Movie prime

പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം അംഗീകരിക്കാതെ സുപ്രീം കോടതി

prashant bhushan ന്യായാധിപരെ അഴിമതിക്കാരെന്ന് വിളിച്ചതായി ആരോപിക്കപ്പെടുന്ന 2009-ലെ കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷൻ പ്രശാന്ത് ഭൂഷന്റെ വിശദീകരണവും ഖേദപ്രകടനവും സുപ്രീം കോടതി അംഗീകരിച്ചില്ല. അഴിമതിയെപ്പറ്റിയുള്ള അഭിഭാഷകൻ്റെ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന് തുല്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.prashant bhushan ലോക്ക്ഡൗണിനു ശേഷം ഫിസിക്കൽ ഹിയറിങ്ങ് പുനരാരംഭിക്കുന്ന വേളയിലേക്ക് കേസ് മാറ്റിവെയ്ക്കണമെന്ന മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയും പ്രശാന്ത് ഭൂഷന്റെ പിതാവുമായ ശാന്തി ഭൂഷൻ്റെ അഭ്യർഥനയും കോടതി നിരാകരിച്ചു. 2009-ൽ തെഹൽക്ക More
 
പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം അംഗീകരിക്കാതെ സുപ്രീം കോടതി

prashant bhushan

ന്യായാധിപരെ അഴിമതിക്കാരെന്ന് വിളിച്ചതായി ആരോപിക്കപ്പെടുന്ന 2009-ലെ കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷൻ പ്രശാന്ത് ഭൂഷന്റെ വിശദീകരണവും ഖേദപ്രകടനവും സുപ്രീം കോടതി അംഗീകരിച്ചില്ല. അഴിമതിയെപ്പറ്റിയുള്ള അഭിഭാഷകൻ്റെ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന് തുല്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.prashant bhushan

ലോക്ക്ഡൗണിനു ശേഷം ഫിസിക്കൽ ഹിയറിങ്ങ് പുനരാരംഭിക്കുന്ന വേളയിലേക്ക് കേസ് മാറ്റിവെയ്ക്കണമെന്ന മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയും പ്രശാന്ത് ഭൂഷന്റെ പിതാവുമായ ശാന്തി ഭൂഷൻ്റെ അഭ്യർഥനയും കോടതി നിരാകരിച്ചു.

2009-ൽ തെഹൽക്ക മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ നടത്തിയ പ്രസ്താവനകളാണ് കേസിനാധാരം. രാജ്യത്തെ 16 ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരായിരുന്നു എന്ന വാക്കുകളാണ് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഒരു സൂപ്പർ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ നടത്തിയ പരാമർശങ്ങളും മറ്റൊരു കോടതി അലക്ഷ്യക്കേസായി അദ്ദേഹത്തിൻ്റെ പേരിലുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഹിയറിംഗിൽ, 2009-ലെ അഭിമുഖത്തിലെ പരാമർശങ്ങൾക്ക് ഭൂഷൺ ഖേദം പ്രകടിപ്പിച്ചിരുന്നു. തൻ്റെ വാക്കുകൾ ചീഫ് ജസ്റ്റിസുമാരിൽ ആരെയെങ്കിലും, അല്ലെങ്കിൽ അവരുടെ കുടുംബത്തെയോ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതി എന്ന വാക്ക് വിശാലമായ അർഥത്തിലാണ് താൻ ഉപയോഗിച്ചത്. “ഔചിത്യബോധമില്ലാതെ” എന്നാണ് ഉദ്ദേശിച്ചത്. സാമ്പത്തിക അഴിമതിയോ ധനപരമായ നേട്ടമോ മാത്രം ഉദ്ദേശിച്ചല്ല ആ പദപ്രയോഗം നടത്തിയത്.

പ്രശാന്ത് ഭൂഷൻ്റെ വാക്കുകൾ പ്രസിദ്ധീകരിച്ചതിന് കോടതിയലക്ഷ്യ കേസ് നേരിടുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ തരുൺ തേജ്പാൽ മാപ്പ് പറഞ്ഞു.