Movie prime

വീഡിയോ: അധികാരികളെ ഇതെല്ലം ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്,കേട്ടോ?

Palarivattom Bridge കേരളത്തിലെ എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ 2014 ഉമ്മൻ ചാണ്ടി മന്ത്രിസഭ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ വി.കെ. ഇബ്രാഹിം കുഞ്ഞിൻറെ നേതൃത്വത്തിൽ ജനങ്ങൾക് വേണ്ടി ഒരു പാലം പണിയാൻ തീരുമാനിച്ചു.47 കോടി രൂപ ചിലവിൽ 2 വർഷം കൊണ്ടാണ് പാലത്തിൻറെ പണി പൂർത്തിയാക്കിയത്.എന്തായാലും 47 കോടി മുടക്കിയത് ഏറെക്കുറെ 4 വർഷത്തോളം ജനങ്ങൾ ഉപയോഗിച്ചു .ഇതിനിടയിൽ രണ്ടായിരത്തോളം വിള്ളലുകൾ ആണ് പക്ഷെ പാലത്തിൽ രൂപപ്പെട്ടത്. സ്വാഭാവികമായും വിള്ളലിൻറെ വിരൽ ചൂണ്ടിയത് More
 
വീഡിയോ: അധികാരികളെ ഇതെല്ലം ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്,കേട്ടോ?

Palarivattom Bridge

കേരളത്തിലെ എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ 2014 ഉമ്മൻ ചാണ്ടി മന്ത്രിസഭ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ വി.കെ. ഇബ്രാഹിം കുഞ്ഞിൻറെ നേതൃത്വത്തിൽ ജനങ്ങൾക് വേണ്ടി ഒരു പാലം പണിയാൻ തീരുമാനിച്ചു.47 കോടി രൂപ ചിലവിൽ 2 വർഷം കൊണ്ടാണ് പാലത്തിൻറെ പണി പൂർത്തിയാക്കിയത്.എന്തായാലും 47 കോടി മുടക്കിയത് ഏറെക്കുറെ 4 വർഷത്തോളം ജനങ്ങൾ ഉപയോഗിച്ചു .ഇതിനിടയിൽ രണ്ടായിരത്തോളം വിള്ളലുകൾ ആണ് പക്ഷെ പാലത്തിൽ രൂപപ്പെട്ടത്.

സ്വാഭാവികമായും വിള്ളലിൻറെ വിരൽ ചൂണ്ടിയത് നമ്മുടെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു സാറിൻറെ നേർക്കായിരുന്നു.അതിനുള്ള അദ്ദേഹത്തിന്റെ മറുപടി വളരെ പ്രസക്തമാണ്.അതായത് പാലത്തിൽ വിള്ളൽ വന്നെങ്കിൽ കൺസ്ട്രക്ഷൻ കമ്പനി ആണ് കുറ്റക്കാർ,ഒരു മന്ത്രിക്ക് പണിനടക്കുന്നിടത്ത് വന്നു നില്ക്കാൻ കഴിയില്ല എന്നായിരുന്നു.ഈ പറയുന്നത് ജനങ്ങൾ കേൾക്കുന്നു എന്ന ഇദേഹത്തോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ആർ.ബി.ഡി.സി.കെ.എന്ന കമ്പനി ആയിരുന്നു വിശ്വ വിഖ്യാതമായ പാലാരിവട്ടം പാലം 47 കോടി രൂപ ചിലവിൽ നിർമ്മിച്ച നൽകിയത്.നീണ്ട 4 വർഷം ജനങ്ങൾ പാലത്തിലെ കുണ്ടും കുഴികളുടെയും സുഖം അനുഭവിച്ചു.അപ്പോഴാണ് പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പാലത്തിന്റെ ഉദ്ദേശം ജനങ്ങളുടെ യാത്ര ക്ലേശം നിർമ്മാർജ്ജനം ചെയ്യുക എന്നാണ്.എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഈ പാലമാണ് പാലാരിവട്ടത്തെ ഏറ്റവും വലിയ തലവേദന .ഇനിയും 1 വർഷം ജനങ്ങൾ അത് പേറണം.അതായത് 47 കോടി മുടക്കി കടിക്കണ പട്ടിയെ വാങ്ങിയത് പോലെ. എന്തായാലും മദ്രാസ് ഐ.ഐ.ടി.യും മെട്രോ മാൻ ഇ ശ്രീധരനും കോടതിയിൽ പറഞ്ഞതനുസരിച്ചു പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടു. സർക്കാരിൽ നിന്ന് അധികമായി പണം ഈടാക്കാതെ തൻറെ കയ്യിൽ മറ്റൊരു പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്ന 17 കോടി ഉണ്ടന്നും ആ തുക വച്ചുകൊണ്ട് 100 വർഷം നിലനിൽക്കുന്ന പാലം താൻ നിർമ്മിക്കാം എന്നും ഇ ശ്രീധരൻ സർക്കാരിനെ അറിയിച്ചു.47 കോടിയും 17 കോടിയും തമ്മിലുള്ള അന്തരം നമുക്ക് ചിന്തിക്കാം .പാലം,പൊളിച്ചു പണിയൽ ഇന്നാരംഭിച്ചു.അധികാരികൾ പാലം പണിയിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് കൂലങ്കഷമായി തല പുകക്കട്ടെ..ഇതെല്ലം കണ്ടും കേട്ടും ജനങ്ങൾ ഉണ്ട് എന്നുള്ളത് ഇവരൊക്കെ മനസ്സിലാകുന്ന ഒരു ദിവസം ഉണ്ടാവട്ടെ ..