Movie prime

പെൺമക്കൾ നുകം ചുമലിലേന്തി കർഷകൻ നിലം ഉഴുന്നതിന്റെ വീഡിയോ വൈറലായി, ആന്ധ്രയിലെ കർഷകന് സോനു സൂദ് ട്രാക്റ്റർ നല്കി

Sonu Sood കാളകളെ വാടകയ്ക്കെടുക്കാൻ കഴിവില്ലാത്തതിനാൽ, ആന്ധ്രയിലെ ഒരു കർഷകൻ തൻ്റെ പെൺമക്കളുടെ സഹായത്തോടെ നിലം ഉഴുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട പ്രശസ്ത നടൻ സോനു സൂദ് അദ്ദേഹത്തിന് ഒരു ട്രാക്റ്റർ സമ്മാനിച്ചു. ഒരു ജോടി കാളകളെ അയയ്ക്കുമെന്നാണ് താരം ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് നാഗേശ്വരറാവു എന്ന ദരിദ്രകർഷകന് അദ്ദേഹം ഒരു ട്രാക്റ്റർ തന്നെ സമ്മാനമായി അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയോടെ കർഷകന് ഒരു ജോടി More
 
പെൺമക്കൾ നുകം ചുമലിലേന്തി കർഷകൻ നിലം ഉഴുന്നതിന്റെ വീഡിയോ വൈറലായി, ആന്ധ്രയിലെ  കർഷകന് സോനു സൂദ് ട്രാക്റ്റർ നല്കി

Sonu Sood

കാളകളെ വാടകയ്‌ക്കെടുക്കാൻ കഴിവില്ലാത്തതിനാൽ, ആന്ധ്രയിലെ ഒരു കർഷകൻ തൻ്റെ പെൺമക്കളുടെ സഹായത്തോടെ നിലം ഉഴുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട പ്രശസ്ത നടൻ സോനു സൂദ് അദ്ദേഹത്തിന് ഒരു ട്രാക്റ്റർ സമ്മാനിച്ചു. ഒരു ജോടി കാളകളെ അയയ്ക്കുമെന്നാണ് താരം ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് നാഗേശ്വരറാവു എന്ന ദരിദ്രകർഷകന് അദ്ദേഹം ഒരു ട്രാക്റ്റർ തന്നെ സമ്മാനമായി അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെയോടെ കർഷകന് ഒരു ജോടി കാളകളെ ലഭിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച രാത്രി തന്നെ ട്വീറ്റ് ചെയ്തിരുന്നു. “വയലുകൾ ഉഴുതുമറിക്കാൻ ഒരു ജോടി കാളകൾ നാളെ രാവിലെ അവിടെയുണ്ടാവും. പെൺകുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ,” എന്നായിരുന്നു ട്വീറ്റ്. എന്നാൽ, കാളകളല്ല, മറിച്ച് ട്രാക്റ്ററാണ് താൻ സമ്മാനമായി നല്കുന്നതെന്ന് ഇന്നലെ രാവിലെ വീണ്ടും ട്വീറ്റ് ചെയ്തു.

ലോക്ഡൗൺ സമയത്ത് കനത്ത സാമ്പത്തികനഷ്ടം നേരിട്ടതിനാൽ കർഷകനായ വീരത്തല്ലു നാഗേശ്വര റാവുവിന് കാളകളെ വാടകയ്ക്ക് എടുക്കാൻ പണമില്ലായിരുന്നു. കാളകൾക്ക് പകരം പെൺമക്കളായ വെന്നല (ക്ലാസ് 12), ചന്ദന (പത്താം ക്ലാസ്) എന്നിവരാണ് നുകം ചുമന്നത്. കരികൊണ്ട് നാഗേശ്വരറാവു തന്നെ നിലം ഉഴുതു. ഭാര്യ ലളിത വിത്ത് വിതച്ചു. തക്കാളി കർഷകന്റെ പെൺമക്കൾ നുകം ചുമലിലേന്തി വയൽ ഉഴുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചിറ്റൂർ ജില്ലയിലെ മഹാരാജുവരി പല്ലെ ഗ്രാമത്തിലാണ് നാഗേശ്വരറാവു താമസിക്കുന്നത്.

രണ്ടു പതിറ്റാണ്ടോളം അദ്ദേഹം മദനപ്പള്ളിയിൽ ഒരു ചായക്കട നടത്തിയിരുന്നു. ലോക് ഡൗണായതോടെ ചായക്കട പൂട്ടി. പിന്നീടാണ് സ്വന്തം സ്ഥലത്ത് കൃഷിചെയ്യാനായി ഗ്രാമത്തിലേക്ക് മടങ്ങിയത്.

സോനു സൂദ് വലിയൊരു കാര്യമാണ് ചെയ്തതെന്നും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നുമാണ് കർഷകൻ പറയുന്നത്. ഒരു ദിവസം മുമ്പ് കാളകളെ വാടകയ്‌ക്കെടുക്കാൻ പോലും പണമില്ലാത്ത തങ്ങളെ അദ്ദേഹം ഒരു ട്രാക്റ്ററിന്റെ ഉടമയാക്കി.

അതേസമയം, തെലുഗുദേശം പാർട്ടി മേധാവി ചന്ദ്രബാബു നായിഡു നടൻ്റെ മഹത്തായ പ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ഒരു കുടുംബത്തിൻ്റെ ദുരവസ്ഥ കണ്ടറിഞ്ഞ് മഹത്തായ കാര്യമാണ് അദ്ദേഹം ചെയ്തത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ മുഴുവൻ ചെലവും താൻ ഏറ്റെടുക്കുന്നതായി നായിഡു പ്രഖ്യാപിച്ചു.