Movie prime

ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികള്‍ക്ക് 10.07 കോടി

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് മുഖാന്തരം കേരള സര്ക്കാര് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്ക്കായി ഒന്നാം ഘട്ടത്തില് 10.07 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. വിവിധ സഹായ ഉപകരണങ്ങള്, കൃത്രിമ കൈകാലുകള്, ഇലക്ട്രോണിക് വീല്ചെയര് എന്നിവയ്ക്കായി 2.18 കോടി രൂപയും, മോട്ടോറൈസ്ഡ് സ്കൂട്ടറില് സൈഡ് വീല് ഘടിപ്പിക്കുന്നതിനായി 15,000 രൂപ വീതം നല്കുന്നതിന് 2 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ സ്വയം More
 
ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികള്‍ക്ക് 10.07 കോടി

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖാന്തരം കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ക്കായി ഒന്നാം ഘട്ടത്തില്‍ 10.07 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിവിധ സഹായ ഉപകരണങ്ങള്‍, കൃത്രിമ കൈകാലുകള്‍, ഇലക്‌ട്രോണിക് വീല്‍ചെയര്‍ എന്നിവയ്ക്കായി 2.18 കോടി രൂപയും, മോട്ടോറൈസ്ഡ് സ്‌കൂട്ടറില്‍ സൈഡ് വീല്‍ ഘടിപ്പിക്കുന്നതിനായി 15,000 രൂപ വീതം നല്കുന്നതിന് 2 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ചലനപരിമിതിയുള്ളവര്‍ക്ക് സ്‌കൂട്ടര്‍ നല്‍കുന്നതിനായി ‘ശുഭയാത്ര’ പദ്ധതിയിലേക്ക് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതുവഴി ഈ വര്‍ഷം ചുരുങ്ങിയത് 300 പേര്‍ക്ക് കൂടി സ്‌കൂട്ടര്‍ കോര്‍പ്പറേഷന്‍ നേരിട്ട് നല്‍കുന്നതാണ്.

ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് സംരംഭം തുടങ്ങുന്ന ഭിന്നശേഷിക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ 50 ലക്ഷം രൂപയും, പുതുതായി ലോട്ടറി ഏജന്‍സിയെടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരായവര്‍ക്ക് ധനസഹായം നല്‍കുന്നതിന് 24 ലക്ഷം രൂപയും അനുവദിച്ചു. 480 പേര്‍ക്ക് ലോട്ടറി ധനസഹായം ഈ സാമ്പത്തിക വര്‍ഷം ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയില്‍ 319 പേര്‍ക്ക് ധനസഹായം നല്കിയിരുന്നു.

ലോണെടുത്ത് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ഈ പദ്ധതിക്ക് ഈട് ആവശ്യമാണ്. ഈടുവെക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ക്ക് 25,000 രൂപ ധനസഹായവും സ്വയം തൊഴില്‍ പരിശീലനവും നല്‍കുന്ന പുതിയ ‘ആശ്വാസം’ പദ്ധതിയിലേക്ക് 1.40 കോടി രൂപയുടെ അനുമതി നല്‍കി. ഈ സാമ്പത്തിക വര്‍ഷം 700 പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

25 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്ന എന്‍.എച്ച്.എഫ്.ഡി.സി. വായ്പാ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 60 ലക്ഷം രൂപ അനുവദിച്ചു. ഈ വിഹിതം ഉപയോഗിച്ച് 12 കോടി രൂപ സ്വയം തൊഴില്‍ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ നല്കാന്‍ സാധിക്കും. ഈ ഇനത്തില്‍ എന്‍.എച്ച്.എഫ്.ഡി.സി. 3.52 കോടി രൂപ 2019-20 സാമ്പത്തിക വര്‍ഷം ജൂണ്‍ 30 വരെ മുന്‍കൂറായി ലഭ്യമാക്കിയിട്ടുണ്ട്.

തീവ്രഭിന്നശേഷിത്വമുളള കുട്ടികള്‍ക്ക് 20,000 രൂപ സ്ഥിരനിക്ഷേപം നടത്തുന്ന ‘ഹസ്തദാനം’ പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 750 കുട്ടികള്‍ക്ക് ആനുകൂല്യം നല്കുന്നതിന് 150 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞവര്‍ഷം 500 കുട്ടികളുടെ പേരില്‍ 100 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുകയുണ്ടായി.

എസ്.എസ്.എല്‍.സി./ പ്ലസ് 2 ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രോഫിഷ്യന്‍സി അവാര്‍ഡു നല്‍കാന്‍ 15 ലക്ഷം രൂപയും കൊറ്റാമത്ത് പ്രവര്‍ത്തിക്കുന്ന വയോജന പരിപാലന കേന്ദ്രത്തിന് 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

1979 ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം മികവാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 2015-16 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ബഡ്ജറ്റിലൂടെ നല്കിയത്. 3.75 കോടി രൂപയായിരുന്നെങ്കില്‍ 2019-20 ല്‍ എത്തുമ്പോള്‍ ബഡ്ജറ്റ് വിഹിതം 13.17 കോടിയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ‘ഭിന്നശേഷി നയം 2016’ നടപ്പിലാക്കുന്നതില്‍ മികവു പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ 2018 ലെ അവാര്‍ഡിന് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. നൂതനമായ നിരവധി പദ്ധതികള്‍ കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്റെ നവീകരണവും ഏറ്റവും കുറഞ്ഞ വിലയില്‍ ആധുനിക സഹായ ഉപകരണങ്ങളും വില്‍പനയും പ്രദര്‍ശനവും സാധ്യമാക്കുന്ന ഉപകരണ ഷോറൂമിന്റെ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.