Movie prime

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രീഫാബ് രീതിയിലുള്ള ഇരട്ട ടവറുകൾ സിംഗപ്പൂരിൽ വരുന്നു, നിർമാണം മലേഷ്യയിൽ

twin tower ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രീഫാബ് രീതിയിലുള്ള കെട്ടിടം സ്ഥാപിക്കാനൊരുങ്ങി സിംഗപ്പൂർ. 192 മീറ്റർ ഉയരമുള്ള(ഏതാണ്ട് 630 അടി) രണ്ട് ടവറുകളാണ് സിംഗപ്പൂരിൽ സ്ഥാപിക്കുന്നത്. ഫ്രീഫാബ് ഘടനയിലുള്ള ഇരട്ട ടവറുകളുള്ള കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് മലേഷ്യയിലാണ്. പൂർത്തിയാവുന്ന മുറയ്ക്ക് അവ യഥാർഥ നിർമാണ സൈറ്റിലേക്ക് മാറ്റും. സിംഗപ്പൂരിലെ തിരക്കേറിയ റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റ് ആയ ബുക്കിത് മേരയിലാണ് കെട്ടിടം ഉയരുന്നത്. പ്രീഫാബ് കെട്ടിടങ്ങൾക്കായി മുൻകൂട്ടി നിർമിക്കുന്ന ഇത്തരം ഘടനകൾ സാധാരണയായി സൈറ്റിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിലാണ് നിർമിക്കുന്നത്. യഥാർഥ സൈറ്റിലേക്ക് തടസ്സം More
 
ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രീഫാബ് രീതിയിലുള്ള ഇരട്ട ടവറുകൾ സിംഗപ്പൂരിൽ വരുന്നു, നിർമാണം മലേഷ്യയിൽ

twin tower

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രീഫാബ് രീതിയിലുള്ള കെട്ടിടം സ്ഥാപിക്കാനൊരുങ്ങി സിംഗപ്പൂർ. 192 മീറ്റർ ഉയരമുള്ള(ഏതാണ്ട് 630 അടി) രണ്ട് ടവറുകളാണ് സിംഗപ്പൂരിൽ സ്ഥാപിക്കുന്നത്. ഫ്രീഫാബ് ഘടനയിലുള്ള ഇരട്ട ടവറുകളുള്ള കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് മലേഷ്യയിലാണ്. പൂർത്തിയാവുന്ന മുറയ്ക്ക് അവ യഥാർഥ നിർമാണ സൈറ്റിലേക്ക് മാറ്റും. സിംഗപ്പൂരിലെ തിരക്കേറിയ റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റ് ആയ ബുക്കിത് മേരയിലാണ് കെട്ടിടം ഉയരുന്നത്.

പ്രീഫാബ് കെട്ടിടങ്ങൾക്കായി മുൻ‌കൂട്ടി നിർമിക്കുന്ന ഇത്തരം ഘടനകൾ സാധാരണയായി‌ സൈറ്റിൽ‌ നിന്നും ദൂരെയുള്ള സ്ഥലങ്ങളിലാണ് നിർമിക്കുന്നത്. യഥാർഥ സൈറ്റിലേക്ക് തടസ്സം കൂടാതെ, എളുപ്പത്തിൽ എത്തിക്കാൻ കഴിയുന്ന വിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രീഫാബ് രീതിയിലുള്ള ഇരട്ട ടവറുകൾ സിംഗപ്പൂരിൽ വരുന്നു, നിർമാണം മലേഷ്യയിൽ

അവന്യൂ സൗത്ത് റെസിഡൻഷ്യൽ പ്രോജക്റ്റിൻ്റെ ഭാഗമാണ് ഇരട്ട ടവറുകൾ. മലേഷ്യയിലെ സെനായിലാണ് അവയ്ക്കുള്ള വിവിധ മൊഡ്യൂളുകൾ നിർമ്മിക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ആറ് വശങ്ങളുള്ള കോൺക്രീറ്റ് മൊഡ്യൂളുകളായി ഡിസൈൻ ചെയ്തിരിക്കുന്ന അവ ഫിറ്റിംഗിനും ഫർണിഷിംഗിനുമായി സിംഗപ്പൂരിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള സ്ഥലത്താണ് ആദ്യം എത്തിക്കുക. അവസാന ഘട്ട അസംബ്ലിങ്ങ് മാത്രമാണ് യഥാർഥ സൈറ്റിൽ നടക്കുന്നത്.

പ്രീഫാബ് രീതി യഥാർഥ സൈറ്റിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ അളവ് കുറയ്ക്കും. ഇത്തരം സൈറ്റുകൾ റെസിഡൻഷ്യൽ മേഖലയിലോ, തിരക്കേറിയ നഗരപ്രദേശങ്ങളിലോ ആണെങ്കിൽ പ്രദേശവാസികൾക്ക് ഉണ്ടാകാനിടയുള്ള അസൗകര്യങ്ങളിലും കാര്യമായ കുറവുണ്ടാക്കും. കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഒരു നിശ്ചിത സമയത്ത് നിർമാണ സ്ഥലത്ത് ഉണ്ടാവേണ്ട തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ഈ രീതി ഫലപ്രദമാണ്.

2,45,975 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്താണ് നിർദിഷ്ട അവന്യൂ സൗത്ത് റെസിഡൻസ് കെട്ടിപ്പൊക്കുന്നത്. എട്ട് വാണിജ്യകേന്ദ്രങ്ങൾക്ക് പുറമേ, റീറ്റെയ്ൽ സ്ഥാപനങ്ങളും കുട്ടികളുടെ ഉല്ലാസ കേന്ദ്രങ്ങളുമൊക്കെയായി പടുകൂറ്റൻ നിർമിതിയാണ് രൂപം കൊള്ളുന്നത്.

56 നിലകളുള്ള രണ്ട് ടവറുകളാണ് ഒരുങ്ങുന്നത്. ഡൈനിങ്ങ്, വിനോദ ഏരിയകളുള്ള പതിനെട്ട് സ്കൈ ഗാർഡനുകൾ ടവറുകളിൽ ഉണ്ടാകും. അമ്പത്തിയാറാം നിലയിൽ നാല് ഫംഗ്ഷൻ റൂമുകളുണ്ട്. വിശാലമായ നഗരക്കാഴ്ചകൾ ആസ്വദിക്കാനാവുന്ന വിധത്തിലാണ് ഫംഗ്ഷൻ റൂമുകൾ രൂപകൽപന ചെയ്തിട്ടുള്ളത്.2023-ന്റെ തുടക്കത്തോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.