Movie prime

“ഷെയിം…ഷെയിം” വിളികൾക്കിടയിൽ രാജ്യസഭാംഗമായി രഞ്ജൻ ഗൊഗോയ്

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ “ഷെയിം, ഷെയിം ” വിളികൾക്കിടയിൽ രാജ്യസഭാംഗമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു. സമാജ്വാദി പാർട്ടി അംഗങ്ങൾ ഒഴികെയുള്ള മുഴുവൻ പ്രതിപക്ഷ അംഗങ്ങളും സത്യപ്രതിജ്ഞക്കിടെ ഇറങ്ങിപ്പോയി. രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് വൻവിവാദമായിരുന്നു. ഉപകാരസ്മരണയെന്നാണ് മിക്കവാറും പ്രതിപക്ഷ കക്ഷികളെല്ലാം നിയമനത്തെ വിമർശിച്ചത്. റഫേൽ വിമാന ഇടപാട്, കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കാനുള്ള തീരുമാനം, അയോധ്യ, ശബരിമലയിലെ സ്ത്രീപ്രവേശനം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ More
 
“ഷെയിം…ഷെയിം” വിളികൾക്കിടയിൽ രാജ്യസഭാംഗമായി രഞ്ജൻ ഗൊഗോയ്

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ “ഷെയിം, ഷെയിം ” വിളികൾക്കിടയിൽ രാജ്യസഭാംഗമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു. സമാജ്‌വാദി പാർട്ടി അംഗങ്ങൾ ഒഴികെയുള്ള മുഴുവൻ പ്രതിപക്ഷ അംഗങ്ങളും സത്യപ്രതിജ്ഞക്കിടെ ഇറങ്ങിപ്പോയി.

രഞ്ജൻ ഗൊഗോയിയെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് വൻവിവാദമായിരുന്നു. ഉപകാരസ്‌മരണയെന്നാണ് മിക്കവാറും പ്രതിപക്ഷ കക്ഷികളെല്ലാം നിയമനത്തെ വിമർശിച്ചത്. റഫേൽ വിമാന ഇടപാട്, കശ്‍മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കാനുള്ള തീരുമാനം, അയോധ്യ, ശബരിമലയിലെ സ്ത്രീപ്രവേശനം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരിക്കെ ഭരണകക്ഷിക്ക് അനുകൂലമായി വിധിച്ചിരുന്നു.

അതിനിടയിൽ പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്കരണത്തെ വിമർശിച്ച് നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തുവന്നു. വിവിധ മേഖലകളിൽ ഉന്നത സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് ആദ്യമായല്ല. മുൻകാലങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരെയും അത്തരത്തിൽ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ രഞ്ജൻ ഗൊഗോയ്‌ക്ക് രാജ്യസഭാംഗം എന്ന നിലയിൽ ഒട്ടേറെ സംഭാവനകൾ നൽകാനാവും. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കോൺഗ്രസുകാർ ബഹിഷ്കരിച്ചത് അനുചിതമായി- അദ്ദേഹം കുറ്റപ്പെടുത്തി.