Movie prime

മലയാള ഭാഷയുടെ സുകൃതത്തിനു കണ്ണീരോടെ വിട …

sugathakumari കോവിഡ് മഹാമാരി വീണ്ടും കേരളത്തിന്റെ ഹൃദയം കീറിമുറിച്ചു .മലയാളഭാഷയെ ‘അമ്മ വാത്സല്യങ്ങൾ നൽകി പരിപോഷിപ്പിച്ച സുഗതകുമാരി അമ്മവേഷങ്ങൾ അഴിച്ചുവച്ചു പടിയിറങ്ങിയിരിക്കുന്നു . വഴിവെയിലും, പുഴവെള്ളവും മരത്തണലും , കുന്നുകളുമെല്ലാം കവയത്രിയുടെ വിയോഗത്തിൽ തേങ്ങുകയാണ് . അവർക്കു വേണ്ടി ശബ്ദമുയർത്തിയ, അവരെ സംരക്ഷിച്ച അമ്മതണൽ ഇനിയില്ല . ‘അമ്മ യില്ലായിരുന്നുവെങ്കിൽ നിശബ്ദ താഴ്വര എന്നോ ചിതയിലേക്ക് പോകുമായിരുന്നു, പളുങ്കു വെള്ളം ഒഴുകുന്ന കുന്തി ചരമഗതി പ്രാപിച്ചേനെ . മരങ്ങളും പ്രകൃതിയും സസ്യലതാതികളും എല്ലാം ഒന്നായി മാറുന്ന ഒരുകാലം More
 
മലയാള ഭാഷയുടെ സുകൃതത്തിനു കണ്ണീരോടെ വിട …

sugathakumari
കോവിഡ് മഹാമാരി വീണ്ടും കേരളത്തിന്റെ ഹൃദയം കീറിമുറിച്ചു .മലയാളഭാഷയെ ‘അമ്മ വാത്സല്യങ്ങൾ നൽകി പരിപോഷിപ്പിച്ച സുഗതകുമാരി അമ്മവേഷങ്ങൾ അഴിച്ചുവച്ചു പടിയിറങ്ങിയിരിക്കുന്നു . വഴിവെയിലും, പുഴവെള്ളവും മരത്തണലും , കുന്നുകളുമെല്ലാം കവയത്രിയുടെ വിയോഗത്തിൽ തേങ്ങുകയാണ് . അവർക്കു വേണ്ടി ശബ്ദമുയർത്തിയ, അവരെ സംരക്ഷിച്ച അമ്മതണൽ ഇനിയില്ല . ‘അമ്മ യില്ലായിരുന്നുവെങ്കിൽ നിശബ്ദ താഴ്വര എന്നോ ചിതയിലേക്ക് പോകുമായിരുന്നു, പളുങ്കു വെള്ളം ഒഴുകുന്ന കുന്തി ചരമഗതി പ്രാപിച്ചേനെ . മരങ്ങളും പ്രകൃതിയും സസ്യലതാതികളും എല്ലാം ഒന്നായി മാറുന്ന ഒരുകാലം സ്വപ്നംകണ്ട കവയത്രിയായിരുന്നു സുഗതകുമാരി. sugathakumari

മലയാള ഭാഷയുടെ സുകൃതത്തിനു കണ്ണീരോടെ വിട …

ചിറകൊടിഞ്ഞ കാട്ടു പക്ഷിയായ മലയാളത്തെ മടിയിലണച്ച് സാന്ത്വനം കൊണ്ട് തഴുകി അതിനു ചിറകുമുളപ്പിക്കുന്ന അമ്മയാണ് സുഗത കുമാരി . സുഗതകുമാരി എന്ന സുകൃതം ഒരേ സമയം അഗ്നിയായും അരുവിയായുമൊക്കെ അക്ഷീണം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു . തനിക്കു കിട്ടിയ ഭൂമി കൂടുതൽ മനോഹരമായാക്കിയില്ലെങ്കിൽ പോലും കരുതലോടെ അടുത്ത തലമുറയ്ക്ക് നൽകണമെന്ന അടങ്ങാത്ത ആവേശമാണ് സുഗതകുമാരിയുടെ കവിതയും ജീവിതവും ഒന്ന് മറ്റൊന്നിൽ നിന്ന് വേർതിരിക്കാനാവില്ല , മരത്തിനെയും തണലിനെയും വേർതിരിക്കാനാവാത്ത പോലെ .

