Movie prime

കൊൽക്കത്തയിൽ സ്വിഗ്ഗിയും സൊമാറ്റൊയും മദ്യം വീട്ടിലെത്തിക്കും

സ്വിഗ്ഗിയും സൊമാറ്റൊയും ഉൾപ്പെടെ നാല് ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളുമായി മദ്യത്തിൻ്റെ ഹോം ഡെലിവറി നടത്താനുള്ള കരാറിൽ പശ്ചിമബംഗാൾ സർക്കാർ ഏർപ്പെട്ടു. പശ്ചിമബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാറിൽ ഹിപ് ബാർ, സ്പെൻസേഴ്സ് റീറ്റെയ്ൽ എന്നിവയും ഉൾപ്പെടുന്നു. ഇതിൽ സ്വിഗ്ഗിയും സൊമാറ്റൊയും കൊൽക്കത്തയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. രാജ്യത്ത് ആർബിഐ യുടെ അംഗീകാരം നേടിയ, ആദ്യ മദ്യ വിതരണ മൊബൈൽ വാലറ്റായ ഹിപ് ബാറും ഉടൻ രംഗത്തെത്തും. സ്പെൻസേഴ്സ് റീറ്റെയ്ൽ ഇതിനുള്ള പൈലറ്റ് പ്രോജക്റ്റ് പരീക്ഷിച്ചുവരികയാണ്. കൊൽക്കത്തയിലും സിലിഗുരിയിലും More
 
കൊൽക്കത്തയിൽ സ്വിഗ്ഗിയും സൊമാറ്റൊയും മദ്യം വീട്ടിലെത്തിക്കും

സ്വിഗ്ഗിയും സൊമാറ്റൊയും ഉൾപ്പെടെ നാല് ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളുമായി മദ്യത്തിൻ്റെ ഹോം ഡെലിവറി നടത്താനുള്ള കരാറിൽ പശ്ചിമബംഗാൾ സർക്കാർ ഏർപ്പെട്ടു. പശ്ചിമബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാറിൽ ഹിപ് ബാർ, സ്പെൻസേഴ്സ് റീറ്റെയ്ൽ എന്നിവയും ഉൾപ്പെടുന്നു.

ഇതിൽ സ്വിഗ്ഗിയും സൊമാറ്റൊയും കൊൽക്കത്തയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. രാജ്യത്ത് ആർബിഐ യുടെ അംഗീകാരം നേടിയ, ആദ്യ മദ്യ വിതരണ മൊബൈൽ വാലറ്റായ ഹിപ് ബാറും ഉടൻ രംഗത്തെത്തും. സ്പെൻസേഴ്സ് റീറ്റെയ്ൽ ഇതിനുള്ള പൈലറ്റ് പ്രോജക്റ്റ് പരീക്ഷിച്ചുവരികയാണ്.

കൊൽക്കത്തയിലും സിലിഗുരിയിലും മദ്യത്തിൻ്റെ ഹോം ഡെലിവറി ഉടൻ തുടങ്ങുമെന്ന് സൊമാറ്റൊ പറഞ്ഞു. പൈലറ്റ് പ്രോജക്റ്റ് പുരോഗമിക്കുകയാണെന്നും അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും സിഗ്ഗി പ്രതികരിച്ചു. ഇരുകമ്പനികളും ജാർഖണ്ഡിലും ഒഡിഷയിലും മദ്യത്തിൻ്റെ ഹോം ഡെലിവറി നടത്തുന്നുണ്ട്. ഫുഡ് ഡെലിവറിയുടെ അതേ മാതൃകയിലാണ് ഇത് നടപ്പിലാക്കുന്നത്.

മെയ് 5 മുതൽ ബംഗാൾ ബെവ്കോ തന്നെ അതിൻ്റെ ഇ-റീറ്റെയ്ൽ പ്ലാറ്റ്ഫോംവഴി മദ്യവിതരണം നടത്തുന്നുണ്ട്. എന്നാൽ മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. അതിനാൽ ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിച്ച് പരിചയ സമ്പത്തുള്ള സ്വകാര്യ ഓൺലൈൻ പ്ലാറ്റുഫോമുകളെ കൂടെക്കൂട്ടി ശൃംഖല ശക്തിപ്പെടുത്താനാണ്

ബെവ്കോ ശ്രമിക്കുന്നത്.

കൊൽക്കത്തയിൽ മാത്രം 350 ഓൺ-ഷോപ്പുകളും(ബാർ സൗകര്യമുള്ള റീറ്റെയ്ൽ ഷോപ്പുകൾ) 1500 ഓഫ്-ഷോപ്പുകളും(ബാർ സൗകര്യം ഇല്ലാത്ത റീറ്റെയ്ൽ ഷോപ്പുകൾ) ഉണ്ട്. സംസ്ഥാനത്താകെ ഇവയുടെ മൊത്തം എണ്ണം 7000-ത്തിൽ ഏറെ വരും. ബംഗാളിൽ ഒരു വർഷം 1.4 കോടി കെയ്സ് ഇന്ത്യൻ നിർമിത വിദേശമദ്യവും 80 ലക്ഷം കെയ്സ് ബീറും വില്ക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.