Movie prime

കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ 70% പേരും പോസിറ്റീവ് ആകുമെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ

ഗുജറാത്തിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന സൂചന നല്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കോവിഡ്-19 ടെസ്റ്റുകൾ കൂടുതൽ നടത്തിയാൽ 70% പേരും രോഗികളാവുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും അത് ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുമെന്നും അഡ്വക്കറ്റ് ജനറൽ കമൽ ത്രിവേദിയാണ് ഹൈക്കോടതിയിൽ അഭിപ്രായപ്പെട്ടത്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാവും എന്ന കാരണം ചൂണ്ടിക്കാട്ടി കൂടുതൽ ടെസ്റ്റുകൾ നടത്താതിരിക്കാൻ ആവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടിയിരിക്കുന്നു. കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ കോവിഡ് ബാധിതരുടെ More
 
കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ 70% പേരും പോസിറ്റീവ് ആകുമെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ

ഗുജറാത്തിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന സൂചന നല്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കോവിഡ്-19 ടെസ്റ്റുകൾ കൂടുതൽ നടത്തിയാൽ 70% പേരും രോഗികളാവുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും അത് ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുമെന്നും അഡ്വക്കറ്റ് ജനറൽ കമൽ ത്രിവേദിയാണ് ഹൈക്കോടതിയിൽ അഭിപ്രായപ്പെട്ടത്.

എന്നാൽ ജനങ്ങൾ പരിഭ്രാന്തരാവും എന്ന കാരണം ചൂണ്ടിക്കാട്ടി കൂടുതൽ ടെസ്റ്റുകൾ നടത്താതിരിക്കാൻ ആവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടിയിരിക്കുന്നു. കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്നും അതുമൂലം ജനങ്ങൾ കൂടുതൽ പരിഭ്രാന്തരാകുമെന്നും പറഞ്ഞ് ടെസ്റ്റുകൾ നടത്താതിരിക്കരുത്.

ഭയം അകറ്റാൻ കോവിഡ് വൈറസിനെ കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ വർധിപ്പിക്കുകയാണ് വേണ്ടത്. പത്രപരസ്യങ്ങളിലൂടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. പോസിറ്റീവ് ആകുന്നതുകൊണ്ടു മാത്രം ഭയപ്പെടേണ്ട കാര്യമില്ലെന്ന അറിവ് പകർന്നു നല്കണം.

ലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെ വീട്ടിൽ താമസിപ്പിച്ചു തന്നെ സുഖപ്പെടുത്തണമെന്നും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് 12 സ്വകാര്യ ലാബുകളിലും 19 സർക്കാർ ലാബുകളിലും മാത്രമാണ് കോവിഡ് പരിശോധനാ സൗകര്യങ്ങൾ ഉള്ളത്. രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള സൗകര്യം പര്യാപ്തമല്ലല്ലോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു.

കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ 70% പേരും പോസിറ്റീവ് ആകുമെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിൻ്റെ (ഐ സി എം ആർ) അംഗീകാരമുള്ള സ്വകാര്യ ലാബുകൾ ഉണ്ടായിട്ടും സർക്കാർ ലാബുകളിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി എന്ന ഗവൺമെൻ്റ് നിർദേശം എന്തിനാണെന്ന് കോടതി ആരാഞ്ഞു. രോഗികളുടെ എണ്ണം കുറച്ചു കാണിക്കാനാണോ അത്തരമൊരു നിർദേശം നല്കിയതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. നിരവധി രോഗികളാണ് അവിടെ മരണപ്പെട്ടത്. മരണനിരക്ക് രാജ്യത്തു തന്നെ ഏറ്റവും ഉയർന്നതാണ്. ആവശ്യത്തിന് വെൻ്റിലേറ്ററുകൾ ഇല്ലാത്ത സാഹചര്യം ആശങ്കാജനകമാണെന്നും കോടതി പറഞ്ഞു.

കേസ് നാളെ വീണ്ടും പരിഗണിക്കും