Movie prime

കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ്

കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്ത്തകര്, ജനപ്രതിനിധികള്, പോലീസുകാര്, അഗ്നിശമനസേന ജീവനക്കാര്, ശുചീകരണത്തൊഴിലാളികള്, തപാല് ജീവനക്കാര് തുടങ്ങിയവരെ ആദരിക്കാനായി തപാല്വകുപ്പ് കേരള സര്ക്കിള് എന്റെ കൊറോണ പോരാളികള്’ ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു. ലോക്ക്ഡൗണ് കാലത്ത് വീട്ടിലിരിക്കുന്ന 12 വയസ്സില് താഴെ പ്രായമുള്ള കുട്ടികള്ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മനസ്സില് കൊറോണക്കെതിരായപോരാട്ടത്തില് മുന്നിരയിലുള്ളവരോട് സ്നേഹവും ആദരവും വളര്ത്താനും പദ്ധതി ലക്ഷ്യമിടുന്നു. കൊറോണയോടു പൊരുതുന്ന ധീരയോദ്ധാക്കളോടുള്ള സ്നേഹവും കരുതലും അറിയിക്കാനായി കുട്ടികള് ചെയ്യേണ്ടത് ഇതാണ്: • സ്വന്തം കൈപ്പടയില് More
 
കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ്

കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍, അഗ്‌നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനായി തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ എന്റെ കൊറോണ പോരാളികള്‍’ ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മനസ്സില്‍ കൊറോണക്കെതിരായപോരാട്ടത്തില്‍ മുന്‍നിരയിലുള്ളവരോട് സ്‌നേഹവും ആദരവും വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. കൊറോണയോടു പൊരുതുന്ന ധീരയോദ്ധാക്കളോടുള്ള സ്‌നേഹവും കരുതലും അറിയിക്കാനായി കുട്ടികള്‍ ചെയ്യേണ്ടത് ഇതാണ്:

• സ്വന്തം കൈപ്പടയില്‍ അവര്‍ക്കായി കത്തുകളെഴുതാം, പെന്‍സിലോ പേനയോ കൊണ്ട് അവര്‍ക്കായി ചിത്രങ്ങള്‍ വരയ്ക്കാം, വര്‍ണ്ണപ്പെന്‍സിലോ, ക്രയോണോ, ജലച്ചായമോ മറ്റോ ഉപയോഗിച്ചുള്ള പെയിന്റിങ്ങുകളുമാകാം.

• ഇവ സ്‌കാന്‍ ചെയ്‌തോ അവയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയോ 04.05.2020-നു മുന്‍പായി dakutty.keralapost@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അയയ്ക്കുക.

• ഈ സ്‌നേഹസമ്മാനത്തോടൊപ്പം സ്വന്തം പേര്, വയസ്സ്, മേല്‍വിലാസം എന്നിവ കൂടി ഉള്‍പ്പെടുത്തണം.

തപാല്‍ വകുപ്പ് ഈ ചിത്രങ്ങള്‍ അവ എത്തേണ്ട സ്ഥലങ്ങളിലെ തപാല്‍ ഡിവിഷണല്‍ ഓഫീസിലേയ്ക്ക് അയച്ചു കൊടുക്കുന്നതാണ്. അവിടെ ആ കത്തുകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് മനോഹരമായ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ് കുട്ടികള്‍ ആര്‍ക്കാണോ അവ അയച്ചത് അവരിലേയ്ക്ക് തപാല്‍ വകുപ്പ് എത്തിക്കും. തികച്ചും സൗജന്യമായാണ് തപാല്‍ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.