Movie prime

വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ച് തപ്സി പന്നു

മുപ്പത്തിയാറായിരം രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഷോക്ക് അടിച്ച് നടി തപ്സി പന്നു .താരത്തിന് ജൂൺ മാസത്തിൽ ലഭിച്ച വൈദ്യുതി ബില്ലിലാണ് ഇത്രയധികം തുക വന്നിരിക്കുന്നത്. മെയ് മാസത്തിൽ വെറും 3850 രൂപ മാത്രം വൈദ്യുതി ബിൽ വന്ന സ്ഥാനത്താണ് പത്തിരട്ടി തുക വന്നിരിക്കുന്നത്. ഇതിൽ മറ്റൊരു കൗതുകമെന്നത് മൂന്ന് മാസമായി അടച്ചിട്ടിരിക്കുന്ന വീട്ടിലാണ് ഇത്രയധികം ബിൽ വന്നിരിക്കുന്നത് . ലോക്ക് ഡൌൺ കാലത്ത് ഇത്രയധികം ബിൽ തുക എങ്ങനെ വന്നുയെന്ന ആശങ്കയിലാണ് താരം. ഏപ്രിൽ, മെയ് , ജൂൺ More
 
വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ച് തപ്സി പന്നു

മുപ്പത്തിയാറായിരം രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഷോക്ക് അടിച്ച് നടി തപ്സി പന്നു .താരത്തിന് ജൂൺ മാസത്തിൽ ലഭിച്ച വൈദ്യുതി ബില്ലിലാണ് ഇത്രയധികം തുക വന്നിരിക്കുന്നത്. മെയ് മാസത്തിൽ വെറും 3850 രൂപ മാത്രം വൈദ്യുതി ബിൽ വന്ന സ്ഥാനത്താണ് പത്തിരട്ടി തുക വന്നിരിക്കുന്നത്. ഇതിൽ മറ്റൊരു കൗതുകമെന്നത് മൂന്ന് മാസമായി അടച്ചിട്ടിരിക്കുന്ന വീട്ടിലാണ് ഇത്രയധികം ബിൽ വന്നിരിക്കുന്നത് . ലോക്ക് ഡൌൺ കാലത്ത് ഇത്രയധികം ബിൽ തുക എങ്ങനെ വന്നുയെന്ന ആശങ്കയിലാണ് താരം. ഏപ്രിൽ, മെയ് , ജൂൺ മാസങ്ങളിലെ ബില്ലുകൾ ട്വീറ്ററിൽ താപ്‍സി പങ്കുവച്ചിട്ടുണ്ട്.

എന്നെ ഏറ്റവും അധികം അത്ഭുതപെടുത്തുന്നത് ഈ മൂന്ന് മാസത്തെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഞാൻ കഴിഞ്ഞ മാസം മാത്രം ഇത്രയുമധികം ബിൽ വരുവാൻ എന്റെ അപ്പാർട്മെന്റിൽ എന്ത് പുതിയ വൈദ്യുതി ‘ഉപകരണമാണ് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തതെന്നാണ് താരം ട്വിറ്ററിൽ കുറിച്ചത് .
ഈ അപ്പാർട്മെന്റിൽ നിലവിൽ ആരും താമസിക്കുന്നില്ലന്നും ഒരിക്കൽ അപ്പാർട്മെന്റ വൃത്തിയാക്കാൻ മാത്രമാണ് ചെന്നതെന്നും താരം പറയുന്നു.തന്റെ അപ്പാർട്മെന്റ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നും താപ്‌സി ആവശ്യപെടുന്നു.

 

ബില്ലിലെ അമിത തുകയെ കുറിച്ച് പരാതിപ്പെടുവാൻ അധികൃതർ ഒരു ലിങ്ക് നല്കിരുന്നു. എന്നാൽ അതിൽ കയറാനോ പരാതി നൽക്കുവാനോ സാധിക്കുന്നുല്ലയെന്നും താപ്‍സി ചൂണ്ടികാണിച്ചു. എന്നാൽ താരത്തിന്റെ ട്വിറ്ററിന് താഴെ ഇതേ അനുഭവം നേരിട്ട നിരവധി പേർ പ്രതികരണവുമായി മുന്നോട്ടു വന്നു. താപ്‍സി പന്നു അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവാണ് . മഹാരാഷ്ട്രയിൽ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളെ വിവിധ സോണുകളായി തിരിച്ച് ചില പ്രദേശങ്ങൾ ഒഴികെ വൈദ്യുതി വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്കിരിക്കുകയാണ് സർക്കാർ .