Movie prime

കെ എസ് ഇ ബി യുമായി സ്‌നൈഡര്‍ ഇലക്ട്രിക് സഹകരണത്തിന്

ഉപഭോക്താക്കള്ക്ക് ഗുണനിലവാരമുള്ള വൈദ്യുതി താങ്ങാനാവുന്ന വിലയില് ഉറപ്പാക്കാന് ആഗോള എനര്ജി ഓട്ടോമേഷന് കമ്പനിയായ സ്നൈഡര് ഇലക്ട്രിക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡുമായി കൈകോര്ക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില് സംയോജിത സ്മാര്ട്ട് വൈദ്യുതി വിതരണ സംവിധാനം ലഭ്യമാക്കുവാനാണ് ഇരു കമ്പനികളും പങ്കാളികളാവുക. ഈ പദ്ധതിയുടെ ഭാഗമായി സ്നൈഡര് ഇലക്ട്രിക് അത്യാധുനിക ഇക്കോസ്ട്രക്ചര് എസ്സിഎഡിഎ/ഡിഎംഎസ് സംവിധാനം സ്ഥാപിക്കും. ഇതു ഗുണനിലവാരമുള്ള വൈദ്യുതി ഉപഭോക്താക്കള്ക്കു ലഭ്യമാക്കും. വിതരണനഷ്ടം കുറയ്ക്കുന്ന വിധത്തിലുള്ള ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങള് കമ്പനി സ്വീകരിക്കും. More
 
കെ എസ് ഇ ബി യുമായി സ്‌നൈഡര്‍ ഇലക്ട്രിക് സഹകരണത്തിന്

ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള വൈദ്യുതി താങ്ങാനാവുന്ന വിലയില്‍ ഉറപ്പാക്കാന്‍ ആഗോള എനര്‍ജി ഓട്ടോമേഷന്‍ കമ്പനിയായ സ്‌നൈഡര്‍ ഇലക്ട്രിക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡുമായി കൈകോര്‍ക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ സംയോജിത സ്മാര്‍ട്ട് വൈദ്യുതി വിതരണ സംവിധാനം ലഭ്യമാക്കുവാനാണ് ഇരു കമ്പനികളും പങ്കാളികളാവുക.

ഈ പദ്ധതിയുടെ ഭാഗമായി സ്‌നൈഡര്‍ ഇലക്ട്രിക് അത്യാധുനിക ഇക്കോസ്ട്രക്ചര്‍ എസ്‌സിഎഡിഎ/ഡിഎംഎസ് സംവിധാനം സ്ഥാപിക്കും. ഇതു ഗുണനിലവാരമുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. വിതരണനഷ്ടം കുറയ്ക്കുന്ന വിധത്തിലുള്ള ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങള്‍ കമ്പനി സ്വീകരിക്കും.
അടുത്ത 10 വര്‍ഷക്കാലത്ത് കേരളത്തിലെ വൈദ്യുതി ഉപയോഗം 52 ശതമാനം വര്‍ധന രേഖപ്പെടുത്തുമെന്നാണ് സെന്‍ട്രല്‍ ഇല്ക്ട്രിക്കല്‍ അതോററ്റി നടത്തിയ പത്തൊമ്പതാമതു ഇലക്ട്രിക്കല്‍ പവര്‍ സര്‍വേയില്‍ പറയുന്നു.

വര്‍ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുവാന്‍ വൈദ്യുതി വിതരണ സംവിധാനം ആഗോള നിലവാരം സ്വീകരിക്കേണ്ടതുണ്ട്. ആര്‍-എപിഡിആര്‍പിയുടെ പാര്‍ട്ട് എ പ്രകാരമുള്ള നിര്‍ദ്ദിഷ്ട എസ്‌സിഎഡിഎ/ഡിഎംഎസ് സംവിധാനം സ്ഥാപിക്കുന്നതുവഴി സംസ്ഥാനത്ത് 24 മണിക്കൂറും ഗുണനിലവാരമുള്ള വൈദ്യുതി നല്‍കുമെന്നു മാത്രമല്ല, വൈദ്യുതി നഷ്ടം കുറയ്ക്കുകയും സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിനായി പുതിയ 14 സബ്‌സ്റ്റേഷനുകള്‍, 1450 റിങ് മെയിന്‍ യൂണിറ്റുകള്‍, 120-ലധികം 11 കെ. വി ഫീഡറുകള്‍, തിരുവനന്തപുരത്ത് മെയിന്‍ നിയന്ത്രണ കേന്ദ്രം എന്നിവ സ്ഥാപിക്കും.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡുമായി പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്, കൂടാതെ സംസ്ഥാനത്ത് വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കാന്‍ ശാശ്വത പരിഹാരങ്ങള്‍ നല്‍കാനാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. കനത്ത മഴ മൂലമുണ്ടായ പ്രതിസന്ധിയും വൈദ്യുതി വിതരണത്തെ തടസ്സപ്പെടുത്തുന്ന ഫ്‌ളാഷ് വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സവിശേഷ വെല്ലുവിളികളെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ട്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് പ്രധാന നഗരങ്ങളില്‍ തങ്ങള്‍ അത്യാധുനിക ഇക്കോസ്ട്രക്ചര്‍ എഡിഎംഎസ് നടപ്പിലാക്കും, അത് വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ വൈദ്യുതി നല്‍കാനും വിതരണ നഷ്ടം കുറയ്ക്കാനും സഹായിക്കുമെന്ന് സ്‌നൈഡര്‍ ഇലക്ട്രിക് ഇന്ത്യ സോണ്‍ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനില്‍ ചൗധരി പറഞ്ഞു.