Movie prime

“വൃത്തികെട്ട രഹസ്യങ്ങൾ” അറിയാമായിരുന്നതിനാൽ സുശാന്ത് സിങ്ങിനെ കൊലപ്പെടുത്തിയതാണെന്ന് കങ്കണ റണൗത്

Kangana Ranaut ബോളിവുഡിലെ ചില “വൃത്തികെട്ട രഹസ്യങ്ങൾ” അറിയാവുന്നതിൻ്റെ പേരിൽ സുശാന്ത് സിങ്ങ് രജ്പുത് കൊല്ലപ്പെട്ടതാണെന്ന് നടി കങ്കണ റണൗത്. ബോളിവുഡ് പാർട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തെ പരാമർശിക്കുന്ന കങ്കണയുടെ ട്വീറ്റിൽ തനിക്ക് കേന്ദ്ര സർക്കാർ സംരക്ഷണം നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോക്ക്(എൻസിബി) വിവരങ്ങൾ നൽകാൻ താൻ സന്നദ്ധയാണ്. എന്നാൽ കേന്ദ്രസർക്കാരിൽ നിന്ന് സംരക്ഷണം ലഭിച്ചതിനുശേഷം മാത്രമേ അത് ചെയ്യൂ എന്നും അവർ ട്വീറ്റിൽ പറഞ്ഞു. Kangana Ranaut സുശാന്ത് സിങ്ങിൻ്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ More
 
“വൃത്തികെട്ട രഹസ്യങ്ങൾ” അറിയാമായിരുന്നതിനാൽ സുശാന്ത് സിങ്ങിനെ കൊലപ്പെടുത്തിയതാണെന്ന് കങ്കണ റണൗത്

Kangana Ranaut

ബോളിവുഡിലെ ചില “വൃത്തികെട്ട രഹസ്യങ്ങൾ” അറിയാവുന്നതിൻ്റെ പേരിൽ സുശാന്ത് സിങ്ങ് രജ്പുത് കൊല്ലപ്പെട്ടതാണെന്ന് നടി കങ്കണ റണൗത്.
ബോളിവുഡ് പാർട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തെ പരാമർശിക്കുന്ന കങ്കണയുടെ ട്വീറ്റിൽ തനിക്ക് കേന്ദ്ര സർക്കാർ സംരക്ഷണം നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോക്ക്(എൻ‌സി‌ബി) വിവരങ്ങൾ നൽകാൻ താൻ സന്നദ്ധയാണ്. എന്നാൽ കേന്ദ്രസർക്കാരിൽ നിന്ന് സംരക്ഷണം ലഭിച്ചതിനുശേഷം മാത്രമേ അത് ചെയ്യൂ എന്നും അവർ ട്വീറ്റിൽ പറഞ്ഞു.

Kangana Ranaut
സുശാന്ത് സിങ്ങിൻ്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ താൻ തൻ്റെ കരിയറിനെ മാത്രമല്ല ജീവിതത്തെയും അപകടത്തിലാക്കിയിട്ടുണ്ടെന്ന് ട്വീറ്റിൽ പറയുന്നു. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങൾ അറിയാമായിരുന്നു. അതു കൊണ്ടുതന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നതിൽ ഒരു സംശയവും ഇല്ല.

കങ്കണയുടെ വെളിപ്പെടുത്തലിനു പിന്നാലെ സുശാന്ത് സിങ്ങിൻ്റെ
യുഎസിലുള്ള സഹോദരി ശ്വേത സിങ്ങ് കീർത്തി നടിക്ക് പിന്തുണയായി എത്തി. “കങ്കണ റണൗത് കോ സുരക്ഷാ ദോ” എന്ന ഹാഷ്‌ടാഗോടെ അവർ കങ്കണയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. കങ്കണയ്ക്ക് സുരക്ഷ ഒരുക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതാണ് ശ്വേതയുടെ ട്വീറ്റ്.

