Movie prime

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിയന്ത്രണങ്ങൾ

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി. മാർച്ച് പതിമൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന സജീവ് പിള്ളയുടെ മാമാങ്കം നോവലിനെപ്പറ്റിയുള്ള ചർച്ചയും ഏപ്രിൽ നാലിന് തീരുമാനിച്ചിരുന്ന പോയട്രി ഫെസ്റ്റും ഏപ്രിൽ പതിനാലു മുതൽ ആരംഭിക്കേണ്ടിയിരുന്ന സമ്മർ സ്കൂൾ പരിപാടിയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവെച്ചതായി ലൈബ്രേറിയൻ പി കെ ശോഭന അറിയിച്ചു. വിദേശീയരായ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായിരിക്കും. ലൈബ്രറിയിലെ ടച്ച് സ്ക്രീൻ സംവിധാനം പ്രവർത്തിപ്പിക്കുന്നതല്ല. ലൈബ്രറിയിൽ കൂട്ടം കൂടി ഇരുന്നു പഠിക്കാൻ വിദ്യാർഥികളെ More
 
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിയന്ത്രണങ്ങൾ
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി. മാർച്ച് പതിമൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന സജീവ് പിള്ളയുടെ മാമാങ്കം നോവലിനെപ്പറ്റിയുള്ള ചർച്ചയും ഏപ്രിൽ നാലിന് തീരുമാനിച്ചിരുന്ന പോയട്രി ഫെസ്റ്റും ഏപ്രിൽ പതിനാലു മുതൽ ആരംഭിക്കേണ്ടിയിരുന്ന സമ്മർ സ്‌കൂൾ പരിപാടിയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവെച്ചതായി ലൈബ്രേറിയൻ പി കെ ശോഭന അറിയിച്ചു.
വിദേശീയരായ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായിരിക്കും. ലൈബ്രറിയിലെ ടച്ച് സ്‌ക്രീൻ സംവിധാനം പ്രവർത്തിപ്പിക്കുന്നതല്ല. ലൈബ്രറിയിൽ കൂട്ടം കൂടി ഇരുന്നു പഠിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്നതല്ല.
മാർച്ച് 16 മുതൽ 31 വരെ റഫറൻസ് വിഭാഗവും ഇന്റർനെറ്റ് ബ്രൗസിംഗ് വിഭാഗവും അടച്ചിടുന്നതായിരിക്കും. രാവിലെ 8 മുതൽ 11 മണി വരെ മാത്രമേ പത്രവായനാ മുറികൾ തുറന്നു പ്രവർത്തിക്കുകയുള്ളൂ. മലയാള വിഭാഗം, കുട്ടികളുടെ വിഭാഗം തുടങ്ങി ഒരു വിഭാഗത്തിലും ഇരുന്ന് റഫർ ചെയ്യാൻ അനുവദിക്കുന്നതല്ല.
പുസ്തകങ്ങൾ എടുക്കുകയും തിരികെ ഏൽപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ നിലവിൽ അനുവദനീയമാണ്.