Movie prime

റോഡ് വികസനം: സുരക്ഷാ ഓഡിറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന്   ഗഡ്കരി

 

അപകടങ്ങൾ കുറയ്ക്കുന്നതിന് റോഡ് വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷാ ഓഡിറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന് റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

വാഹനാപകട സുരക്ഷയെക്കുറിച്ചുള്ള  വെർച്വൽ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളും വളരെ ഉയർന്ന തോതിലുള്ള റോഡപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുവെന്നും  പ്രതിവർഷം 1.5 ലക്ഷം പേർ  റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുവെന്നും ഇത് കോവിഡ് മരണത്തേക്കാൾ ഉയർന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

റോഡപകട മരണങ്ങൾ 50 %കുറയ്ക്കുകയും  2030 ഓടെ  റോഡപകടങ്ങളും  മരണങ്ങളും  പൂജ്യത്തിലേക്കെത്തിക്കുക എന്നതുമാണ്  തന്റെ കാഴ്ചപ്പാട് എന്ന് മന്ത്രി പറഞ്ഞു. 60 ശതമാനം മരണങ്ങളും ഇരുചക്ര വാഹന യാത്രികരാണെന്ന് ഗഡ്കരി പറഞ്ഞു. ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിൻറെയും നൂതന പരിശീലന സ്ഥാപനങ്ങളും കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന്റെയും  പ്രാധാന്യത്തെക്കുറിച്ച് മന്ത്രിഊന്നിപ്പറഞ്ഞു.

നല്ല റോഡുകൾ നിർമ്മിക്കുന്നതും റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും തന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ഗഡ്കരി പറഞ്ഞു. അവബോധം സൃഷ്ടിക്കുന്നതിനും ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എല്ലാ പങ്കാളികളും തമ്മിലുള്ള സഹകരണം, ആശയവിനിമയം, ഏകോപനം എന്നിവ അനിവാര്യമാണെന്ന് അദ്ദേഹംകൂട്ടിച്ചേർത്തു.