Movie prime

ടൂൾകിറ്റിൽ രാജ്യദ്രോഹം ചുമത്താൻ മാത്രം ഒന്നുമില്ലെന്ന് സുപ്രീം കോടതി മുൻ ജഡ്ജ് ദീപക് ഗുപ്ത

Tool Kit ഖലിസ്താൻ ബന്ധവും രാജ്യ ദ്രോഹക്കേസും ഉൾപ്പെടെ ടൂൾകിറ്റ് വിവാദം മുറുകുന്നതിനിടെ ടൂൾകിറ്റിൽ രാജ്യദ്രോഹം ചുമത്താൻ മാത്രം എന്തെങ്കിലുമുള്ളതായി കരുതുന്നില്ലെന്ന അഭിപ്രായവുമായി സുപ്രീം കോടതി മുൻ ജഡ്ജ് ദീപക് ഗുപ്ത രംഗത്തെത്തി. 21കാരിയായ കാലാവസ്ഥാ പ്രവർത്തക ദിശാ രവി ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രഗത്ഭ നിയമ വിദഗ്ധൻ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.Tool Kit രാജ്യത്തെ ഏതൊരു പൗരനും സർക്കാർ നയങ്ങളെ വിമർശിക്കാനുള്ള അവകാശമുണ്ട്. സമരങ്ങൾ ചെയ്യാനുള്ള അവകാശമുണ്ട്. സമരങ്ങൾ സമാധാനപരം ആവണമെന്നു മാത്രം. ദിശാ More
 
ടൂൾകിറ്റിൽ രാജ്യദ്രോഹം ചുമത്താൻ മാത്രം ഒന്നുമില്ലെന്ന് സുപ്രീം കോടതി മുൻ ജഡ്ജ് ദീപക് ഗുപ്ത

Tool Kit

ഖലിസ്താൻ ബന്ധവും രാജ്യ ദ്രോഹക്കേസും ഉൾപ്പെടെ ടൂൾകിറ്റ് വിവാദം മുറുകുന്നതിനിടെ ടൂൾകിറ്റിൽ രാജ്യദ്രോഹം ചുമത്താൻ മാത്രം എന്തെങ്കിലുമുള്ളതായി കരുതുന്നില്ലെന്ന അഭിപ്രായവുമായി സുപ്രീം കോടതി മുൻ ജഡ്ജ് ദീപക് ഗുപ്ത രംഗത്തെത്തി. 21കാരിയായ കാലാവസ്ഥാ പ്രവർത്തക ദിശാ രവി ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രഗത്ഭ നിയമ വിദഗ്ധൻ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.Tool Kit

രാജ്യത്തെ ഏതൊരു പൗരനും സർക്കാർ നയങ്ങളെ വിമർശിക്കാനുള്ള അവകാശമുണ്ട്. സമരങ്ങൾ ചെയ്യാനുള്ള അവകാശമുണ്ട്. സമരങ്ങൾ സമാധാനപരം ആവണമെന്നു മാത്രം. ദിശാ രവിയുടെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നാക്രമണം ആണെന്ന് ദീപക് ഗുപ്ത പറഞ്ഞു. എൻ ഡി ടി വി സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് അദ്ദേഹം അറസ്റ്റിനെ ശക്തമായി വിമർശിച്ചത്.

അക്രമം അഴിച്ചുവിടുന്നതിനോ, സർക്കാരിനെതിരെ തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനോ ഉള്ള യാതൊന്നും തന്നെ ടൂൾകിറ്റിൽ ഇല്ലെന്ന് പറഞ്ഞ അദ്ദേഹം ചർച്ചയ്ക്കിടയിൽ ടൂൾകിറ്റ് വായിച്ചുകൊണ്ട് ഇതിലെന്ത് രാജ്യദ്രോഹമാണ് ഉള്ളതെന്ന് എടുത്തു ചോദിച്ചു. സമരക്കാരുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യും. അത് വേറെ കാര്യമാണ്. എന്നാൽ ഇത് രാജ്യ ദ്രോഹമാണെന്ന് പറയുന്നത് നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് വെളിവാക്കുന്നത്.

1962-ലെ കേദാർനാഥ് സിങ്ങും ബിഹാർ സ്റ്റേറ്റുമായുള്ള കേസിൽ സെക്ഷൻ 124 എ യുടെ സാംഗത്യം സുപ്രീം കോടതി എടുത്തു പറഞ്ഞിട്ടുള്ളതായി ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടി. അക്രമത്തിനും ക്രമസമാധാന ലംഘനത്തിനും ആഹ്വാനം ചെയ്യുന്ന കൃത്യങ്ങളിൽ മാത്രമേ രാജ്യദ്രോഹം ചുമത്താനാവൂ. ഈ കേസിൽ അങ്ങിനെയൊന്നില്ല.

ഇന്ത്യക്കാരുടെ മേൽ നിഷ്ഠുരമായ ഭരണം അടിച്ചേൽപ്പിക്കാൻ സാമ്രാജ്യത്വ, കൊളോണിയൽ ഭരണാധികാരികൾ കൊണ്ടുവന്നതാണ് രാജ്യ ദ്രോഹ നിയമമെന്ന് ദീപക് ഗുപ്ത ഓർമിപ്പിച്ചു. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ഗുരുതരമായ കുറ്റകൃത്യമായിരുന്നു ‘സെഡിഷൻ.’ ജീവപര്യന്തം തടവ് കിട്ടുമായിരുന്ന കുറ്റകൃത്യം. ബാലഗംഗാധര തിലകനും മഹാത്മാ ഗാന്ധിയും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെയാണ് ബ്രിട്ടീഷുകാർ ഇത്തരം കരിനിയമങ്ങൾ ചുമത്തിയത്. നിർഭാഗ്യവശാൽ ഇക്കാലത്തും അത് ദുരുപയോഗം ചെയ്യപ്പെടുകയാണ്.

ദിശാ രവിയെ അഞ്ചു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ബെയിൽ’ ആണ് റൂൾ, ‘ജയിൽ’ അല്ല എന്ന കാര്യം പലപ്പോഴും അവർ മറന്നു പോകുന്നതായി അദ്ദേഹം പ്രതികരിച്ചു. രേഖകൾ പോലും വായിച്ചു നോക്കുന്നില്ല. പൊലീസ് ആവശ്യപ്പെടുന്നത് അംഗീകരിച്ചു കൊടുക്കുകയാണ്. പൊലീസുകാർ സുപ്രീം കോടതി വിധികൾ വായിക്കുമെന്ന് കരുതുന്നില്ലെങ്കിലും കുറഞ്ഞത് ന്യായാധിപരെങ്കിലും അത് വായിച്ചു നോക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു.