Movie prime

ശശി തരൂർ തിഹാർ ജയിലിൽ ചിദംബരത്തെ സന്ദർശിച്ചു

കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി ചിദംബരത്തെ കാണാൻ ശശി തരൂർ എം പി തിഹാർ ജയിലിലെത്തി. ആഗസ്റ്റ് 21 നാണ് ഐ എൻ എക്സ് മീഡിയ അഴിമതിക്കേസിൽ സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. അന്നുമുതൽ അദ്ദേഹം ജയിലിലാണ്. ആ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഒക്ടോബർ 22 ന് ജാമ്യം ലഭിച്ചെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) അന്വേഷിച്ച മറ്റൊരു കേസിൽ ഒക്ടോബർ 16 മുതൽ തടവിലായ ചിദംബരം നവംബർ 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. More
 
ശശി തരൂർ തിഹാർ ജയിലിൽ ചിദംബരത്തെ സന്ദർശിച്ചു
കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി ചിദംബരത്തെ കാണാൻ ശശി തരൂർ എം പി തിഹാർ ജയിലിലെത്തി. ആഗസ്റ്റ് 21 നാണ് ഐ എൻ എക്സ് മീഡിയ അഴിമതിക്കേസിൽ സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. അന്നുമുതൽ അദ്ദേഹം ജയിലിലാണ്. ആ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഒക്ടോബർ 22 ന് ജാമ്യം ലഭിച്ചെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) അന്വേഷിച്ച മറ്റൊരു കേസിൽ ഒക്ടോബർ 16 മുതൽ തടവിലായ ചിദംബരം നവംബർ 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മൗലികമായ ഭരണഘടനാ അവകാശമാണ് ചിദംബരത്തിന് നിഷേധിക്കപ്പെട്ടിരിക്കുന്നതെന് ന് ശശി തരൂർ പറഞ്ഞു. ആദരണീയനായ പൊതുപ്രവർത്തകനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ ധനകാര്യ മന്ത്രിയുമായ അദ്ദേഹത്തെ ജയിലഴികൾക്കുള്ളിലാക്കിയിട്ട് തൊണ്ണൂറ്റിയെട്ട് ദിവസമായി, എന്തിനുവേണ്ടി – ശശി തരൂർ ചോദിച്ചു. ആദരണീയരായ, സത്യസന്ധരായ പൊതുപ്രവർത്തകരോടുള്ള സമീപനം ഇതാണെങ്കിൽ അത് ലോകത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് തരൂർ പറഞ്ഞു. ചിദംബരത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂർ തിഹാർ ജയിലിൽ ചിദംബരത്തെ സന്ദർശിച്ചു“9.96 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നാണ് അദ്ദേഹത്തിന് എതിരെയുള്ള ആരോപണം. രാജ്യത്തെ തലമുതിർന്ന അഭിഭാഷകനാണ് ചിദംബരം. പത്ത് മിനിറ്റു നേരം കോടതിയിൽ ഹാജരായാൽ ഇതിൽ കൂടുതൽ അദ്ദേഹത്തിന് സമ്പാദിക്കാനാവും. നാളെ ഭരണഘടനാ ദിനമാണ്. അനുച്ഛേദം 14, 19, 21 എന്നിവ അടങ്ങുന്ന ഒരു സുവർണ ത്രികോണം നമ്മുടെ ഭരണ ഘടനയിലുണ്ട്. ഒരു പൗരന് ഭരണഘടനാപരമായി ലഭിക്കേണ്ട മൗലികമായ അവകാശങ്ങളെക്കുറിച്ചാണ് അവ പറയുന്നത്”- തരൂർ പറഞ്ഞു
ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി കേൾക്കുന്നത് നാളെയാണെന് നും ശുഭപ്രതീക്ഷയുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.