ജനവിഭാഗത്തിൻ്റെ കണ്ണില്‍ പൊടിയിടാന്‍ നീക്കമെന്ന് ആർ സെൽവരാജ്

നിയമസഭ ഇലക്ഷന്‍ അടുത്തതോടെ നാടാര്‍ സമുദായത്തിൻ്റെ കണ്ണിൽ പൊടിയിടാൻ പിണറായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ് എന്ന് മുൻ എം എൽ എ, ആർ സെൽവരാജ് ആരോപിച്ചു. നാടാര്‍ ജനവിഭാഗങ്ങളെ കബളിപ്പിച്ചുകൊണ്ട് വോട്ട് നേടാമെന്ന ഇടതുമുന്നണിയുടെ വ്യാമോഹമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പത്രവാര്‍ത്തകളിലൂടെ പുറത്ത് വന്നത്. നാടാര്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്താന്‍ ഇടതു സര്‍ക്കാര്‍ തീരുമാനിക്കുമെന്ന രീതിയില്‍ നടത്തുന്ന പ്രചാരണം വെറും തെരഞ്ഞടുപ്പ് സ്റ്റണ്ട് മാത്രമാണ്, അദ്ദേഹം പറഞ്ഞു

തങ്ങൾ അധികാരത്തിൽ വന്നാൽ നാടാർ വിഭാഗങ്ങൾക്ക് ഉടനെ സംവരണം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇടത് മുന്നണി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഇടതു പക്ഷമോ നാടാർ ജനവിഭാഗങ്ങൾ ഉള്ള മണ്ഡലങ്ങളിലെ ഇടതുപക്ഷ എം.എൽ.എ മാരോ സംവരണ ആവശ്യം നിയമസഭയിൽ ഉന്നയിക്കുകയോ നാടാർ ജനവിഭാഗം തുടർച്ചയായി നേരിടുന്ന അവഗണനക്ക് എതിരെ ശബ്ദമുയർത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടാണിപ്പോൾ വ്യാജ പ്രഖ്യാപനങ്ങൾ നൽകി വീണ്ടും നാടാർ സമുദായത്തിന്റെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്നത്.

ഭരണത്തില്‍ എത്തി നാലര കൊല്ലക്കാലം കഴിഞ്ഞിട്ടും പിണറായി സര്‍ക്കാര്‍ സംവരണ വിഷയത്തിൽ  യാതൊരു നടപടിയും കൈക്കൊള്ളാതെ അടയിരിക്കുകയായിരുന്നു. എന്നിട്ട് കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരു കാലത്തും ഇല്ലാത്ത നാടാര്‍പ്രേമം പ്രകടിപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംവരണം ഇല്ലാത്ത എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിക്കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഈ സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും നടപടികള്‍ നിലയ്ക്കുകയും ആണ് ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഈ സംവരണ പ്രഖ്യാപന നീക്കം കേവലം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കണ്ണില്‍ പൊടിയിടല്‍ തന്ത്രം മാത്രമാണ് ഇത് ജനങ്ങള്‍ തിരിച്ചറിയും. കഴിഞ്ഞ നാലരക്കൊല്ലം സംവരണവിഷയത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാഗ്ദാനങ്ങളുമായി വന്നാല്‍ ജനങ്ങള്‍ അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഉറപ്പാണ്, അദ്ദേഹം പറഞ്ഞു.