1934 ജനുവരി 22 ന്‌ തിരുവനന്തപുരത്തായിരുന്നു ജനനം പിതാവ്സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ് വി.കെ. കാർത്യായനി അമ്മ. അക്ഷരങ്ങളിലൂടെയാണ് സുഗതകുമാരിയെ മലയാളം അറിഞ്ഞു തുടങ്ങിയത് . മൂന്നുവയസുമുതൽ അക്ഷരങ്ങളോട് കൂട്ടുകൂടിയ സുഗത കുമാരി പക്ഷെ സംഖ്യകളോടു മുഖം തിരിച്ചു . അതിനാൽത്തന്നെയാവണം തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയതും. മുത്തുച്ചിപ്പി എന്ന കവിതയിലൂടെ തന്റെ കവനയാത്രയ്ക്ക് തുടക്കം കുറിച്ചു . ഒരു നീർച്ചാൽ ആയി ഒഴുകിയ സുഗതകുമാരി കവിതകൾ ക്രമേണ ഒരു മഹാസാഗരമായി മാറി . 1967 ഇൽ പാതിരാപ്പൂക്കൾ എന്ന കൃതിക്ക് സാഹിത്യ ആക്കാദമി പുരസ്കാരം . 1968 ഇൽ പാവം മാനവ ഹൃദയവും . അടുത്തവർഷം ഇരുൾ ചിറകുകളും ആസ്വാദകർക്കുമുന്നിലെത്തി . രാത്രി മഴക്ക് 1977 ഇൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 1981 ഇൽപുറത്തിറങ്ങിയ അമ്പലമണിക്ക് വയലാർ അവാർഡ് , അസ്സം പുരസ്കാരം , ഓടക്കുഴൽ അവാർഡ് എന്നിവയും ലഭിച്ചു .

മലയാള ഭാഷയുടെ സുകൃതത്തിനു കണ്ണീരോടെ വിട …

പ്രകൃതി തന്നെയാണ് ഈശ്വരൻ എന്ന് പറയുമ്പോഴും കൃഷ്ണനോട് ഒരു പ്രത്യേക ഇഷ്ടമായിടരുന്നു സുഗത കുമാരിക്ക് . മനസ്സിലാഗ്രഹിക്കുന്ന ഏത് ഭാവത്തിലും കാണാവുന്ന കൃഷ്ണൻ എന്നും അഭയമായിരുന്നു അവർക്ക് . മലയാള ഭാഷയുടെ സാധ്യതകളെ ഇത്രത്തോളം ആവിഷ്കരിച്ച മറ്റൊരു കവിയുണ്ടോ? സംശയമാണ് . ലളിതാംബിക അന്തർജ്ജനം അവാർഡ് , ബാലാമണിയമ്മ അവാർഡ്, വള്ളത്തോൾ പുരസ്കാരം , മലയാളത്തിന്റെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം . സരസ്വതി സമ്മാൻ അങ്ങനെ കവയത്രിയെ തേടി ബഹുമതികൾ ഒഴുകിയെത്തി . 2006 ഇൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു .
സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതാണ് .
ആറൻമുളയും സൈലന്റ് വാലിയും മാത്രമല്ല നിരധി പുഴകളും വയലുകളും കാടുകളുമൊക്കെ ഇന്നും ഓർമ്മകൾ മാത്രമാകാതെ നിലനിൽക്കുന്നത് ഇങ്ങനൊരാൾ നമ്മുടെ ഇടയിൽജീവിച്ചിരുന്നതു കൊണ്ടാണ് .അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ,

മലയാള ഭാഷയുടെ സുകൃതത്തിനു കണ്ണീരോടെ വിട …

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ. തളിര്‍ എന്ന മാസികയുടെ പത്രാധിപ, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി, എന്നീ നിലകളിലും പ്രവർത്തിച്ചു . സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു .സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ് ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

എന്തിനോടും സ്നേഹ വാത്സല്യങ്ങൾ മാത്രമുള്ള കവയത്രി മരണം വന്നു വിളിച്ചപ്പോൾ അതിനോടും സ്നേഹം മാത്രം കാട്ടി കൂടെ ചെന്നു . ഒരു യാത്രാമൊഴിപോലും ഇല്ലാതെ , ഒന്നുകൂടി കുന്തിപ്പുഴയിൽ മുങ്ങിനിവരണം എന്ന ആഗ്രഹം ബാക്കിയാക്കി പടിയിറങ്ങിപ്പോയ പ്രിയകവയത്രിക്ക് കണ്ണുനീരിൽ കുതിർന്ന അന്ത്യാഞ്ജലി ….