Movie prime

ബയോടെക്നോളജിയില്‍ ആര്‍ജിസിബി നൂതന എംഎസ്സി കോഴ്സുകള്‍ തുടങ്ങി

തിരുവനന്തപുരം: കേന്ദ്രസര്ക്കാരിനു കീഴിലുള്ള രാജ്യത്തെ പ്രമുഖ ജൈവസാങ്കേതികവിദ്യ ഗവേഷണകേന്ദ്രമായ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജി (ആര്ജിസിബി) ഇതാദ്യമായി ജൈവസാങ്കേതികവിദ്യയില് നൂതനമായ എംഎസ്സി കോഴ്സുകള് ആരംഭിക്കുന്നു. മൂന്നു വിഷയങ്ങളില് സ്പെഷ്യലൈസേഷനോടുകൂടി ആരംഭിക്കുന്ന എംഎസ്സി പ്രോഗ്രാമിലേയ്ക്കുള്ള പ്രവേശനം പൂര്ത്തിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള 41 വിദ്യാര്ഥികളാണ് പ്രവേശന പരീക്ഷയിലൂടെ സീറ്റു നേടിയത്. ഇതില് 21 പേര് കേരളത്തില്നിന്നുള്ളവരാണ്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെയും യുനെസ്കോയുടെയും ആഭിമുഖ്യത്തിലുള്ള ഫരീദാബാദ് റീജനല് സെന്റര് ഫോര് ബയോടെക്നോളജിയില് അഫിലിയേറ്റ് ചെയ്ത കോഴ്സുകളാണ് നടത്തുന്നത്. More
 
ബയോടെക്നോളജിയില്‍ ആര്‍ജിസിബി നൂതന എംഎസ്സി കോഴ്സുകള്‍ തുടങ്ങി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള രാജ്യത്തെ പ്രമുഖ ജൈവസാങ്കേതികവിദ്യ ഗവേഷണകേന്ദ്രമായ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) ഇതാദ്യമായി ജൈവസാങ്കേതികവിദ്യയില്‍ നൂതനമായ എംഎസ്സി കോഴ്സുകള്‍ ആരംഭിക്കുന്നു.

മൂന്നു വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനോടുകൂടി ആരംഭിക്കുന്ന എംഎസ്സി പ്രോഗ്രാമിലേയ്ക്കുള്ള പ്രവേശനം പൂര്‍ത്തിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 41 വിദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷയിലൂടെ സീറ്റു നേടിയത്. ഇതില്‍ 21 പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്.

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്‍റെയും യുനെസ്കോയുടെയും ആഭിമുഖ്യത്തിലുള്ള ഫരീദാബാദ് റീജനല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അഫിലിയേറ്റ് ചെയ്ത കോഴ്സുകളാണ് നടത്തുന്നത്. ആര്‍ജിസിബി ഇപ്പോള്‍ പിഎച്ച്ഡി കോഴ്സുകള്‍ നടത്തുന്നുണ്ട്.

ആര്‍ജിസിബി-യിലെ എംആര്‍ ദാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് എംഎസ്സി കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കും. ഡിസീസ് ബയോളജി, മോളിക്കുലാര്‍ പ്ലാന്‍റ് സയന്‍സ്, മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ഡിഎന്‍എ പ്രൊഫൈലിങ് എന്നിവയാണ് കോഴ്സ് വിഷയങ്ങള്‍. ഡിസീസ് ബയോളജിയില്‍ ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു കോഴ്സ് തുടങ്ങുന്നത്.

ബയോടെക്നോളജിയില്‍ ആര്‍ജിസിബി നൂതന എംഎസ്സി കോഴ്സുകള്‍ തുടങ്ങി

നിരവധി പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ആര്‍ജിസിബി മികച്ച അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതെന്ന് ഡോ. രേണു സ്വരൂപ് പറഞ്ഞു. 2025 ആകുമ്പോഴേയ്ക്കും ഈ മേഖലയില്‍നിന്ന് 100 ശതകോടി ഡോളറിന്‍റെ വരുമാനം പ്രതീക്ഷിക്കുന്നതായി അവര്‍ വ്യക്തമാക്കി. വ്യവസായ മേഖലയുമായി സഹകരിച്ച് ബയോടെക്നോളജി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുമെന്ന് അവര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ജൈവസാങ്കേതിക മേഖലയില്‍ നൈപുണ്യം നേടി അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, വ്യവസായം, സംരംഭകത്വം എന്നിവയില്‍ മുന്നേറാന്‍ ഈ കോഴ്സുകള്‍ സഹായിക്കുമെന്ന് യുനെസ്കോ ഫരീദാബാദ് ബയോടെക്നോളജി റീജനല്‍ സെന്‍റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സുധാംശു വ്രാതി പറഞ്ഞു.

ബയോടെക്നോളജിയുടെ അടിസ്ഥാന പാഠങ്ങളില്‍ ഊന്നിനിന്ന് പരീക്ഷണങ്ങളിലൂടെ വ്യവസായത്തിലും ഗവേഷണത്തിലും പ്രായോഗിക പരിജ്ഞാനം സൃഷ്ടിക്കുക എന്നതാണ് കോഴ്സിന്‍റെ ലക്ഷ്യമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള സ്വാഗതപ്രസംഗത്തില്‍ അറിയിച്ചു.

ബയോടെക്നോളജി അഡിഷനല്‍ സെക്രട്ടറി ബി ആനന്ദ് ഐഎഎസ് ചടങ്ങില്‍ സംസാരിച്ചു. എംഎസ്സി പ്രോഗ്രാം കോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ ദേബശ്രീ ദത്ത നന്ദി പറഞ്ഞു.