സുശാന്ത് സിങ്ങ് കേസിലെ മയക്കുമരുന്ന് പശ്ചാത്തലം പുറത്തുവന്നതിനുശേഷം ബോളിവുഡ് പാർട്ടികളിലെ മയക്കുമരുന്ന് വിതരണത്തെപ്പറ്റി കങ്കണ ട്വീറ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്നും വ്യഭിചാരവും മാഫിയാ പ്രവർത്തനവും നിറഞ്ഞ അധോലോകത്തേക്കാണ് അവരുടെ വാക്കുകൾ വിരൽ ചൂണ്ടുന്നത്. പ്രശസ്തയായി ബോളിവുഡ് പാർട്ടികളിൽ പങ്കെടുക്കാൻ അവസരം കിട്ടിയപ്പോഴാണ് ഞെട്ടിപ്പിക്കുന്നതും ദുഷിച്ചതുമായ ഈ ലോകത്തെപ്പറ്റി കൂടുതൽ അറിഞ്ഞതെന്ന് കങ്കണ പറയുന്നു. ആദ്യം തൻ്റെ രക്ഷകനും പിന്നീട് പീഢകനുമായ വ്യക്തിയാണ് പൊലീസിൽ വിവരങ്ങൾ നൽകുന്നതിൽനിന്ന് തന്നെ തടഞ്ഞത്.

ബോളിവുഡ് പാർട്ടികളിൽ ഏറ്റവും പ്രചാരമുള്ള മയക്കുമരുന്ന് കൊക്കെയ്ൻ ആണെന്ന് അവർ പറയുന്നു. “സിനിമാ മേഖലയിൽ ഏറ്റവും പ്രചാരമുള്ള ലഹരിമരുന്ന് കൊക്കെയ്ൻ ആണ്. അത് മിക്കവാറും എല്ലാ പാർട്ടികളിലും ഉപയോഗിക്കുന്നു. ഇത് വളരെ ചെലവേറിയതാണ്, എന്നാൽ തുടക്കത്തിൽ സൗജന്യമായാണ് നൽകുന്നത്. എംഡിഎംഎ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലർത്തി ചില സമയങ്ങളിൽ നിങ്ങളുടെ അനുവാദമില്ലാതെ തന്നെ നിങ്ങൾക്ക് തരും.”

ഇതിനിടെ, കഴിഞ്ഞ ദിവസം തങ്ങൾക്ക് ഇഡിയിൽ നിന്ന് ഒരു കത്ത് ലഭിച്ചെന്നും സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ റിയയ്ക്കും സുശാന്തിനും മയക്കുമരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും എൻ‌സി‌ബി സംഘം അന്വേഷണം നടത്തുമെന്നും ബന്ധപ്പെട്ടവരെ ഉടൻ ചോദ്യം ചെയ്യുമെന്നും
സിബിഐ ഡയറക്ടർ രാകേഷ് അസ്താന ഒരു പ്രസ്താവനയിൽ പറഞ്ഞു.

സുശാന്ത് സിങ്ങ് രജ്പുത്തിൻ്റെ മരണത്തെ കുറിച്ച് തുടക്കം മുതൽ പ്രതികരിക്കുന്ന ബോളിവുഡ് താരമാണ് കങ്കണ റണൗത്. കേസ് ഏറ്റെടുക്കാൻ സിബിഐയോട് ആവശ്യപ്പെട്ട സുപ്രീം കോടതി വിധിയെ അവർ പ്രശംസിച്ചിരുന്നു. അന്തരിച്ച നടന്റെ കുടുംബം കങ്കണയുടെ നിലപാടിന് കൃതജ്ഞത അറിയിച്ചിട്ടുണ്ട്. സഹോദരി ശ്വേത നേരത്തേ തന്നെ ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ജൂൺ 14-ന് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാർട്മെൻ്റിലാണ് നടൻ സുശാന്ത് സിങ്ങ് രജ്പുത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.