Movie prime

കോവിഡ് പ്രതിസന്ധി നേരിടാൻ അഞ്ചിന നിർദേശങ്ങളുമായി സോണിയ ഗാന്ധി

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ 30% ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി സ്വാഗതം ചെയ്തു. പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ഇക്കാര്യത്തിൽ തൻ്റെ പാർട്ടിയുടെ പിന്തുണ അറിയിക്കുന്നതിനൊപ്പം സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള അഞ്ചിന നിർദേശങ്ങളും സോണിയ മുന്നോട്ടുവെച്ചു. ടെലിവിഷൻ, അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാർ പരസ്യങ്ങൾ പൂർണമായി നിരോധിക്കണം എന്നതാണ് ഒന്നാമത്തെ നിർദേശം. സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പരസ്യങ്ങൾക്കായി പണം മുടക്കരുത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതും കോവിഡ്- 19 നെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്നതുമായ പരസ്യങ്ങൾ More
 
കോവിഡ് പ്രതിസന്ധി നേരിടാൻ അഞ്ചിന നിർദേശങ്ങളുമായി സോണിയ ഗാന്ധി

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ 30% ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി സ്വാഗതം ചെയ്തു. പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ഇക്കാര്യത്തിൽ തൻ്റെ പാർട്ടിയുടെ പിന്തുണ അറിയിക്കുന്നതിനൊപ്പം സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള അഞ്ചിന നിർദേശങ്ങളും സോണിയ മുന്നോട്ടുവെച്ചു.

ടെലിവിഷൻ, അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാർ പരസ്യങ്ങൾ പൂർണമായി നിരോധിക്കണം എന്നതാണ് ഒന്നാമത്തെ നിർദേശം. സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പരസ്യങ്ങൾക്കായി പണം മുടക്കരുത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതും കോവിഡ്- 19 നെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്നതുമായ പരസ്യങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ. വർഷം തോറും 1250 കോടി രൂപയാണ് പരസ്യങ്ങൾക്കായി സർക്കാർ ചിലവഴിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടേയും സർക്കാർ കമ്പനികളുടേയും പരസ്യച്ചിലവ് ഉൾപ്പെടാത്ത കണക്കാണിത്.

സെൻട്രൽ വിസ്റ്റ പദ്ധതി തത്ക്കാലത്തേക്ക് നിർത്തിവെക്കണം എന്നതാണ് രണ്ടാമത്തെ നിർദേശം. പാർലമെൻ്റിനെ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പദ്ധതി ഉടനടി നടപ്പിലാക്കാൻ തക്ക അടിയന്തര സ്വഭാവമുള്ളതല്ല. നിർദിഷ്ട തുക ആരോഗ്യ മേഖലയിൽ വിനിയോഗിക്കണം.

ശമ്പളം, പെൻഷൻ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ കഴിച്ചുള്ള എക്സ്പെൻഡിച്ചർ ബജറ്റിൽ 30% ആനുപാതിക കുറവ് വരുത്തണമെന്നാണ് മൂന്നാമത്തെ നിർദേശം. പ്രതിവർഷ കണക്കിൽ 2.5 ലക്ഷത്തോളം വരുന്ന ഈ തുക കുടിയേറ്റ തൊഴിലാളികൾ, കൂലിപ്പണിക്കാർ, കർഷകർ, അസംഘടിത മേഖലാ തൊഴിലാളികൾ എന്നിവരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.

പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശയാത്രകൾ കർശനമായി നിരോധിക്കണം എന്നതാണ് നാലാമത്തെ നിർദേശം.

കോവിഡ് പ്രതിസന്ധി നേരിടാൻ അഞ്ചിന നിർദേശങ്ങളുമായി സോണിയ ഗാന്ധി

പി എം കെയേഴ്സിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നാണ് അഞ്ചാമത്തെ നിർദേശം. ഫണ്ടുപയോഗത്തിൽ കാര്യക്ഷമതയും സുതാര്യതയും ഓഡിറ്റിങ്ങും ഉത്തരവാദിത്ത നിർണയവും ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്.

മാർച്ച് 23 ന് ശേഷം സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് എഴുതുന്ന അഞ്ചാമത്തെ കത്താണിത്.