Movie prime

സിസ്റ്റർ അഭയ കൊലക്കേസ്: പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി നാളെ

Sister Abhaya രാജ്യം കാത്തിരുന്ന വിധി വന്നു. സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ് കുറ്റവാളികളെ കണ്ടെത്താൻ നിർണായകമായത്.Sister Abhaya സിസ്റ്റർ സെഫിക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഫാദർ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികൾക്കെതിരെ സിബിഐ മുന്നോട്ടുവെച്ച എല്ലാ More
 
സിസ്റ്റർ അഭയ കൊലക്കേസ്: പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി നാളെ

Sister Abhaya
രാജ്യം കാത്തിരുന്ന വിധി വന്നു. സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ് കുറ്റവാളികളെ കണ്ടെത്താൻ നിർണായകമായത്.Sister Abhaya

സിസ്റ്റർ സെഫിക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഫാദർ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികൾക്കെതിരെ സിബിഐ മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും കോടതി ശരിവെച്ചു.

വിധികേട്ട സിസ്റ്റർ സെഫി കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. ദൈവം ഒപ്പമുണ്ടെന്നും ഒന്നും പേടിക്കാനില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു ഫാദർ തോമസ് കോട്ടൂരിൻ്റെ പ്രതികരണം. ദൈവത്തിനും കോടതിക്കും നന്ദി പറയുകയാണെന്ന് സിസ്റ്റർ അഭയയുടെ കുടുംബം പ്രതികരിച്ചു.

1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെൻ്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെൻ്റിനകത്തെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് കേസന്വേഷിച്ച ക്രൈം ബ്രാഞ്ചും സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിൽ എത്തി.

ഒട്ടേറെ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷമാണ് സിബിഐ കേസന്വേഷണം ഏറ്റെടുക്കുന്നത്. 1993-ൽ അന്വേഷണത്തിന് തുടക്കമിട്ട സിബിഐ ഡിവൈഎസ്പി വർഗീസ് പി തോമസ് പിന്നീട് രാജിവെച്ചതും, അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല എന്ന അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടും വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് കേസിനെ തള്ളിയിട്ടു.

അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് തള്ളണം എന്ന അഭയയുടെ അച്ഛൻ്റെ ഹർജി പരിഗണിച്ച് 1997 മാർച്ച് 20-ന് വീണ്ടും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. അഭയ കൊല്ലപ്പെട്ടതാണെന്ന് പുതിയ സംഘവും കണ്ടെത്തിയെങ്കിലും തെളിവുകൾ നശിച്ചതിനാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. 2005-ൽ കേസ് അവസാനിപ്പിക്കാൻ സിബിഐ വീണ്ടും അനുമതി തേടിയെങ്കിലും അന്വേഷണം തുടരാനാണ് കോടതി നിർദേശിച്ചത്.
2007-ൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.

2008 നവംബർ 1-നാണ് സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി നന്ദകുമാരൻ നായർ കേസ് ഏറ്റെടുക്കുന്നതും 18 ദിവസത്തിനു ശേഷം ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാദർ ജോസ് പൂതൃക്കയിൽ എന്നിവർ പ്രതികളാണെന്ന് കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുന്നതും. 2018-ൽ രണ്ടാം പ്രതിയായ ഫാദർ ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.2019 ഓഗസ്റ്റ് 26-നാണ് വിചാരണ ആരംഭിച്ചത്.