Movie prime

സ്പീഹോ: കൈപിടിച്ചുയര്‍ത്താന്‍ സ്പെഷ്യല്‍ ഹോം കെയര്‍

sepho സമൂഹത്തില് ഏറ്റവും കൂടുതല് ബുദ്ധിമുട്ട് നേരിടുന്ന ഓട്ടിസം, സെറിബ്രല് പാള്സി, മെന്റല് റീട്ടാര്ഡേഷന്, മള്ട്ടിപ്പിള് ഡിസെബിലിറ്റി എന്നീ നാലു വിഭാഗത്തില് പെടുന്നവരെയും അവരുടെ കുടുംബങ്ങളെയും സമൂഹത്തിലെ മുഖ്യധാരയിലേക്ക് ഉയര്ത്തുന്നതിനായി ആരംഭിച്ച സ്പീഹോ (സ്പെഷ്യല് ഹോം കെയര് ഫോര് ഡിഫറെന്റലി ഏബിള്ഡ്) പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര് വിഡിയോ കോണ്ഫറന്സ് വഴി നിര്വഹിച്ചു. sepho കോഴിക്കോട് ജില്ലാ സാമൂഹിക നീതി വകുപ്പും നാഷണല് ട്രസ്റ്റ് എല്.എല്.സി. കോഴിക്കോടിന്റെയും ആഭിമുഖ്യത്തില് വെല്നെസ് ഫൗണ്ടേഷന് ട്രസ്റ്റും, More
 
സ്പീഹോ: കൈപിടിച്ചുയര്‍ത്താന്‍ സ്പെഷ്യല്‍ ഹോം കെയര്‍

sepho

സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റീട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ നാലു വിഭാഗത്തില്‍ പെടുന്നവരെയും അവരുടെ കുടുംബങ്ങളെയും സമൂഹത്തിലെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി ആരംഭിച്ച സ്പീഹോ (സ്‌പെഷ്യല്‍ ഹോം കെയര്‍ ഫോര്‍ ഡിഫറെന്റലി ഏബിള്‍ഡ്) പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. sepho

കോഴിക്കോട് ജില്ലാ സാമൂഹിക നീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി. കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ വെല്‍നെസ് ഫൗണ്ടേഷന്‍ ട്രസ്റ്റും, നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ. ഹ്യൂമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെയും സഹായ സഹകരണത്തോടെയാണ് സ്പീഹോ ആരംഭിച്ചത്. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തില്‍ നിന്നും പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഭിന്നശേഷിക്കാരെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ വിഭാഗക്കാര്‍ക്കും അവരുടെ കുടുംബത്തിനും സഹായകരമായ ഒരു പദ്ധതിയാണിത്. മെഡിക്കല്‍ ടീമിന്റെ സഹായത്തോടെ ചികില്‍സയും പരിചരണവും സൗജന്യമായി വീട്ടില്‍ വച്ച് നല്‍കുന്ന പദ്ധതിയാണിത്. ഫിസിയോതെറാപ്പി, ഒക്യുപെഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗണ്‍സിലിംഗ് എന്നിവക്കാവശ്യമായ ഉപകരണങ്ങളടങ്ങുന്ന വാഹനമാണ് വീട്ടിലെത്തുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്. കോഴിക്കോട് നാഷണല്‍ ട്രസ്റ്റില്‍ നിന്നും ലഭ്യമാകുന്ന ഭിന്നശേഷിക്കാരുടെ പട്ടികയില്‍ അര്‍ഹരായവരില്‍ മുന്‍ഗണന അനുസരിച്ച് സൗജന്യമായി ഹോംകെയറും ചികില്‍സും നല്‍കുന്നതാണ്. ഇതോടൊപ്പം അവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിന് ഉതകുംവിധം കൗണ്‍സിലിംഗും മറ്റു സഹായങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.